രാജ്‌കോട്ട്: ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം മൂന്നാം മത്സരത്തിലൂടെ ഇംഗ്ലണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. 26 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാനായത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1 എന്ന നിലയിലേക്ക് മത്സരം ആവേശകരമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ മത്സരത്തിലെ തോല്‍വിക്ക് പല കാരണങ്ങളും കാണാനാവും. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് ഡെത്തോവറില്‍ നടത്തിയ മണ്ടന്‍ ബൗളിങ് തീരുമാനങ്ങളും ബാറ്റിങ്ങിലെ ഉത്തരവാദിത്തക്കുറവുമെല്ലാം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റിങ് ഓഡറിലെ ചില പോരായ്മകളും തിരിച്ചടിയായിട്ടുണ്ട്. ഇപ്പോഴിതാ ദ്രുവ് ജുറേലിനെ ഇന്ത്യ കളിപ്പിച്ച രീതിയാണ് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍.
ദ്രുവേ ജുറേലിനെ ടോപ് ഓഡറില്‍ കളിപ്പിക്കണം
ഇന്ത്യ ദ്രുവ് ജുറേലിനെ ടോപ് ഓഡറില്‍ കളിപ്പിക്കണമായിരുന്നുവെന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നത്. നാലാം ടി20യില്‍ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ ജുറേല്‍ നാല് പന്തില്‍ രണ്ട് റണ്‍സാണ് നേടിയത്. ഡെത്തോവറില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ജുറേല്‍. എന്നാല്‍ ഇന്ത്യ താരത്തെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിരുന്നിട്ടും ഓള്‍റൗണ്ടര്‍മാര്‍ക്ക് ശേഷമാണ് ജുറേലിനെ കളിപ്പിച്ചത്. ഇത് ഇന്ത്യക്ക് തിരിച്ചടിയായെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.
'ഇന്ത്യ കൃത്യമായ ബാറ്റിങ് ഓഡറിനെയല്ല ഇറക്കിയത്. ദ്രുവ് ജുറേല്‍ മികച്ചൊരു ടി20 ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഇടത് വലത് കൂട്ടുകെട്ടെന്ന പേരില്‍ അവനെ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറക്കിയത് ശരിയായ രീതിയല്ല. മികച്ചൊരു ബാറ്റ്‌സ്മാന്‍ ടോപ് ഓഡറില്‍ത്തന്നെ കളിക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍' പീറ്റേഴ്‌സണ്‍ പറഞ്ഞു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ജുറേലിനെ ഇന്ത്യ മധ്യനിരയിലാണ് കളിപ്പിച്ചത്. അപ്പോഴും താരത്തിന് തിളങ്ങാനായിരുന്നില്ല.

വിമര്‍ശിച്ച് ആകാശ് ചോപ്രയും
ദ്രുവ് ജുറേലിനെ എട്ടാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും മധ്യനിരയില്‍ കളിപ്പിക്കേണ്ടിയിരുന്നുവെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. 68 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണ സാഹചര്യത്തില്‍ ദ്രുവ് ജുറേലിനെ ഇറക്കണമായിരുന്നു. ടെസ്റ്റിലടക്കം സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയെ രക്ഷിച്ച താരമാണ് ദ്രുവ് ജുറേല്‍. എന്നാല്‍ ഇന്ത്യന്‍ നായകനും പരിശീലകനും ജുറേലിനെ വിശ്വസിച്ചില്ലെന്ന് തന്നെ പറയാം.
വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ഇറങ്ങിയ ശേഷമാണ് ജുറേല്‍ എത്തുന്നത്. മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനായിട്ടും ഓള്‍റൗണ്ടര്‍മാര്‍ക്കും ശേഷം ബാറ്റ് ചെയ്യാന്‍ ഇറക്കിയത് മണ്ടന്‍ തീരുമാനമാണെന്ന് തന്നെ പറയാം. നാലാം ടി20യില്‍ ജുറേലിനെ ഇന്ത്യ നിലനിര്‍ത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ജുറേലിനെ ഇന്ത്യ ഇപ്പോള്‍ പിന്തുണക്കുകയാണ് വേണ്ടത്. വലിയ ഭാവിയുള്ള താരമാണ് ജുറേല്‍. അതുകൊണ്ടുതന്നെ മധ്യനിരയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്.
ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സ്ഥിരതയില്ല
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് പറയാം. സഞ്ജു സാംസണും അഭിഷേക് ശര്‍മക്കും മികച്ച തുടക്കം നല്‍കാനാവുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടത് അത്യാവശ്യമാണെങ്കിലും പവര്‍പ്ലേ അവസാനിക്കും മുമ്പ് ഇവര്‍ കൂടാരം കയറുകയാണ്. ഇത് തിരിച്ചടിയായി മാറുന്നു. നായകന്‍ സൂര്യകുമാര്‍ യാദവിന് ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ താരത്തിനും ഫോം കണ്ടെത്താനാവുന്നില്ല. സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് വീണ്ടും വിജയ വഴിയിലേക്കെത്താം. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പാണ്.