Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവിന്റെ പ്രശ്‌നമെന്ത്? പിന്നോട്ടടിച്ചത് 3 കാര്യം! ശരിയാക്കിയാല്‍ മിന്നിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ 4-1ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കരുത്തരുടെ നിരയുമായെത്തിയ ഇംഗ്ലണ്ടിനെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പര അലമാരയിലെത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ യുവതാരങ്ങളുടെ ഉജ്ജ്വല ബാറ്റിങ്ങും സ്പിന്‍ നിരയുടെ തകര്‍പ്പന്‍ പ്രകടനവും ചേര്‍ന്നാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചത്.

ഇന്ത്യ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ചില താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. അതിലൊരാളാണ് സഞ്ജു സാംസണ്‍. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ സഞ്ജു മിന്നും ഫോമിലാണ് ഇംഗ്ലണ്ട് പരമ്പരക്ക് ഇറങ്ങിയത്. എന്നാല്‍ 26, 5, 3, 1, 16 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. രണ്ട് മത്സരത്തില്‍ ലഭിച്ച മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. സഞ്ജു മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണിതെന്ന് പറയാം.

ഇംഗ്ലണ്ടിന്റെ അതിവേഗ പേസര്‍മാര്‍ക്ക് മുന്നില്‍ സഞ്ജുവിന് കാര്യമായൊന്നും ചെയ്യാനാവാതെ പോയി. അഭിഷേക് ശര്‍മ ഓപ്പണറായി കസറിയപ്പോള്‍ സഞ്ജുവിന് പിഴച്ചത് എവിടെയാണ്?. ഫ്‌ളോപ്പാവാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ഫുട്‌സ്റ്റെപ്പിലെ സാങ്കേതിക പിഴവ്

ഇംഗ്ലണ്ട് പരമ്പരയിലെ സഞ്ജുവിന്റെ പുറത്താകലുകള്‍ ഏറെക്കുറെ ഒരുപോലെയായിരുന്നു. എല്ലാ തവണയും ഷോര്‍ട്ട് ബോളില്‍ വലിയ സ്‌കോറിന് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് തുലച്ചത്. ഈ പുറത്താകലുകളെല്ലാം സഞ്ജു ബാക് ഫൂട്ടില്‍ ഷോട്ട് കളിച്ചപ്പോഴായിരുന്നു. സഞ്ജു ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സഞ്ജു പേസര്‍മാര്‍ക്കെതിരേ കൂടുതലും ബാക് ഫൂട്ടിലാണ് ഷോട്ട് കളിച്ചത്.

sanju samson

ജോഫ്രാ ആര്‍ച്ചര്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ അതിവേഗ പേസര്‍മാര്‍ക്കെതിരേ ഷോര്‍ട്ട് ബോളില്‍ ബാക് ഫൂട്ടില്‍ ഷോട്ട് കളിക്കുകയെന്നത് വളരെ പ്രയാസമാണ്. സഞ്ജു ഇതിനായി തുടര്‍ച്ചയായി ശ്രമിച്ചതാണ് പ്രധാന പിഴവായി മാറിയത്. ബാക്ക് ഫൂട്ടില്‍ കളിക്കുമ്പോള്‍ സഞ്ജുവിന് കൃത്യമായ ടൈമിങ് ലഭിക്കുന്നില്ല. ഇതോടെ പന്തിനെ ഉദ്ദേശിച്ച ദൂരത്തിലേക്ക് കടത്താന്‍ സാധിക്കാതെ വരികയും വിക്കറ്റായി മാറുകയും ചെയ്യുന്നതാണ് കണ്ടത്. സഞ്ജുവിന്റെ ഫുട്‌സ്റ്റെപ്പിലെ സാങ്കേതിക പിഴവ് പരിഹരിക്കേണ്ടതായുണ്ട്.

പുള്‍ഷോട്ടില്‍ കൂടുതല്‍ പരിശീലനം വേണം

സഞ്ജു പേസര്‍മാരെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഡെയ്ല്‍ സ്റ്റെയിന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ ഉള്‍പ്പെടെ പേരുകേട്ട പേസര്‍മാരെയെല്ലാം ഐപിഎല്ലില്‍ തല്ലിപ്പറത്തി കരുത്തുകാട്ടാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പേസര്‍മാര്‍ക്കെതിരേ സഞ്ജുവിന് മികവ് കാട്ടാന്‍ സാധിക്കില്ലെന്ന് പറയാനാവില്ല. എന്നാല്‍ സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം പുള്‍ഷോട്ടാണ്.

സഞ്ജു പുള്‍ഷോട്ടില്‍ കൂടുതല്‍ പരിശീലനം നടത്തേണ്ടതായുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനത്തോടെ സഞ്ജുവിന്റെ ഓപ്പണര്‍ സീറ്റിന് ഇളക്കം തട്ടിയിട്ടുണ്ട്. യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജു സാംസണിന് വഴിമാറിക്കൊടുക്കേണ്ടതായി വന്നേക്കും. ഇതൊഴിവാക്കാന്‍ ഐപിഎല്ലില്‍ സഞ്ജു കസറേണ്ടതായുണ്ട്. പുള്‍ഷോട്ട് സഞ്ജുവിന്റെ ദൗര്‍ബല്യമാണെന്ന് ഇപ്പോള്‍ ബൗളര്‍മാര്‍ തിരിച്ചറിയുന്നു. ഈ പിഴവ് നികത്താന്‍ സഞ്ജു പുള്‍ഷോട്ടിലെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതായുണ്ട്.

നല്ല ബൗളര്‍മാരെ കരുതലോടെ കളിക്കണം

ഓപ്പണറായി ഇറങ്ങി അതിവേഗം റണ്‍സുയര്‍ത്തുകയെന്നതാണ് സഞ്ജു സാംസണിന്റെ ചുമതല. ഇതിനാണ് സഞ്ജു ശ്രമിക്കുന്നതെന്നും പറയാം. എന്നാല്‍ സഞ്ജു സാംസണ്‍ നല്ല ബൗളര്‍മാരെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. എല്ലാ പന്തുകളേയും ആക്രമിക്കുകയെന്നത് ശരിയായ രീതിയല്ല. എന്നാല്‍ സഞ്ജു ചെയ്യുന്നത് ഇതാണ്. എല്ലാ പന്തുകളേയും കടന്നാക്രമിക്കാന്‍ ശ്രമിക്കാതെ മികച്ച പേസര്‍മാരെ ബഹുമാനിച്ച് മുന്നോട്ട് പോകേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇത്തരത്തില്‍ തിരിച്ചടി നേരിടാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് പറയാം.

Story first published: Monday, February 3, 2025, 15:10 [IST]
Other articles published on Feb 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+