For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജുറേല്‍ അടുത്ത ധോണി, യുവതാരത്തിന്റെ ആസ്തി അറിയാമോ? എല്ലാ വിവരങ്ങളും ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ് കീപ്പര്‍ താരമാണ് ദ്രുവ് ജുറേല്‍. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് പിന്നീട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും തിളങ്ങിയ ജുറേല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണുള്ളത്. വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുന്ന ജുറേല്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ഭേദപ്പെട്ട് നില്‍ക്കുന്നു. ഇന്ത്യയുടെ അടുത്ത ധോണിയാകാന്‍ പ്രതിഭയുള്ള താരമാണ് ജുറേല്‍. അദ്ദേഹത്തിന്റെ ആസ്തി, പ്രണയം, കാര്‍ ശേഖരം എല്ലാ വിവരങ്ങളും അറിയാം.

ഉത്തര്‍ പ്രദേശുകാരനായ ദ്രുവ് ജുറേലിന് ഇപ്പോള്‍ പ്രായം 23 വയസ് മാത്രമാണ്. ഒരു കോടിക്ക് മുകളിലാണ് നിലവിലെ താരത്തിന്റെ ആസ്തി. യുവതാരമായ ജുറേലിന് 1 കോടിക്ക് മുകളിലാണ് നിലവില്‍ ആസ്തിയുള്ളത്. താരത്തിന്റെ മാസവരുമാനം പരിശോധിച്ചാല്‍ 2.5 ലക്ഷമാണ് നിലവിലുള്ളത്. വാര്‍ഷിക വരുമാനം 30 ലക്ഷത്തോളം മാത്രമാണ്. എന്നാല്‍ താരം ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടേ ഉള്ളൂ. ഇനിയും വലിയ കരിയര്‍ താരത്തിന് മുന്നിലുണ്ട്.

എന്നാല്‍ ഭാവിയില്‍ ഈ തുകയില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നുറപ്പ്. 2022ലാണ് താരം ഐപിഎല്ലിലേക്ക് വരവറിയിക്കുന്നത്. 20 ലക്ഷത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ജുറേലിനെ വാങ്ങിയത്. അവസാന സീസണിലും ഇതേ പ്രതിഫലത്തിലാണ് ജുറേല്‍ കളിച്ചത്. ഈ സീസണിലും ഇതുതന്നെയാണ് താരത്തിന്റെ പ്രതിഫലം. എന്നാല്‍ വരുന്ന സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ട്.

ഇതുവരെ പരസ്യ ചിത്രങ്ങളിലഭിനയിക്കാനോ ബ്രാന്റ് അംബാസിഡറാവാനോ ജുറേലിന് സാധിച്ചിട്ടില്ല. തുടക്കക്കാരനായ ജുറേലിന് ഇന്ത്യന്‍ ടീമിനൊപ്പം കൂടുതല്‍ അവസരം ലഭിക്കുമ്പോള്‍ പുതിയ കരാറുകളെല്ലാം ലഭിക്കും. നിലവില്‍ ബിസിസി ഐ കരാറിലേക്ക് പോലും എത്താത്ത താരമാണ് ജുറേല്‍. അതുകൊണ്ടുതന്നെ ഇനിയും അവസരം താരത്തിന്റെ മുന്നില്‍ തുറന്ന് കിടക്കുന്നു. വലിയ ഭാവി താരത്തിന് മുന്നിലുണ്ട്. സാമാന്യം ഭേദപ്പെട്ട കുടുംബ സാഹചര്യമുള്ള താരമാണ് ജുറേല്‍.

dhruv jurel

അദ്ദേഹത്തിന്റെ പിതാവ് നേം സിങ് മുന്‍ സൈനീകനാണ്. ജുറേലിനെയും പട്ടാളക്കാരനാക്കണമെന്നാണ് ജുറേലിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്. ഇതിനായി താരത്തെ ജിമ്മിലും നീന്തല്‍ പരിശീലനത്തിനുമെല്ലാം അയച്ചിരുന്നു. മികച്ച ഫിറ്റ്‌നസിലേക്കെത്തുന്നതിനായായിരുന്നു ഇത്. എന്നാല്‍ ക്രിക്കറ്റിനെയാണ് ജുറേല്‍ സ്‌നേഹിച്ചത്. മകന്റെ കഴിവ് തിരിച്ചറിഞ്ഞതോടെ കുടുംബവും പിന്തുണച്ചു. അമ്മയാണ് ജുറേലിനെ കൂടുതല്‍ പിന്തുണച്ചത്. ജുറേലിന് ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ സ്വര്‍ണ്ണ മാലയടക്കം അമ്മ നല്‍കി.

ദ്രുവ് ജുറേലിന്റെ വീട് അത്യാഡംഭരമായതാണ്. 2കോടിക്ക് മുകളില്‍ ഈ വീടിന് നില കല്‍പ്പിക്കപ്പെടുന്നു. കാര്‍ ശേഖരമെന്ന് പറയാവുന്ന തരത്തിലുള്ള ശേഖരം നിലവില്‍ ജുറേലിനില്ല. ടൊയോറ്റ ഇനോവയാണ് നിലവില്‍ താരത്തിന്റെ കൈയിലുള്ളത്. സ്വിഫ്റ്റും താരത്തിന്റെ വീട്ടിലുണ്ട്. എന്നാല്‍ കാറുകളോട് വലിയ താല്‍പര്യമുള്ള കളിക്കാരനാണ് ജുറേല്‍. അതുകൊണ്ടുതന്നെ ഭാവിയില്‍ വലിയ കാര്‍ ശേഖരം ജുറേല്‍ സ്വന്തമാക്കിയേക്കും.

ജുറേലിന് നിലവില്‍ കാമുകിയുണ്ടോയെന്നത് വ്യക്തമല്ല. ഗോസിപ്പ് കോളങ്ങളിലൊന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഭാവിയില്‍ ജുറേലിന്റെ ഡേറ്റിങ് വിശേഷങ്ങളും പാപ്പരസികള്‍ ആഘോഷമാക്കുമെന്ന് പറയാം. അച്ഛന്‍ പട്ടാളക്കാരനായതിനാല്‍ പട്ടാള ചിട്ടയിലാണ് ജുറേല്‍ വളര്‍ന്നത്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഫിനിഷറായി വൈകാതെ ജുറേല്‍ ഉയര്‍ന്നുവരാന്‍ സാധ്യതയേറെയാണ്. ടി20 ലോകകപ്പിലേക്ക് സര്‍പ്രൈസായി ജുറേലിന് വിളിയെത്താനും സാധ്യതയുണ്ട്.

എന്നാല്‍ ടെസ്റ്റില്‍ ജുറേല്‍ പരിചയസമ്പത്ത് കുറവുള്ള കീപ്പറാണ്. ഇന്ത്യന്‍ ബൗളര്‍മാരെ കീപ്പ് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ താരത്തിന് കൂടുതല്‍ അനുഭവസമ്പത്ത് ആവശ്യമാണെന്ന് പറയാം.

Story first published: Saturday, February 17, 2024, 11:25 [IST]
Other articles published on Feb 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+