For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മനസ്സ് വച്ചാല്‍ ജുറേലിനു ധോണിയാവാം! ടെസ്റ്റില്‍ ഈ നേട്ടങ്ങള്‍ക്കൊപ്പമെത്തും, അറിയാം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷനായിരിക്കുകയാണ് യുവ താരം ധ്രുവ് ജുറേല്‍. കന്നി ടെസ്റ്റ് പരമ്പരയില്‍ തന്നെ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. റാഞ്ചിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് ജയം കൊയ്ത നാലാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ജുറേല്‍ സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 90ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 39ഉം റണ്‍സെടുത്താണ് അദ്ദേഹം ടീമിന്റെ ഹീറോയായത്.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പുലര്‍ത്തുന്ന മനസാന്നിധ്യവും വിക്കറ്റ് കീപ്പിങിലെ മിടുക്കുമെല്ലാം ജുറേലിനെ വേറിട്ടു നിര്‍ത്തുകയാണ്. വെറും രണ്ടു ടെസ്റ്റുകള്‍ കൊണ്ടു തന്നെ ഇലവനില്‍ സ്ഥാനമുറപ്പാക്കിയിരിക്കുകയാണ് അദ്ദേഹം. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമായാണ് പലരും ഇപ്പോള്‍ ജുറേലിനെ താരതമ്യം ചെയ്യുന്നത്.

DHRUV JUREL

ഇതേ മികവ് തുടര്‍ന്നും പുറത്തെടുക്കാനായാല്‍ ടെസ്റ്റില്‍ ധോണിയുടെ ചില വമ്പന്‍ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ അദ്ദേഹത്തിനു കഴിയും. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം. ടെസ്റ്റില്‍ 2000 റണ്‍സും 100 പുറത്താക്കലുമെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്. ടെസ്റ്റ് ചരിത്രമെടുത്താല്‍ ഇന്ത്യയുടെ വെറും മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ.

സയ്ദ് കിര്‍മാനിയാണ് ആദ്യമായി ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. പിന്നീട് ധോണിയും ഈ നേട്ടത്തിനൊപ്പം എത്തുകയായിരുന്നു. അവസാനമായി റിഷഭ് പന്താണ് നേട്ടത്തില്‍ പങ്കാളിയായത്.

ടെസ്റ്റ് കരിയറില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മികച്ച തുടക്കം പരിഗണിക്കുമ്പോള്‍ ജുറേലിനും ഈ നേട്ടത്തിനൊപ്പമെത്തുകയെന്നത് അസാധ്യമായ കാര്യമല്ല. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ധോണിയടക്കമുള്ളവര്‍ക്കു സാധിച്ച നാഴികക്കല്ല് ജുറേലിനും കൈവരിക്കാം. 4876 റണ്‍സും 300നടുത്ത് പേരെ പുറത്താക്കുകയും ചെയ്താണ് ധോണി ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ 300 റണ്‍സും 15 പുറത്താക്കലുമെന്ന ധോണിയുടെ മറ്റൊരു റെക്കോര്‍ഡിനൊപ്പവും ധ്രുവ് ജുറേലിനു എത്താന്‍ സാധിക്കും. നിലവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഈ അപൂര്‍വ്വനേട്ടം കുറിക്കാനായത് വെറും രണ്ടു പേര്‍ക്കു മാത്രമാണ്. ഒരാള്‍ ധോണിയാണെങ്കില്‍ മറ്റൊരാള്‍ റിഷഭ് പന്തുമാണ്. 2014ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു ധോണി ഈ നേട്ടം കൈവരിച്ചത്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 349 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മുരളി വിജയ് കഴിഞ്ഞാല്‍ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരവും ധോണിയായിരുന്നു. ബാറ്റിങില്‍ കസറുന്നതിനൊപ്പം വിക്കറ്റിനു പിന്നിലും ധോണിയുടെ ഉജ്ജ്വല പ്രകടനം ഏറെ കൈയടി നേടി. പരമ്പരയില്‍ 17 ക്യാച്ചുകളാണ് അദ്ദേഹമെടുത്തത്.

ടെസ്റ്റ് കരിയറിന്റെ തുടക്കത്തില്‍ ജുറേല്‍ നടത്തിയ പ്രകടനം പരിഗണിക്കുമ്പോള്‍ ധോണിയുടെ ഈ നേട്ടത്തിനൊപ്പമെത്തുകയെന്നത് അത്ര കടുപ്പമേറിയ കാര്യമാവില്ല. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും ഇതിനകം 175 റണ്‍സ് ജുറേല്‍ നേടിക്കഴിഞ്ഞു.

MS DHONI

പരമ്പരയില്‍ ഇനി ഒരു ടെസ്റ്റ് കൂടി നടക്കാനിരിക്കെ 300ന് മുകളില്‍ റണ്‍സും സ്‌കോര്‍ ചെയ്യാനായേക്കും. അഞ്ചു പുറത്താക്കലുകളും രണ്ടു ടെസ്റ്റുകളില്‍ ജുറേല്‍ നടത്തിയിട്ടുണ്ട്. അടുത്ത ടെസ്റ്റ് നടക്കുന്ന ധര്‍മശാലയിലെ പിച്ച് പേസ് ബൗളിങിനു അനൂകൂലമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ക്യാച്ചുകളെടുക്കാനും താരത്തിനു സാധിച്ചേക്കും.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കോര്‍ഡിലും ജുറേല്‍ പങ്കാളിയായേക്കും. 2011ലായിരുന്നു ധോണിയുടെ വമ്പന്‍ നേട്ടം. അന്നു 47 ക്യാച്ചുകളും മൂന്നു സ്റ്റംപിങുമടക്കം 50 പുറത്താക്കലുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.

ജുറേലിനു വളരെ പെട്ടെന്നു ധോണിയുടെ ഈ റെക്കോര്‍ഡിനൊപ്പമെത്തുക അസാധ്യമായിരിക്കും. പക്ഷെ ഭാവിയില്‍ സെന രാജ്യങ്ങളിലടക്കമുള്ള ടെസ്റ്റുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തിനു ഈ നാഴികക്കല്ല് തികയ്ക്കാനായേക്കും.

Story first published: Tuesday, February 27, 2024, 7:16 [IST]
Other articles published on Feb 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+