For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വിരാട് കോലിയില്ല, ഈ വിടവ് ഇന്ത്യ എങ്ങനെ നികത്തും? 3 വഴികളിതാ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. രണ്ട് ടീമിനും നിര്‍ണ്ണായകമായ പരമ്പര വാശിയേറിയതാവുമെന്നുറപ്പാണ്. ഇന്ത്യ തട്ടകത്തില്‍ അടുത്തൊന്നും പരമ്പര കൈവിട്ടിട്ടില്ല. 2012 മുതല്‍ വിജയത്തുടര്‍ച്ച നടത്തുന്ന ഇന്ത്യയെ ഇത്തവണ എന്ത് വിലകൊടുത്തും പൂട്ടാനാണ് ഇംഗ്ലണ്ട്് ഇറങ്ങുന്നത്. കണക്കുകളില്‍ മുന്‍തൂക്കം ഇന്ത്യക്കൊപ്പമാണെങ്കിലും ബാസ്‌ബോള്‍ ശൈലിയില്‍ ഇത്തവണ അട്ടിമറി ലക്ഷ്യമാക്കിയാണ് ഇംഗ്ലണ്ട് വരുന്നത്.

ഇന്ത്യ കരുത്തരുടെ നിരയാണെങ്കിലും ആദ്യത്തെ രണ്ട് മത്സരത്തിലും വിരാട് കോലി ടീമിലില്ലെന്നത് വലിയ തിരിച്ചടിയാണ്. അത്ര എളുപ്പത്തില്‍ കോലിയുടെ പകരക്കാരനെ കണ്ടെത്താനാവില്ല. അതുകൊണ്ടുതന്നെ കോലിയുടെ അഭാവം ബാധിക്കാത്ത തരത്തില്‍ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. കോലിയുടെ വിടവ് നികത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള മൂന്ന് വഴികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ വഴി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ബാറ്റിങ് പൊസിഷനില്‍ ഉയര്‍ച്ച നല്‍കുകയെന്നതാണ്. ഇരുവരും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ജഡേജ ഏഴാം നമ്പറിലാണ് നിലവില്‍ ബാറ്റ് ചെയ്യുന്നത്. ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടുള്ള ജഡേജയുടെ ഇന്ത്യയിലെ ബാറ്റിങ് കണക്കുകള്‍ മികച്ചതാണ്. സ്പിന്നര്‍മാരെ നേരിടാനും ജഡേജ മോശമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ജഡേജക്ക് ബാറ്റിങ്ങില്‍ പ്രൊമോഷന്‍ നല്‍കാവുന്നതാണ്.

അക്ഷര്‍ പട്ടേലിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതാണ്. ഇന്ത്യക്കായി അധികം ടെസ്റ്റ് കളിക്കാത്ത താരമാണെങ്കിലും ബാറ്റിങ്ങില്‍ വിലകുറച്ച് കാണേണ്ട താരമല്ല അക്ഷര്‍. ടോപ് ഓഡറില്‍ ഇന്ത്യക്ക് അക്ഷറിന് അവസരം നല്‍കാവുന്നതാണ്. എന്നാല്‍ ഈ പരീക്ഷണം ഇന്ത്യയെ സംബന്ധിച്ച് വളരെ സാഹസമാണ്. പാളിയാല്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചക്ക് ഇത് കാരണമായേക്കും.

ravindra jadeja, shubman gill

അതുകൊണ്ടുതന്നെ ഇന്ത്യ ഈ പരീക്ഷണത്തിന് നില്‍ക്കാന്‍ സാധ്യത കുറവാണ്. ജഡേജയോ അക്ഷറോ നാലാം നമ്പറില്‍ കളിച്ചാല്‍ മികവ് കാട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. രണ്ടാമത്തെ കാര്യം കെ എല്‍ രാഹുലിന് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും താരത്തെ നാലാം നമ്പറില്‍ കളിപ്പിക്കുകയുമാണ്. വിക്കറ്റ് കീപ്പര്‍ റോളിലെത്തുന്ന താരത്തിന് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വിക്കറ്റ് കീപ്പറായി മറ്റൊരാളെ കളിപ്പിക്കണം.

കെ എസ് ഭരത്, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ റോളില്‍ കളിക്കാന്‍ ശേഷിയുള്ളവരാണ്. ഭരത് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരേ തിളങ്ങിയിരുന്നു. ഭരത്തിനെ കീപ്പറാക്കുകയും രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കുകയും ചെയ്യുന്നതാവും മികച്ച തീരുമാനം. സീനിയര്‍ താരമെന്ന നിലയില്‍ രാഹുലിനെ കോലിയുടെ റോളില്‍ കളിപ്പിക്കുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. രാഹുലിന്റെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.

മറ്റൊരു കാര്യം രാഹുലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ശുബ്മാന്‍ ഗില്ലിനെ നാലാം നമ്പറില്‍ കളിപ്പിക്കുകയെന്നതുമാണ്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. കോലിയുടെ അഭാവത്തില്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുകയും ഫ്‌ളോപ്പാവുകയും ചെയ്താല്‍ വലിയ തിരിച്ചടിയായി അത് മാറിയേക്കും. അതുകൊണ്ടുതന്നെ രാഹുലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ഗില്ലിനെ നാലാം നമ്പറിലേക്ക് മാറ്റുകയും ചെയ്യുന്നതാണ് ഇന്ത്യക്ക് പരീക്ഷിക്കാന്‍ സാധിക്കുന്ന മറ്റൊരു കാര്യം.

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. സ്പിന്‍ കെണിയൊരുക്കി ഇന്ത്യ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് എന്ത് തന്ത്രമാവും പ്രതിരോധിക്കാന്‍ തയ്യാറാക്കിയിരിക്കുന്നതെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Wednesday, January 24, 2024, 15:10 [IST]
Other articles published on Jan 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+