For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പടനയിച്ച് രാഹുലും ജഡേജയും, ഇന്ത്യയുടെ സര്‍വാധിപത്യം- കൂറ്റന്‍ ലീഡ്

ഹൈജദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ആധിപത്യം തുടര്‍ന്ന് ഇന്ത്യ. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 421 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. 3 വിക്കറ്റ് ശേഷിക്കെ 175 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. രവീന്ദ്ര ജഡേജയും (81) അക്ഷര്‍ പട്ടേലുമാണ് (35) ക്രീസില്‍. ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലിയും ജോ റൂട്ടും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജാക്ക് ലീച്ചും റഹാന്‍ അഹമ്മദും ഓരോ വിക്കറ്റും പങ്കിട്ടു.

രണ്ടാം ദിനം ഒരു വിക്കറ്റിന് 119 എന്ന നിലയില്‍ ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ യശ്വസി ജയ്‌സ്വാളിനെ നഷ്ടമായി. 74 പന്ത് നേരിട്ട് 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടിയ ജയ്‌സ്വാളിനെ ആദ്യ ഓവറില്‍ത്തന്നെ ജോ റൂട്ട് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പിന്നീട് നാലാം നമ്പറിലെത്തിയ കെ എല്‍ രാഹുലും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി. 66 പന്ത് നേരിട്ട് 23 റണ്‍സ് നേടിയ ഗില്ലിനെ ടോം ഹാര്‍ട്ട്‌ലി പുറത്താക്കി.

2 ബൗണ്ടറി ഉള്‍പ്പെടെ നിലയുറപ്പിച്ച് വരികയായിരുന്ന താരം മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലയ്ക്കുകയായിരുന്നു. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ 3ന് 159 എന്ന നിലയിലായിരുന്നു. ഒരുവശത്ത് കെ എല്‍ രാഹുല്‍ അതിവേഗം റണ്‍സുയര്‍ത്തി. മോശം പന്തുകളെ കണക്കിന് ശിക്ഷിച്ചാണ് രാഹുല്‍ മുന്നോട്ട് പോയത്. ശ്രേയസ് അയ്യര്‍ (35) നിലയുറപ്പിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. റഹാന്‍ അഹമ്മദിനെ സിക്‌സര്‍ പായിക്കാനുള്ള ശ്രേയസിന്റെ ശ്രമം ടോം ഹാര്‍ട്ട്‌ലിയുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.

ഒരുവശത്ത് രാഹുല്‍ സെഞ്ച്വറിയിലേക്ക് നീങ്ങവെ മോശം ഷോട്ട് വില്ലനായി. ഹാര്‍ട്ട്‌ലിയെ സിക്‌സര്‍ പറത്താനുള്ള രാഹുലിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. 8 ഫോറും 2 സിക്‌സുമാണ് രാഹുല്‍ നേടിയത്. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും കെ എസ് ഭരത്തും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 81 പന്ത് നേരിട്ട് 3 ബൗണ്ടറി ഉള്‍പ്പെടെ 41 റണ്‍സ് നേടിയ ഭരത്തിനെ ജോ റൂട്ട് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ben stokes, joe root

ആര്‍ അശ്വിന്‍ (1) ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി മടങ്ങി. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് അശ്വിന്‍ പുറത്തായത്. എന്നാല്‍ പിന്നാലെയെത്തിയ അക്ഷര്‍ പട്ടേല്‍ (35*) ജഡേജക്ക് മികച്ച പിന്തുണ നല്‍കിയതോടെ രണ്ടാം ദിനം 7 വിക്കറ്റിന് 421 എന്ന മികച്ച നിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. ജഡേജ 155 പന്തില്‍ 7 ഫോറും 2 സിക്‌സും പറത്തിയാണ് ക്രീസില്‍ തുടരുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിനാണ് ഓള്‍ഔട്ടായത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും 2 വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഇംഗ്ലണ്ട് 200നുള്ളില്‍ ഒതുങ്ങുമായിരുന്നുവെങ്കിലും ബെന്‍ സ്‌റ്റോക്‌സിന്റെ 70 റണ്‍സ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സ്‌റ്റോക്‌സ് കസറിയത്.

ജോണി ബെയര്‍‌സ്റ്റോ 37 റണ്‍സും ജോ റൂട്ട് 29 റണ്‍സും നേടിയതോടെ 246 റണ്‍സിലേക്ക് ഇംഗ്ലണ്ട് എത്തുകയായിരുന്നു. ബാസ്‌ബോള്‍ ശൈലികൊണ്ട് വിറപ്പിക്കാനെത്തിയ ഇംഗ്ലണ്ടിന്റെ മുട്ടിടിപ്പിക്കുന്ന ബൗളിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് (c), ജോണി ബെയര്‍‌സ്റ്റോ, ബെന്‍ ഫോക്‌സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്

Story first published: Friday, January 26, 2024, 6:41 [IST]
Other articles published on Jan 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+