For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പരമ്പര നേടണോ? ഇന്ത്യ ശ്രദ്ധിക്കേണ്ടത് 3 കാര്യങ്ങള്‍; എന്തൊക്കെ?

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ആവേശകരമായി പുരോഗണിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ജയം ഇംഗ്ലണ്ടിനൊപ്പമാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പരമ്പര ആര് നേടുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. നാലാം ടി20യില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. മൂന്നാം മത്സരത്തിലെ ജയത്തോടെ ഇംഗ്ലണ്ട് തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണുള്ളത്.

ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലുമെല്ലാം ടി20 പരമ്പര നേടിയ ഇന്ത്യ തട്ടകത്തില്‍ ടി20 പരമ്പര തോറ്റാല്‍ അത് വലിയ നാണക്കേടായി മാറും. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കസേരക്ക് ഇതിനോടകം ഇളക്കം തട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാട്ടില്‍ ടി20 പരമ്പര തോറ്റാല്‍ ഗംഭീറിന് കൂടുതല്‍ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് നാലാം ടി20 ജയിക്കേണ്ടതായുണ്ട്. ഇതിനായി ടീം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഓപ്പണിങ് കൂട്ടുകെട്ട് മികവ് കാട്ടണം

നിലവിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം തുടക്കം പാളുന്നതാണ്. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്നതോടെ പവര്‍പ്ലേയില്‍ ഒന്നിലധികം വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. ഇത് പിന്നാലെ എത്തുന്ന ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇന്ത്യക്ക് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ഒരുപോലെ ആക്രമണത്തിന് മുതിര്‍ന്ന് വിക്കറ്റ് തുലക്കുകയാണ്.

സഞ്ജു സാംസണ്‍ ആദ്യ ഓവറുകളില്‍ നിലയുറപ്പിച്ച് കളിക്കുമ്പോള്‍ അഭിഷേക് ശര്‍മ കടന്നാക്രമിക്കുന്നതാണ് നല്ലത്. സഞ്ജു പതിയെ നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജോഫ്രാ ആര്‍ച്ചര്‍ക്കെതിരേ തുടക്കം മുതല്‍ ആക്രമണത്തിന് ശ്രമിക്കുന്നതാണ് ഇന്ത്യയെ പിന്നോട്ട് അടിക്കുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജു ആംഗര്‍ റോളിലേക്ക് മാറി അഭിഷേകിന് സ്വാതന്ത്ര്യത്തോടെ കടന്നാക്രമിക്കാന്‍ അവസരമൊരുക്കുന്നതാണ് നല്ലത്.

suryakumar yadav

മധ്യനിരയുടെ ബാറ്റിങ് മെച്ചപ്പെടണം

ഇന്ത്യയുടെ ബൗളിങ് നിര ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ടീമിനെ പിന്നോട്ടടിക്കുന്നത് ബാറ്റര്‍മാരാണ്. ടീമില്‍ സൂപ്പര്‍ താരങ്ങളേറെയാണെങ്കിലും ഫോമിലുള്ളവര്‍ ചുരുക്കമാണ്. നായകന്‍ സൂര്യകുമാര്‍ യാദവിന് താളം കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇന്ത്യയുടെ ടി20യിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നു. തിലക് വര്‍മ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ തിളങ്ങുന്നുണ്ട്.

എന്നാല്‍ നാലാം നമ്പറിലേക്കിറങ്ങുമ്പോള്‍ ഈ മികവ് കാണുന്നില്ല. നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഫിനിഷര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഉത്തരവാദിത്തം കൂടി. പക്ഷെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനാവുന്നില്ല. ദ്രുവ് ജുറേലിന് ഫിനിഷര്‍ റോളില്‍ മികവ് കാട്ടാന്‍ സാധിക്കുന്നുമില്ല. ശിവം ദുബെയേയും രമണ്‍ദീപ് സിങ്ങിനേയും ഇന്ത്യ പ്ലേയിങ് 11ലേക്ക് കൊണ്ടുവരേണ്ടതായുണ്ട്.

പേസ് നിരയില്‍ അര്‍ഷ്ദീപ് വേണം

മൂന്നാം ടി20യില്‍ ഇന്ത്യ അനാവശ്യമായ മാറ്റം വരുത്തിയതാണ് തിരിച്ചടിയായത്. ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം നല്‍കിയത് മണ്ടത്തരമായി. മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിച്ചെങ്കിലും പഴയ മികവ് കാട്ടാനാവുന്നില്ല. ഏറെ നാളുകളായി പരിക്കേറ്റ് പുറത്തായിരുന്ന ഷമിക്ക് ഫോം കണ്ടെത്താന്‍ ഇനിയും സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഷമിയെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുന്നത് മണ്ടത്തരമാണ്.

നാലാം ടി20യില്‍ അര്‍ഷ്ദീപിനെ ഇന്ത്യ കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇന്ത്യയുടെ പേസ് നിരക്ക് കരുത്തുണ്ടാവില്ല. ഇത് ഇംഗ്ലണ്ട് മുതലാക്കാനും സാധ്യത കൂടുതലാണ്. ഇന്ത്യയുടെ സ്പിന്‍ നിര ശക്തമായതിനാല്‍ മധ്യ ഓവറുകളില്‍ കരുത്ത് കാട്ടുന്നുണ്ടെങ്കിലും ഡെത്തോവറില്‍ ടീം പതറുന്നതാണ് കാണുന്നത്.

Story first published: Wednesday, January 29, 2025, 22:09 [IST]
Other articles published on Jan 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+