Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ട് പരമ്പര നേട്ടം, ഇന്ത്യയുടെ വലിയ പോസിറ്റീവുകള്‍ എന്തൊക്കെ? അറിയാം

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളില്‍ ഇന്ത്യ ജയിക്കുകയും പരമ്പര നേടിയെടുക്കുകയും ചെയ്തു. വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയിട്ടും പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്നതാണ് ഈ ടെസ്റ്റ് പരമ്പര.

ഇന്ത്യയെ സംബന്ധിച്ച് പരമ്പര നേടിയെന്നതിലുപരിയായി ചില വലിയ പോസിറ്റീവുകള്‍ ഈ പരമ്പരയിലൂടെ ഉണ്ടായിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മധ്യനിരയില്‍ മികച്ച യുവതാരങ്ങളെ കണ്ടെത്താനായി എന്നതാണ്. സര്‍ഫറാസ് ഖാന്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള സര്‍ഫറാസ് ഖാന്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.

ശ്രേയസ് അയ്യര്‍ ഫ്‌ളോപ്പായപ്പോഴാണ് പകരക്കാരനായി സര്‍ഫറാസിനെ പരിഗണിച്ചത്. മൂന്ന് ടെസ്റ്റ് മത്സരം കളിച്ച സര്‍ഫറാസ് മൂന്ന് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. ഇന്ത്യയുടെ മധ്യനിരയുടെ പ്രതീക്ഷയായി സര്‍ഫറാസ് മാറിയിട്ടുണ്ട്. പെട്ടെന്ന് മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് സര്‍ഫറാസ്. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സര്‍ഫറാസിന് സാധിക്കും. ഭയമില്ലാതെ കളിക്കുന്ന താരമായി സര്‍ഫറാസ് മധ്യനിരയിലുണ്ടാവും.

റിഷഭ് പന്തുകൂടി തിരിച്ചുവരുന്നതോടെ സര്‍ഫറാസ്, റിഷഭ് എന്നിവരാവും മധ്യനിരയില്‍ ഇന്ത്യക്കായി കളിക്കുക. ഇരുവരുടേയും ബാറ്റിങ് ഇന്ത്യക്ക് വലിയ കരുത്ത് പകരുമെന്നുറപ്പാണ്. രണ്ടാമത്തെ പോസിറ്റീവ് ഓപ്പണിങ്ങില്‍ പുതിയ കൂട്ടുകെട്ട് ലഭിച്ചുവെന്നതാണ്. രോഹിത് ശര്‍മ വൈകാതെ ടെസ്റ്റ് ടീമില്‍ നിന്ന് പടിയിറങ്ങിയേക്കും. അങ്ങനെ വരുമ്പോള്‍ വെടിക്കെട്ട് ഓപ്പണറായി ആരെന്നത് വലിയ ചോദ്യമായിരുന്നു. ഇതിനുള്ള ഉത്തരമാണ് യശ്വസി ജയ്‌സ്വാള്‍.

shubman gill dhruv jurel

ഈ പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ജയ്‌സ്വാള്‍ ന്യൂബോളില്‍ തല്ലിത്തകര്‍ക്കുന്നു. സ്പിന്നിനേയും പേസിനേയും ഒരുപോലെ തല്ലിത്തകര്‍ക്കുന്ന ജയ്‌സ്വാള്‍ ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഓപ്പണറായി വളരാന്‍ ജയ്‌സ്വാളിന് സാധിച്ചു. ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ഇടം കൈയന്‍ ഓപ്പണര്‍ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിടാനും ഈ പരമ്പരയിലൂടെ സാധിച്ചു. ഇനി അറിയേണ്ടത് വിദേശത്തെ താരത്തിന്റെ പ്രകടനമാണ്. വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവും ജയ്‌സ്വാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജയ്‌സ്വാള്‍. മറ്റൊരു പോസിറ്റീവ് ദ്രുവ് ജുറേലിന്റെ വളര്‍ച്ചയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ആരെന്നത് വലിയ ചോദ്യമായിരുന്നു.

കെ എസ് ഭരത്തും ഫ്‌ളോപ്പായ അവസരത്തിലാണ് ദ്രുവ് ജുറേലിന്റെ വളര്‍ച്ച. സമ്മര്‍ദ്ദ ഘട്ടത്തിലടക്കം ഇന്ത്യക്കായി തിളങ്ങാന്‍ ജുറേലിന് സാധിച്ചു. നാലാം ടെസ്റ്റില്‍ തോല്‍ക്കേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ജുറേലാണ്. റിഷഭ് പന്തിന്റെ ഉത്തമ ബാക്കപ്പായി ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ദ്രുവ് ജുറേലെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും കഴിവുള്ള താരമാണ് ജുറേല്‍.

താരത്തിന്റെ വളര്‍ച്ചയും ഇൗ പരമ്പരയില്‍ ഇന്ത്യക്ക് പോസിറ്റീവാകുന്ന കാര്യമാണ്. ആകാശ് ദീപിനെ ഇന്ത്യക്ക് ടെസ്റ്റില്‍ കൂടുതല്‍ വളര്‍ത്താവുന്നതാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ പരിഗണിക്കാവുന്ന പേസറായി ആകാശിനെ വിലയിരുത്താം. മികച്ച സ്വിങ് കണ്ടെത്തുന്ന ബൗളറാണ് ആകാശ്. ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ് ആകാശെന്ന് നിസംശയം പറയാം.

Story first published: Sunday, March 10, 2024, 10:40 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+