IND vs ENG: ഏകദിന പരമ്പര വരുന്നു, ഇന്ത്യക്ക് മുന്നില്‍ 3 ചോദ്യങ്ങള്‍; രോഹിത്തിന് നിര്‍ണ്ണായകം
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ ഉജ്ജ്വലമായി അലമാരയിലെത്തിച്ചിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1നാണ് ഇന്ത്യ നേടിയെടുത്തത്. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യ ഏകദിന പരമ്പരയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറാവുക ഏകദിന പരമ്പരയിലെ പ്രകടനം വിലയിരുത്തിയാവുമെന്നുറപ്പാണ്.
രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20യില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതുപോലെ എളുപ്പത്തില്‍ ഏകദിനത്തില്‍ തോല്‍പ്പിക്കാനാവില്ല. ശക്തമായ പോരാട്ടം തന്നെ ഇന്ത്യക്ക് പ്രതീക്ഷിക്കാം. ഇന്ത്യക്ക് ഇംഗ്ലണ്ട് ഏകദിന പരമ്പര ചില കാര്യങ്ങള്‍ തെളിയിക്കാനുള്ള അവസരമാണ്. ഇന്ത്യയെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് ഏകദിന പരമ്പരയിലൂടെ പരിഹാരം കാണേണ്ടതായുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രോഹിത്തിന്റേയും കോലിയുടേയും ഫോം
ഇന്ത്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നത് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ഫോമിലേക്കാണ്. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളാണ് ഇരുവരും. രോഹിത് നായകനായി മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്നാം നമ്പറില്‍ കരുത്ത് പകരാന്‍ വിരാട് കോലിയുമുണ്ടാവും. രണ്ട് പേരുടേയും സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുവര്‍ക്കും തകര്‍പ്പന്‍ റെക്കോഡാണുള്ളത്. എന്നാല്‍ കഴിഞ്ഞ പരമ്പരകളിലെല്ലാം ഫ്‌ളോപ്പാണ്.
രോഹിത് ശര്‍മക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ല. ഓപ്പണറായി ഇറങ്ങി വലിയ റെക്കോഡുകള്‍ ഹിറ്റ്മാന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ പഴയ ഫോമില്ലാത്തതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് രോഹിത്തിന് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് ഇംഗ്ലണ്ട് പരമ്പരയിലുള്ളത്. വിരാട് കോലി തുടര്‍ച്ചയായി ഓഫ് സൈഡ് കെണിയില്‍ വീഴുകയാണ്. ഇതിന് പരിഹാരം കാണാനും കോലിക്ക് സാധിക്കേണ്ടതായുണ്ട്. ഇതും ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെ ഇന്ത്യ പരിഹരിക്കേണ്ട പ്രശ്‌നമാണ്.

പേസര്‍മാരുടെ ഫിറ്റ്‌നസ്
ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം പേസര്‍മാരുടെ ഫിറ്റ്‌നസാണ്. മുഹമ്മദ് ഷമി 14 മാസത്തോളം പരിക്കേറ്റ് പുറത്തിരുന്നു. ടി20 പരമ്പരയിലൂടെ ഷമി തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോഴും മികച്ച ഫോമിലാണെന്ന് പറയാനാവില്ല. റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഷമി പിശുക്കുകാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ഷമിയുടെ ഫിറ്റ്‌നസ് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് പരമ്പര കളിക്കുന്നില്ല.
എന്നാല്‍ പരിക്കേറ്റ ബുംറ വിശ്രമത്തിലാണുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഷമി തിരിച്ചുവരാനൊരുങ്ങുകയാണ്. താരത്തിന്റെ ഫിറ്റ്‌നസും ഇന്ത്യക്ക് മുന്നിലെ വലിയ ചോദ്യമാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിവരവ് നടത്തുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ കുല്‍ദീപ് യാദവിന്റെ ഫിറ്റ്‌നസും പ്രകടനവും നിര്‍ണ്ണായകമാവും ചാമ്പ്യന്‍സ് ട്രോഫിയിലെ ടീം കോമ്പിനേഷന്‍ ഇന്ത്യ തീരുമാനിക്കുക. ഇതും ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഉറ്റുനോക്കുന്ന കാര്യമാണ്.
ശ്രേയസ് അയ്യരുടെ ഭാവി
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ വിസമ്മതിച്ച് ടീമിന് പുറത്തായ താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ഇപ്പോള്‍ ശക്തമായി തിരിച്ചുവരവ് നടത്താന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നാലാം നമ്പറില്‍ ശ്രേയസിനെ കളിപ്പിച്ചാല്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ ഇന്ത്യ പുറത്തിരുത്തണം. ശ്രേയസ്, രാഹുല്‍, റിഷഭ് എന്നിവരില്‍ ആരൊക്കെ ചാമ്പ്യന്‍സ് ട്രോഫി പ്ലേയിങ് 11 വേണമെന്ന് ഇന്ത്യ തീരുമാനിക്കുക ഇംഗ്ലണ്ട് പരമ്പര വിലയിരുത്തിയാവും.
ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം വിലയിരുത്തി ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ചില മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ത്യ മുഹമ്മദ് സിറാജിനെ തിരികെ വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനവും ഏകദിന പരമ്പരക്ക് ശേഷമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications