For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗംഭീര്‍ ലോക തോല്‍വി! പരിശീലകനായി ഈ ദൗര്‍ബല്യങ്ങള്‍; ഇന്ത്യന്‍ ടീമിനെ തകര്‍ക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് ഗൗതം ഗംഭീര്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിച്ചതിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് ഈ സീറ്റിലേക്കെത്തിയത് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീറായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഉപദേഷ്ടാവായിരുന്ന് കിരീടത്തിലേക്കെത്തിച്ചാണ് ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നത്. ഇന്ത്യയുടെ ടി20 ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഗംഭീറിന് സാധിച്ചു.

എന്നാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റിലും ടീം പിന്നോട്ട് പോയി. ഗംഭീറിന് കീഴില്‍ സീനിയര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുകയാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും പഴയ മികവ് അവകാശപ്പെടാന്‍ സാധിക്കുന്നില്ല. ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് നഷ്ടമാക്കുകയും ചെയ്തു. ഇതോടെ ഗംഭീറിനെതിരേ വിമര്‍ശനം ശക്തമാണ്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഗംഭീറിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ കസരേക്ക് ഇളക്കം തട്ടിയിട്ടുണ്ട്. പരിശീലകനെന്ന നിലയില്‍ നിരവധി ദൗര്‍ബല്യങ്ങള്‍ ഗംഭീറിനുണ്ടെന്ന് വ്യക്തം. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സീനിയര്‍ താരങ്ങളെ പരിഗണിക്കാനറിയില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളായി പരിഗണിക്കപ്പെടുന്നവരാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും പരിശീലകന്റെ നിര്‍ദേശങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ഇവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും സീനിയര്‍ താരങ്ങളുമായി സൗഹൃദത്തോടെ മുന്നോട്ട് പോകേണ്ടതായുമുണ്ട്. എന്നാല്‍ ഗംഭീര്‍ ഇത്തരത്തിലൊരു പരിശീലകനല്ല. രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും ഈ രീതിയാണ് പിന്തുടര്‍ന്നത്.

അപ്പോഴെല്ലാം ഇന്ത്യക്ക് മികച്ച ഫലമുണ്ടാക്കാനും സാധിച്ചു. എന്നാല്‍ ഗംഭീര്‍ കര്‍ക്കശ നിലപാടുകളാണ് സ്വീകരിക്കുന്നത്. സീനിയര്‍ താരങ്ങളെ അമിതമായി ഭരിക്കാന്‍ പോകുന്നുവെന്ന ആരോപണം ശക്തമാണ്. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം അവസാനിപ്പിക്കാനാണ് ഗംഭീറിന്റെ ശ്രമം. അനില്‍ കുംബ്ലെയുടെ പാതയില്‍ മുന്നോട്ട് പോകുന്ന ഗംഭീറിന് സീനിയര്‍ താരങ്ങളുടെ ഇഷ്ടം നേടാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുന്നു.

gautam gambhir

അനുഭവസമ്പത്ത് കുറവ് പ്രശ്‌നം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായി വന്നപ്പോള്‍ ടീം കപ്പിലേക്കെത്തിയതോടെയാണ് ഗംഭീറിന് വലിയ സ്വീകാര്യത ലഭിച്ചത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്ത് ഗംഭീറിനില്ല. പരിശീലകനെന്ന നിലയില്‍ ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിലും മികച്ച ടീമിനെ സൃഷ്ടിക്കുന്നതിലും ഗംഭീര്‍ പരാജയമാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരിക്കെ വലിയ പ്രകടനം ഗംഭീര്‍ കാഴ്ചവെച്ചിരുന്നില്ല.

എന്നാല്‍ കെകെആര്‍ കപ്പിലേക്കെത്തിയപ്പോള്‍ ഗംഭീറിനെ തിടുക്കപ്പെട്ട് ഇന്ത്യയുടെ പരിശീലകനാക്കിയത് തെറ്റായ തീരുമാനമായിരുന്നു. ടി20യില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും മറ്റ് ഫോര്‍മാറ്റുകളില്‍ യാതൊരു പദ്ധതികളുമില്ലാത്ത പരിശീലകനാണ് ഗംഭീര്‍. ബിസിസി ഐ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടും അതിനെ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അനുഭവസമ്പത്തില്ലായ്മ ഗംഭീറിന്റെ പ്രധാന പ്രശ്‌നമായിത്തന്നെ വിലയിരുത്താം.

ഏകാധിപത്യ നിലപാട്

ഗൗതം ഗംഭീര്‍ ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. സഹ പരിശീലകരോട് പോലും ആലോചനകളില്ലാതെ ഒറ്റക്ക് തീരുമാനം എടുക്കുകയാണ് ഗംഭീര്‍. കഴിഞ്ഞ ദിവസം ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കലിനെ ഗംഭീര്‍ പരസ്യമായി ശകാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒറ്റക്കെട്ടായി ടീമിനെ കൊണ്ടുപോകാന്‍ ഗംഭീറിന് സാധിക്കാത്തത് വലിയ തിരിച്ചടിയാണ്. ഗംഭീര്‍ കളിച്ചുകൊണ്ടിരുന്നപ്പോഴേ ദേഷ്യ സ്വഭാവക്കാരനായിരുന്നു. പരിശീലകനായപ്പോഴും ഇതേ സ്വഭാവം ഗംഭീര്‍ പിന്തുടരുന്നത് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്തായാലും വരുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനമാവും ഗംഭീറിന്റെ ഭാവി തീരുമാനിക്കുകയെന്നുറപ്പ്.

Story first published: Thursday, January 16, 2025, 19:30 [IST]
Other articles published on Jan 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+