For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി ചതിച്ചു, ഇന്ത്യ ഇംഗ്ലണ്ടിനോട് എട്ട് നിലയില്‍ പൊട്ടും- 3 കാരണങ്ങളിതാ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര 25ന് ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യ തട്ടകത്തില്‍ കരുത്തരാണഅ. സമീപകാലത്തൊന്നും ഒരു ടീമിനും ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയിലാണ്. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴും നാണംകെട്ടാണ് മടങ്ങിയത്. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വിലകൊടുത്തും പരമ്പര പിടിക്കാന്‍ ഉറച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുക.

പരമ്പരയ്ക്കായി കരുത്തരുടെ നിരയെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ടീമിന്റെ നെടുന്തൂണായ വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പരിക്കല്ല, വ്യക്തിപരമായ കാരണത്തെത്തുടര്‍ന്നാണ് അദ്ദേഹം ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കോലിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. കോലി കളിക്കാതിരിക്കുന്നത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമാകുമെന്ന് പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ടിനെതിരേ ഗംഭീര ടെസ്റ്റ് റെക്കോഡാണ് കോലിക്കുള്ളത്. കോലിയുടെ അഭാവത്തില്‍ ഈ വിടവ് നികത്താന്‍ ശേഷിയുള്ള ബാറ്റ്സ്മാന്‍ ആരെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. നാട്ടില്‍ 60ന് മുകളില്‍ ശരാശരിയില്‍ 4144 ടെസ്റ്റ് റണ്‍സാണ് കോലി നേടിയത്. ഇതില്‍ 14 സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ 1000 ടെസ്റ്റ് റണ്‍സാണ് കോലി നേടിയത്. 56.38 ശരാശരിയാണ് കോലിക്കുള്ളത്. 13 ടെസ്റ്റില്‍ നിന്ന് 3 സെഞ്ച്വറികളാണ് കോലി ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിനെതിരേ നേടിയത്.

2016ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 636 റണ്‍സാണ് കോലി നേടിയത്. ഒന്നാം ടെസ്റ്റ് നടക്കുന്ന ഹൈദരാബാദില്‍ കോലിയുടെ ടെസ്റ്റ് ശരാശരി 75ന് മുകളിലാണ്. രണ്ടാം ടെസ്റ്റ് നടക്കുന്ന വിശാഖപട്ടണത്ത് 99ന് മുകളിലാണ് കോലിയുടെ ശരാശരി. അതുകൊണ്ടുതന്നെ ആദ്യത്തെ രണ്ട് ടെസ്റ്റിലും കോലിയുടെ ബാറ്റിങ് മികവ് ഇന്ത്യ മിസ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

virat kohli

കോലിയുടെ അഭാവം ഇന്ത്യന്‍ ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കും. അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവം ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാവും ബാറ്റിങ് നിരയില്‍ സീനിയേഴ്സായി ഉണ്ടാവുക. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഇന്ത്യന്‍ ടീമിലില്ല. കോലിയുടെ അഭാവം കൂടിയാകുമ്പോള്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. വിരാടിന്റെ ബാറ്റിങ് മികവ് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.

ശുബ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും. സമീപകാലത്തെ ഇന്ത്യന്‍ താരങ്ങളുടെ ഫോം പരിശോധിക്കുമ്പോള്‍ കോലിയുടെ അഭാവം വലിയ തിരിച്ചടിയാവും. നിലവില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഫോമിലുള്ളത് കോലിയാണ്. അതുകൊണ്ടുതന്നെ കോലി കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിരിക്കുമെന്നുറപ്പ്.

ബ്രണ്ടന്‍ മക്കല്ലത്തിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് ഇത്തവണ ബാസ്ബോള്‍ ശൈലി പുറത്തെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിനൊപ്പം ശക്തമായ സ്പിന്‍ നിരയുമുണ്ട്. ഇന്ത്യ സ്പിന്‍ കെണിയൊരുക്കിയാല്‍ ആതേ പാതയില്‍ തിരിച്ചടിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ വിരാട് കോലിയെപ്പോലൊരു സീനിയര്‍ താരം വിട്ടുനില്‍ക്കുന്നത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും.

ഇംഗ്ലണ്ട് ശക്തമായ താരനിരയായതിനാല്‍ ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കുമെന്ന് ഉറപ്പാണ്. ജെയിംസ് ആന്‍ഡേഴ്സന്‍, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ഇവരെ പൂട്ടാന്‍ ഇന്ത്യ എന്ത് തന്ത്രം മെനയുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, January 23, 2024, 7:38 [IST]
Other articles published on Jan 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+