For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയം കിടു തന്നെ, പക്ഷെ ഇന്ത്യ 2 പിഴവുകള്‍ വരുത്തി!! എന്തൊക്കെ എന്നറിയാം

മുംബൈ: ഇംഗ്ലണ്ടിനെതിരേയുള്ള അപ്രസക്തമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 150 റണ്‍സിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യ അഴിഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ടിനു മറുപടിയില്ലായിരുന്നു. 248 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് എതിരാളികള്‍ക്കു ഇന്ത്യ നല്‍കിയത്.

മറുപടിയില്‍ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. 10.3 ഓവറില്‍ വെറും 97 റണ്‍സിനു ഇംഗ്ലീഷ് ടീം കൂടാരം കയറുകയും ചെയ്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫിള്‍ സാള്‍ട്ടിന്റെ (55) ഒറ്റയാള്‍ പോരാട്ടം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു. 15 റണ്‍സ് പോലും ഇംഗ്ലീഷ് ബാറ്റിങ് നിരയിലെ മറ്റാര്‍ക്കും കുറിക്കാനായില്ലെന്നതാണ് പരിതാപകരമായ കാര്യം.

വാംഖഡെയില്‍ ആര്‍പ്പുവിളിച്ച ആരാധകര്‍ക്കു മുന്നില്‍ വളരെ ഏകപക്ഷീയമായിട്ടാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചെങ്കിലും ഈ മല്‍സരത്തില്‍ രണ്ടു പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ളതായി കാണാം. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

SURYAKUMAR YADAV

ആദ്യത്തെ പിഴവ്

വാംഖഡെയില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ പിഴവ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചില്ലെന്നതാണ്. രണ്ടാം ഓവറില്‍ തന്നെ സഞ്ജു സാംസണ്‍ പുറത്തായപ്പോള്‍ മൂന്നാമനായി സ്‌കൈയെ ഇന്ത്യക്കു ക്രീസിലേക്കു അയക്കാമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ബെസ്റ്റ് പൊസിഷനും ഇതായിരുന്നു. പക്ഷെ ഒരിക്കല്‍ക്കൂടി തിലക് വര്‍മയ്ക്കു ഇന്ത്യ ഈ റോള്‍ നല്‍കുകയായിരുന്നു.

മൂന്നാമനായി ഗംഭീര പ്രകടനമാണ് തിലക് നടത്തുന്നത് എന്നതു ശരി തന്നെ. പക്ഷെ വളരെ മോശം ഫോമിലൂടെ കടന്നുപോവുന്ന സൂര്യക്കു പഴയ ബാറ്റിങ് പൊസിഷന്‍ തിരികെ നല്‍കി ഫോം വീണ്ടെടുക്കാന്‍ സഹായിക്കുകയായിരുന്നു മുംബൈയില്‍ ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. സമീപകാലത്തൊന്നും മികച്ചൊരു ഇന്നിങ്‌സ് പോലും സൂര്യ കളിച്ചിട്ടില്ല.

കഴിഞ്ഞ കളിയില്‍ മൂന്നാമനായിരുന്നെങ്കില്‍ പവര്‍പ്ലേയില്‍ തന്നെ ക്രീസിലെത്താനും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. മികച്ച സ്‌കോര്‍ കുറിക്കാനായിരുന്നെങ്കില്‍ അതു ബാറ്റിങിലെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സൂര്യയെ സഹായിക്കുകയും ചെയ്യുമായിരുന്നു.

പക്ഷെ ഈ കളിയില്‍ തിലകിന്റെ പുറത്താവലിനു ശേഷം 10ാം ഓവറിലാണ് നാലാം നമ്പറില്‍ അദ്ദേഹം ഇറങ്ങിയത്. രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. പേസര്‍ ബ്രൈഡന്‍ കാര്‍സിനെതിരേ ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച സൂര്യക്കു പാളി. ബാറ്റില്‍ എഡ്ജായി കുത്തനെ മുകളിലേക്കുയര്‍ന്ന ബോള്‍ ഫില്‍ സാള്‍ട്ട് പിടികൂടുകയും ചെയ്തു.

രണ്ടാമത്തെ പിഴവ്

അഞ്ചാം ടി20യില്‍ ഇന്ത്യ കാണിച്ച രണ്ടാമത്തെ പിഴവ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ബാറ്റിങില്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്യാന്‍ തയ്യാറായില്ലെന്നതാണ്. ശിവം ദുബെ 14ാം ഓവറില്‍ പുറത്തായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ ക്രീസിലേക്കു അയച്ചത്. ഈ പരമ്പരയില്‍ നേരത്തേ മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ഇവയില്‍ അദ്ദേഹം ചില മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

AXAR PATEL

പക്ഷെ അക്ഷറിന്റെയും റിങ്കു സിങിന്റെയും കാര്യത്തില്‍ നമുക്കു ഇങ്ങനെ പറയാന്‍ സാധിക്കില്ല. വളരെ കുറച്ചു ബോളുകള്‍ മാത്രമേ പരമ്പരയില്‍ രണ്ടു പേര്‍ക്കും നേരിടാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഹാര്‍ദിക്കിനേക്കാള്‍ നേരത്തേ അക്ഷറിനെ ഇന്ത്യക്കു ബാറ്റിങിനു അയക്കാമായിരുന്നു.

IND vs ENG: സഞ്ജു തെറിച്ചു!! വാംഖഡെയില്‍ അഭിഷേക് ഷോ, ഇനി രോഹിത്തിന് തൊട്ടരികെ

കാരണം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും അതിനു ശേഷമുള്ള ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മികച്ച ഇന്നിങ്‌സുമായി ബാറ്റിങില്‍ തിളങ്ങാന്‍ അക്ഷറിനു അവസരം നല്‍കേണ്ടതുമായിരുന്നു. പക്ഷെ എട്ടാമനായി എത്തിയ അക്ഷറിനു വെറും 11 ബോളുകള്‍ മാത്രമേ ഈ കളിയില്‍ ലഭിച്ചുള്ളൂ. 15 റണ്‍സും താരം നേടി.

Story first published: Monday, February 3, 2025, 10:24 [IST]
Other articles published on Feb 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+