For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തെറ്റില്‍ നിന്ന് ഇന്ത്യ പഠിച്ചു! പുതിയ തന്ത്രം കിടുക്കും- ഇംഗ്ലണ്ടിനെ ഞെട്ടിക്കും

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ മത്സരമാണ് വരാനിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 190 റണ്‍സിന്റെ ലീഡ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനാവാതെ പോയത് വലിയ നാണക്കേടായി. നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് പിന്നിലുള്ള ഇന്ത്യക്ക് രണ്ടാം മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. രണ്ടാം ഇന്നിങ്‌സിലെ മോശം ബാറ്റിങ്ങാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ പിന്നോട്ടടിച്ചത്.

ടേണിങ് പിച്ചിലെ ഇന്ത്യയുടെ ഷോട്ട് സെലക്ഷന്‍ പാളിയെന്നതാണ് വസ്തുത. ഇപ്പോഴിതാ രണ്ടാം ടെസ്റ്റില്‍ തന്ത്രം മാറ്റി ഇംഗ്ലണ്ടിനെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. സ്വീപ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ് ഷോട്ടുകളുമാണ് ഇന്ത്യ കൂടുതലായും നെറ്റ്‌സില്‍ പരിശീലനം നടത്തിയത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യ സ്പിന്‍ പിച്ചാണ് തയ്യാറാക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. സ്പിന്‍ പിച്ചൊരുക്കിയാല്‍ അവസാന ദിവസങ്ങളില്‍ പന്ത് നന്നായി ടേണ്‍ ചെയ്യും.

ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഇതിനെ മറികടക്കാന്‍ വ്യത്യസ്തമായ ഷോട്ട് കളിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ സ്വീപ് ഷോട്ടുകള്‍ പരിശീലിച്ചത്. മോശം ഫോമിലുള്ള ശുബ്മാന്‍ ഗില്‍ വൈകിയും നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശുബ്മാന്‍ ബാറ്റുചെയ്യുന്നതാണ് കണ്ടത്. അതുകൊണ്ടുതന്നെ താരം പ്ലേയിങ് 11ല്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

ശുബ്മാന്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം പ്രകടനം മോശമാണ്. ഇതിന് മാറ്റം വരുത്താന്‍ കൂടുതല്‍ സമയം നെറ്റ്‌സില്‍ അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്. ഇതിന്റെ മാറ്റം പ്രകടനത്തിലുണ്ടാവുമോയെന്നത് കണ്ടറിയാം. അമിത പ്രതിരോധത്തിലേക്ക് ഇന്ത്യ പോകേണ്ടതില്ലെന്നതാണ് ടീമിന്റെ നിലപാട്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് തിരിച്ചടിയായത് ഇത്തരമൊരു അമിത പ്രതിരോധ ശൈലിയാണ്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ ആക്രമണോത്സകത കാട്ടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

rohit sharma

രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും നല്‍കുന്ന തുടക്കം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നാലാം നമ്പറില്‍ കെ എല്‍ രാഹുലും വിരാട് കോലിയുമില്ല. അതുകൊണ്ടുതന്നെ ഈ റോളില്‍ രജത് പാട്ടീധാറിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. മധ്യനിരയില്‍ മോശം ഫോമിലുള്ള ശ്രേയസ് അയ്യരും നെറ്റ്‌സില്‍ കൂടുതല്‍ സമയം കളിച്ചു. സ്പിന്നര്‍മാരെയാണ് ഇവരെല്ലാം കൂടുതലും നേരിട്ടത്. സ്വീപ് ഷോട്ടുകളാണ് ശ്രേയസ് അയ്യരും പരിശീലിച്ചത്.

ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. ഇതിന് പരിഹാരം കാണേണ്ടതും താരത്തിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ശ്രേയസ് കളിച്ചാല്‍ സര്‍ഫറാസിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ അവസരത്തിനായി സര്‍ഫറാസ് കൂടുതല്‍ കാത്തിരിക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇതേ സ്പിന്‍ കരുത്തുകൊണ്ട് ഇംഗ്ലണ്ടിനോട് കണക്കുവീട്ടാനാണ് ഇന്ത്യയുടെ പദ്ധതി.

അതിനായി ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാനും സാധ്യതയുണ്ട്. മുഹമ്മദ് സിറാജ് പ്ലേയിങ് 11ല്‍ തുടരുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്നില്ല. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഉയര്‍ത്തേണ്ടതായുണ്ട്. ഇതിനായി ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടമാരെ പരിഗണിച്ചേക്കും. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറും എത്തിയേക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

എന്തായാലും നായകനെന്ന നിലയില്‍ രോഹിത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ രോഹിത്തിന്റെ പിഴവുകളും എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തിക്കുക രോഹിത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായിരിക്കുകയാണ്.

Story first published: Thursday, February 1, 2024, 11:57 [IST]
Other articles published on Feb 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+