For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മത്സരഫലം മാറ്റുന്ന 3 താര പോരാട്ടങ്ങള്‍ ഏതൊക്കെ? ഹിറ്റ്മാന് പേസറെ പേടി! അറിയാം

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാവുകയാണ്. രണ്ട് ടീമും കരുത്തരുടെ നിരയായതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യ സ്പിന്‍ കെണിയൊരുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ബാസ്‌ബോള്‍ ശൈലികൊണ്ട് മറുപടികൊടുക്കാനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. 2012ന് ശേഷം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര കൈവിടാത്ത ഇന്ത്യക്ക് ഇത്തവണ അടിതെറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചില താര പോരാട്ടങ്ങളാവും മത്സരഫലത്തെ മാറ്റിമറിക്കുകയെന്ന് നിസംശയം പറയാം. ഇത്തരത്തിലുള്ള 3 താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരപോരാട്ടം രവീന്ദ്ര ജഡേജയും ജോ റൂട്ടും തമ്മിലാണ്. ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഏറ്റവും ഭയക്കുന്ന ബാറ്റ്‌സ്മാന്‍ ജോ റൂട്ടാണ്. ക്ലാസിക് ബാറ്റ്‌സ്മാനായ റൂട്ട് ക്രീസില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടി കൈയടി നേടാന്‍ റൂട്ടിനായി.

ഇത്തവണയും റൂട്ടിന്റെ ബാറ്റിങ്ങാണ് ഇന്ത്യക്ക് തലവേദന. റൂട്ടിനെ കുടുക്കാന്‍ ഇന്ത്യയുടെ കൈയിലുള്ള വജ്രായുധം രവീന്ദ്ര ജഡേജയാണ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ റൂട്ട് പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടുന്നവനാണ്. റൂട്ടിനെ കുടുക്കാന്‍ ആര്‍ അശ്വിനെക്കാളും ഇന്ത്യ പ്രതീക്ഷ വെക്കുക ഇടം കൈയന്‍ സ്പിന്നറിലാവും. സീനിയര്‍ താരം രവീന്ദ്ര ജഡേജയുടെ സ്പിന്‍ ബൗളിങ്ങാവും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുക.

റൂട്ടിനെ ജഡേജയോ അക്ഷര്‍ പട്ടേലോ കുടുക്കാത്ത പക്ഷം ഇന്ത്യ പ്രയാസപ്പെടും. അതുകൊണ്ടുതന്നെ റൂട്ടും ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവും. രണ്ടാമത്തെ പോരാട്ടം ജോണി ബെയര്‍‌സ്റ്റോയും അക്ഷര്‍ പട്ടേലും തമ്മിലാണ്. ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളിലൊന്ന് ജോണി ബെയര്‍സ്‌റ്റോയാണ്. കടന്നാക്രമിക്കുന്ന ശൈലിയാണ് ബെയര്‍‌സ്റ്റോയുടേത്.

joe root

വലിയ ഷോട്ടുകള്‍ കളിക്കാന്‍ മടികാട്ടാത്ത ബെയര്‍സ്‌റ്റോയെ കുടുക്കാന്‍ ഇന്ത്യ കളത്തിലിറക്കുക അക്ഷര്‍ പട്ടേലിനെയാവും. 2021ല്‍ ഇംഗ്ലണ്ടിന്റെ 27 വിക്കറ്റുകളാണ് മൂന്ന് മത്സരത്തില്‍ നിന്ന് അക്ഷര്‍ വീഴ്ത്തിയത്. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബെയര്‍‌സ്റ്റോ പതറുമെന്നാണ് മുന്‍ ചരിത്രം വ്യക്തമാക്കുന്നത്. ക്രീസില്‍ നിന്ന് കയറിക്കളിക്കാനും മടികാട്ടാത്ത ബെയര്‍‌സ്റ്റോയെ പൂട്ടാന്‍ അക്ഷറിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

മൂന്നാമത്തേത് രോഹിത് ശര്‍മയും മാര്‍ക്ക് വുഡും തമ്മിലാണ്. മികച്ച ഫോമിലുള്ള രോഹിത്തിന് ന്യൂബോളിലെ പേസര്‍മാര്‍ വലിയ ഭീഷണിയാണ്. ഇതില്‍ മാര്‍ക്ക് വുഡിന്റെ അതിവേഗ പന്തുകളാണ് എടുത്തു പറയേണ്ടത്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും. രോഹിത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുമ്പോള്‍ വെല്ലുവിളി മാര്‍ക്ക് വുഡാണ്.

അതിവേഗത്തില്‍ പന്തെറിയുന്ന വുഡ് ന്യൂബോളില്‍ കസറും. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമ്പോഴും ന്യൂബോളില്‍ പേസര്‍മാര്‍ക്ക് ഭേദപ്പെട്ട പിന്തുണ ലഭിച്ചേക്കും. ഈ സാഹചര്യത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അനുഭവസമ്പത്തിനെക്കാളും മാര്‍ക്ക് വുഡിന്റെ അതിവേഗ പന്തുകളെയാണ് രോഹിത് ഭയക്കേണ്ടത്. രോഹിത്തും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രോഹിത്-വുഡ് പോരാട്ടം നിര്‍ണ്ണായകമാവും.

വിരാട് കോലിയുടെ അഭാവമാണ് ഇംഗ്ലണ്ടിന് അനുഗ്രഹമായത്. ആദ്യ രണ്ട് മത്സരത്തിലും കോലിയില്ലാത്തത് ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയെ ഇത് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. എന്തായാലും കോലിയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണെന്ന് തന്നെ പറയാം. ഇൗ പ്രതിസന്ധിയെ ഇന്ത്യ മറികടക്കുമോ അതോ ഇംഗ്ലണ്ട് മുതലാക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Wednesday, January 24, 2024, 21:56 [IST]
Other articles published on Jan 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+