Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പ്രചോദിപ്പിച്ച താരമാര്? ധോണിയും സച്ചിനുമല്ല! തുറന്ന് പറഞ്ഞ് കെ എല്‍ രാഹുല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് രാഹുല്‍. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമിലാണ് രാഹുല്‍ സജീവം. ടി20 ടീമില്‍ നിന്ന് പുറത്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കസറുന്ന രാഹുല്‍ അടുത്ത നായകനായി വളര്‍ന്നുവരാനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ പരിക്കേറ്റ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്.

ഐപിഎല്ലിലൂടെയാവും രാഹുല്‍ വീണ്ടും കളത്തിലേക്കെത്തുക. നിലവില്‍ ചികിത്സയുടെ ഭാഗമായി രാഹുല്‍ ലണ്ടനിലാണുള്ളത്. ഇപ്പോഴിതാ തന്റെ ഇഷ്ടങ്ങളെക്കുറിച്ചും റോള്‍ മോഡലിനെക്കുറിച്ചുമെല്ലാം രാഹുല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്നെ പ്രചോദിപ്പിച്ച താരം ആരാണെന്നും രാഹുല്‍ തുറന്ന് പറഞ്ഞു. അത് ഇന്ത്യന്‍ താരമല്ലെന്നതാണ് കൗതുകകരമായ കാര്യം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവരാരുമല്ലെന്നും എബി ഡിവില്ലിയേഴ്‌സാണ് റോള്‍ മോഡലെന്നുമാണ് രാഹുല്‍ വെളിപ്പെടുത്തിയത്.

'എന്റെ ജീവിതത്തിലെ റോള്‍ മോഡല്‍ പിതാവാണ്. എന്നാല്‍ ക്രിക്കറ്റ് കളത്തില്‍ എന്റെ റോള്‍ മോഡല്‍ എബി ഡിവില്ലിയേഴ്‌സാണ്' എന്നാണ് ആരാധകരുടെ ചോദ്യത്തിന് സാമൂഹ്യ മാധ്യമത്തിലൂടെ രാഹുല്‍ പ്രതികരിച്ചത്. രാഹുല്‍ കടന്നാക്രമിക്കുന്ന കളിക്കാരനല്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും ശ്രമിക്കാറില്ല. പതിയെ നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുന്നതാണ് രാഹുലിന്റെ രീതി. എന്നാല്‍ ദക്ഷിണാഫ്രിക്കക്കാരനായ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടവനാണ്.

ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന ഡിവില്ലിയേഴ്‌സ് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്നവനാണ്. ഐപിഎല്ലില്‍ ഡിവില്ലിയേഴ്‌സിനൊപ്പം കളിക്കാനുള്ള ഭാഗ്യം രാഹുലിന് ലഭിച്ചിട്ടുണ്ട്. ആര്‍സിബിയില്‍ കളിച്ചിരുന്നപ്പോഴാണ് ഇത്തരമൊരു അവസരം രാഹുലിന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ്. ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലുള്ള രാഹുല്‍ ഐപിഎല്ലിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ab de villiers

ഇന്ത്യന്‍ ടീമിലെ തന്റെ അടുത്ത സുഹൃത്തുക്കളേയും രാഹുല്‍ വെളിപ്പെടുത്തി. രവീന്ദ്ര ജഡേജയും വിരാട് കോലിയുമാണ് അടുത്ത സുഹൃത്തുക്കളെന്നാണ് രാഹുല്‍ പറഞ്ഞത്. നേരത്തെ ഹാര്‍ദിക് പാണ്ഡ്യയുമായി രാഹുല്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. കോഫി വിത്ത് കരണ്‍ പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി രാഹുലും ഹാര്‍ദിക്കും ഒരുമിച്ചാണ് വിലക്ക് നേരിട്ടത്. ഇപ്പോഴും അടുത്ത സൗഹൃദം ഇവര്‍ തമ്മിലുണ്ട്.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രാഹുലിന് കൂടുതല്‍ അവസരം ലഭിച്ചത്. കോലി വലിയ പിന്തുണ നല്‍കിയ താരങ്ങളിലൊരാളാണ് രാഹുല്‍. ഇതാണ് കോലിയോട് രാഹുലിന്റെ സൗഹൃദത്തിന് കാരണം. കളത്തിനുള്ളില്‍ രാഹുലുമായി കോലി സൗഹൃദം പങ്കിടുന്നത് വളരെ അപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള കാര്യമാണ്. രവീന്ദ്ര ജഡേജയും രാഹുലും തമ്മില്‍ ജൂനിയര്‍ വിഭാഗം ക്രിക്കറ്റ് മുതലുള്ള ബന്ധമുണ്ട്. ഈ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.

രാഹുല്‍ തന്റെ ഫിറ്റ്‌നസ് രഹസ്യവും വെളിപ്പെടുത്തി. നാല് മുട്ടയും അവക്കാഡോയും ഒരു പഴവും പ്രോട്ടീന്‍ ഷേക്കുമാണ് പ്രധാന ആഹാരമെന്നാണ് രാഹുല്‍ പറയുന്നത്. തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ രണ്‍ബീര്‍ കപൂര്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കുന്ന താരങ്ങളിലൊരാളാണ് രാഹുല്‍. എന്നാല്‍ ഇടക്കിടെ പരിക്ക് താരത്തെ വേട്ടയാടുന്നുമുണ്ട്.

ജീവിതത്തിലെ വലിയ ലക്ഷ്യത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞു. 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മൈക്കല്‍ ജോര്‍ദാനേയും നേരിട്ട് കാണുക എന്നതാണ് വലിയ ആഗ്രഹം. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്നും വ്യത്യസ്ത തരം ഐസ്‌ക്രീമും ഇഷ്ടമാണെന്നാണ് രാഹുല്‍ പറയുന്നത്. വരുന്ന ഐപിഎല്‍ തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും രാഹുല്‍ പറഞ്ഞു.

Story first published: Wednesday, February 28, 2024, 18:00 [IST]
Other articles published on Feb 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+