For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDv ENG: രാഹുലിന് കണ്ണുകാണില്ലേ? വിശ്വസിച്ച രോഹിത്തിന് പണികിട്ടി!! പിന്നാലെ ചൂടായി

കട്ടക്ക്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ വലിയൊരു പിഴവ് കാരണം ടീം ഇന്ത്യക്കു മുട്ടന്‍ പണി കിട്ടി. അതിനോടു രോഷത്തോടെയായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്. രാഹുലിനു സംഭവിച്ച പിഴവ് കാരണം ആയുസ് നീട്ടിക്കിച്ചട്ടിയത് ഇംഗ്ലണ്ടിന്റെ ബാറ്റിങ് സെന്‍സേഷന്‍ ഹാരി ബ്രൂക്കിനാണ്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീം മികച്ച ടോട്ടലിലേക്കാണ് നീങ്ങുന്നത്. 30 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 168 റണ്‍സെന്ന നിലയിലാണ്. തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ച ബെന്‍ ഡക്കെറ്റിന്റെ (65) പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്.

ROHIT RAHUL

ബ്രൂക്കിന്റെ രക്ഷപ്പെടല്‍

അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 25ാമത്തെ ഓവറിലായിരുന്നു കെഎല്‍ രാഹുലിന്റെ അബദ്ധം കാരണം അര്‍ഹിച്ച വിക്കറ്റ് ഇന്ത്യ കൈവിട്ടു കളഞ്ഞത്. രണ്ടു വിക്കറ്റിനു 135 റണ്‍സെന്ന നിലയിലാണ് 24ാമത്തെ ഓവര്‍ ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. 18 റണ്‍സോടെ ഹാരി ബ്രൂക്കും 16 റണ്‍സെടുത്ത ജോ റൂട്ടുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഈ ജോയി മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കവെയാണ് അക്ഷര്‍ പട്ടേലിലൂടെ വിക്കറ്റെടുക്കാന്‍ അവസരം ലഭിച്ചത്.

25 ഓവറില്‍ അക്ഷറിനെതിരേ സ്‌ട്രൈക്ക് നേരിട്ടത് റൂട്ടാണ്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ വിക്കറ്റിനായി എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ ക്രിസ് ബ്രൗണ് അതു തള്ളി. ബോള്‍ ഓഫ്സ്റ്റംപിന് പുറത്തായതാണ് കാരണം. ഇതു മനസ്സിലായതു കാരണം ഇന്ത്യ റിവ്യു എടുത്തതുമില്ല. അടുത്ത ബോളില്‍ റൂട്ട് ഡബിളും തൊട്ടടുത്ത ബോളില്‍ സിംഗിളുമെടുത്തു.

അഞ്ചാമത്തെ ബോള്‍ നേരിട്ടത് ബ്രൂക്കാണ്. ക്രീസിനു പുറത്തേക്കിറങ്ങി താരം ഷോട്ടിനു തുനിഞ്ഞെങ്കിലും കണക്ടായില്ല. ബോള്‍ നേരെ പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാലെ അക്ഷറും രാഹുലും വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയറിന്റെ തീരുമാനം നോട്ടൗട്ടെന്നായിരുന്നു. ഇതോടെ രാഹുലിന്റെ അടുത്തേക്ക് ഓടിയെത്തിയ രോഹിത് അഭിപ്രായം തേടുകയും ചെയ്തു. പക്ഷെ രാഹുല്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. ബോള്‍ ഔഫ്‌സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്ന സംശയത്തിലായിരുന്നു അദ്ദേഹം. അതില്‍ റിവ്യു വേണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഇതു വിശ്വസിച്ച രോഹിത്തും റിവ്യുവില്‍ നിന്നും പിന്‍മാറി. പക്ഷെ എത്ര പിഴവാണ് തങ്ങള്‍ വരുത്തിയതെന്നു ഇന്ത്യക്കു വൈകാതെ വ്യക്തമാവുകയും ചെയ്തു. പിച്ച് ചെയ്ത ശേഷം ബോള്‍ ഉറപ്പായും വിക്കറ്റുകളിലാണ് പതിക്കുകയെന്നു റീപ്ലേയില്‍ കാണിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇതു കണ്ട രോഹിത് വളരെ നിരാശനും രോഷാകുലനമായാണ് കാണപ്പെട്ടത്. റിപ്ലേയ്ക്കു ശേഷം ദേഷ്യത്തോടെ ഇരുകൈകളുമുയര്‍ത്തി രാഹുലിനോടു ഇതേക്കുറിച്ച് അദ്ദേഹം ആംഗ്യത്തിലൂടെ ചോദിക്കുന്നതും കാണാമായിരുന്നു.

HARRY BROOK

ബ്രൂക്കിന്റെ മടക്കം

കെഎല്‍ രാഹുല്‍ കാരണം ഇന്ത്യ റിവ്യു എടുക്കാതിരുന്നതു കാരണം വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ഹാരി ബ്രൂക്കിനു ഇതു ഫിഫ്റ്റി പ്ലസ് സ്‌കോറാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. 13 റണ്‍സ് കൂടി നേടിയ ശേഷം 31ല്‍ വച്ചാണ് ബ്രൂക്ക് പുറത്തായത്.

30ാം ഓവറിലായിരുന്നു മൂന്നാമനായി താരം ക്രീസ് വിട്ടത്. 52 ബോളുകള്‍ നേരിട്ട ബ്രൂക്ക് മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹം ഗില്‍ മൂന്നിലേക്ക് ഓടി കിടിലനൊരു റണ്ണിങ് ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

Story first published: Sunday, February 9, 2025, 16:29 [IST]
Other articles published on Feb 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+