For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടെ 'വാട്ടര്‍ ബോയ്‌സ്'!! എല്ലാ കളിയിലും ഇവര്‍ പുറത്തിരിക്കും, ഇതാ 4 പേര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഈ മാസം 22ന് തുടക്കമാവുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യയും ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടും തമ്മില്‍ കൊമ്പുകോര്‍ക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം. ടി20 സ്‌പെഷ്യലിസ്റ്റുകളായ ചില മികച്ച താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. അതുകൊണ്ടു തന്നെ പോരാട്ടം പൊടി പാറുമെന്നുറപ്പാണ്.

അവസാനമായി കളിച്ച ടി20 പരമ്പരയിലെ ഏറെക്കുറെ അതേ ടീമിനെ തന്നെയാണ് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ഇറക്കുന്നത്. ചെറിയ ചില മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ അഴിച്ചുപണികളൊന്നും ഇന്ത്യ നടത്തിയിട്ടില്ല. ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും പരമ്പരയില്‍ ഇന്ത്യ അണിനിരത്തുക. എന്നാല്‍ ചില താരങ്ങള്‍ക്കു ഇന്ത്യക്കായി ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയെന്നു അറിയാം.

WASHINGTON SUNDAR

4 പേര്‍ വാട്ടര്‍ബോയ്‌സ്

ഇന്ത്യയുടെ നാലു പേരാണ് ടി20 പരമ്പരയില്‍ ഒരവസരം പോലും കിട്ടാതെ വാട്ടര്‍ ബോയ്‌സായി ഒതുക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാര്‍. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേല്‍, ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ, യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാണ് ഈ നാലു പേര്‍.

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു അവസരം ലഭിക്കുക മൂന്നു പേര്‍ക്കായിരിക്കും. സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം അക്ഷര്‍ പട്ടേല്‍, നിതീഷ് റെഡ്ഡി എന്നിവര്‍ക്കായിക്കും പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണന ലഭിക്കുക. ഇവരിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ വാഷിങ്ടണിനു ടീമിലേക്കു നറുക്കുവീഴുകയുള്ളൂ. അല്ലാത്ത പക്ഷെ എല്ലാ കളിയിലും ബെഞ്ചിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.

മലയാളി താരം സഞ്ജു സാംസണാണ് പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവത്തില്‍ ഓപ്പണറുടെ റോള്‍ കൂടി അദ്ദേഹത്തിനു ലഭിക്കും. പരമ്പരയിലെ അഞ്ചു മല്‍സരങ്ങളിലും സഞ്ഞ്ജു തന്നെ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. യുവതാരം അഭിഷേക് ശര്‍മയായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി.

ഓപ്പണിങ് റോളിലേക്കു ഇവരെക്കൂടാതെ ഇന്ത്യക്കു മറ്റു ഓപ്ഷനുകളില്ലാത്തതിനാല്‍ എല്ലാ കളിയിലും ഈ റോള്‍ ഇവര്‍ക്കായിരിക്കും. ഓപ്പണിങിനൊപ്പം വിക്കറ്റ് കീപ്പിങിലും സഞ്ജുവുള്ളപ്പോള്‍ ജുറേലിനെ ഇന്ത്യക്കു ആവശ്യവുമില്ല. അതുകൊണ്ടു തന്നെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം പുറത്തിരിക്കുമെന്നുറപ്പിക്കാം.

DHRUV JUREL

പേസ് ബൗളിങ് ലൈനപ്പില്‍ പരിചയ സമ്പന്നനായ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ഈ പരമ്പരയിലൂടെ മടങ്ങിയെത്തുകയാണ്. സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യക്കു വേണ്ടി പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നതും അദ്ദേഹമായിരിക്കും.

ഷമിയുടെ പേസ് ബൗളിങ് പങ്കാളി അര്‍ഷ്ദീപ് സിങായിരിക്കും. ഇവരെ കൂട്ടാതെ ഹാര്‍ദിക്, നിതീഷ് എന്നിവരെയും പേസ് ബൗളിങില്‍ ഇന്ത്യക്കു ഉപയോഗിക്കാം. അതിനാല്‍ ഹര്‍ഷിത്തിനെ കളിപ്പിക്കാനുമിടയില്ല.

മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയും അക്ഷറുമായിരിക്കും ഇന്ത്യക്കായി സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. മൂന്നാമതൊരു സ്പിന്നറെ ഇന്ത്യക്കു ആവശ്യവും വരില്ല. അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ബിഷ്‌നോയിയെ പുറത്തിരുത്തിയ ഇന്ത്യ പകരം വരുണിനെ കളിപ്പിപ്പിക്കുകയായിരുന്നു. അദ്ദേഹം തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Monday, January 13, 2025, 10:17 [IST]
Other articles published on Jan 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+