Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബാറ്റിങില്‍ കസറാന്‍ അടവ് മാറ്റി റൂട്ട്! ഇന്ത്യ താങ്ങില്ല, വീഡിയോ വൈറല്‍

വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയമായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടത്. ജയമുറപ്പിച്ച് ഇറങ്ങിയ ഇന്ത്യയെ ഒരു ദിവസം ബാക്കി നില്‍ക്കെ 28 റണ്‍സിന് ബെന്‍ സ്റ്റോക്‌സും കൂട്ടരും സ്തബ്ധരാക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് തങ്ങള്‍ കരുതിയതു പോലെ നിസാരക്കാരല്ലെന്നു ഇന്ത്യക്കു ബോധ്യമായിരിക്കുകയാണ്. ഏറ്റവും മികച്ച കളി കെട്ടഴിച്ചാല്‍ മാത്രമേ ശേഷിച്ച നാലു ടെസ്റ്റുകളിലും ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.

അതിനിടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ട് ഒരുങ്ങിക്കഴിഞ്ഞു. ഇതിനു വേണ്ടി ഒരു പുതിയ ബാറ്റിങ് ടെക്‌നിക്കാണ് താരം പരിശീലിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവരികയും വൈറലാവുകയും ചെയ്തിരിക്കുകയാണ്. റൂട്ടിനെ വീഴ്ത്താന്‍ പുതിയൊരു പ്ലാന്‍ ഇതോടെ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു അടുത്ത ടെസ്റ്റില്‍ തയ്യാറാക്കിയേ തീരൂ. ഇല്ലെങ്കില്‍ കാര്യങ്ങള്‍ തീര്‍ച്ചയായും കുഴപ്പത്തിലാവുക തന്നെ ചെയ്യും.

JOE ROOT

വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി റൂട്ട് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട വീഡിയോയാണ് ഇംഗ്ലണ്ടിന്റെ ഫാന്‍സ് ഗ്രൂപ്പായ ബാര്‍മി ആര്‍മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇടംകൈയന്‍ ബാറ്ററായി സ്‌ട്രൈക്ക് നേരിടുന്ന റൂട്ടിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. പക്ഷെ ബൗളര്‍ ബോള്‍ റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെ വളരെ പെട്ടെന്നു വെട്ടിത്തിരിഞ്ഞ് വലംകൈയന്‍ ബാറ്ററായി റൂട്ട് ഷോട്ട് പായിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

വിശാഖപട്ടണത്ത് ജോ റൂട്ട് ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ കാണാം

ഇന്ത്യന്‍ ബൗളിങ് നിരയെ, പ്രത്യേകിച്ചു സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ ബൗളര്‍മാരെ റൂട്ടിന്റെ ഈ ടെക്‌നിക്ക് ആശയക്കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. റൂട്ടിനെതിരേ ഏതു ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്യണമെന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കും.

നേരത്തേ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പല ബാറ്റര്‍മാരും ഇന്ത്യയുടെ സ്പിന്‍ ത്രയത്തെ നിഷ്പ്രഭരാക്കിയത് നിരന്തരം സ്വീപ്പ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളുമെല്ലാം കളിച്ചായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. രണ്ടാം ടെസ്റ്റിലും പുതിയ പല പ്ലാനുകളുമായിട്ടായിരിക്കും ഇംഗ്ലണ്ട് എത്തുകയെന്നാണ് റൂട്ടിന്റെ പരിശീലന വീഡിയോ തെളിയിക്കുന്നത്.

JOE ROOT

പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ തിളങ്ങിയെങ്കിലു ആദ്യ ടെസ്റ്റില്‍ റൂട്ടിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ബാറ്റിങില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ വലിയ ഇന്നിങ്‌സുകളുമായി അതിന്റെ ക്ഷീണം തീര്‍ക്കാന്‍ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 60 ബോളുകള്‍ നേരിട്ട റൂട്ടിന് ഒരു ഫോറടക്കം 29 റണ്‍സ് മാത്രമേ നേടാനായുള്ളൂ. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ ജസ്പ്രീത് ബുംറയായിരുന്നു ക്യാച്ചെടുത്തത്.

രണ്ടാമിന്നിങ്‌സിലാവട്ടെ രണ്ടക്കം പോലും കടക്കാതെ റൂട്ട് ക്രീസ് വിടുകയായിരുന്നു. രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ബൗളിങില്‍ ടീമിനു വേണ്ടി കസറാന്‍ റൂട്ടിനു സാധിച്ചു.

ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് റൂട്ടായിരുന്നു. 29 ഓവറില്‍ അഞ്ചു മെയ്ഡനുകളടക്കം 79 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെയാണ് അദ്ദേഹം മടക്കിയത്. രണ്ടാമിന്നിങ്‌സിലാവട്ടെ 19 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 41 റണ്‍സിനു ഒരു വിക്കറ്റും റൂട്ട് വീഴ്ത്തി.

Story first published: Thursday, February 1, 2024, 12:46 [IST]
Other articles published on Feb 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+