For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയ്‌സ്വാള്‍ പ്രതിഭാശാലി, പക്ഷെ വലിയൊരു ദൗര്‍ബല്യമുണ്ട്- ചൂണ്ടിക്കാട്ടി പീറ്റേഴ്‌സന്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാള്‍ കൈയടി നേടിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ട പിച്ചില്‍ 290 പന്ത് നേരിട്ട് 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 209 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 34 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററെന്നതാണ് എടുത്തു പറയേണ്ടത്.

സമ്മര്‍ദ്ദ സാഹചര്യത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തി ജയ്‌സ്വാള്‍ കസറിയിരിക്കുകയാണ്. ഇതാണ് 396 എന്ന മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്കും ഇന്ത്യയെ എത്തിച്ചത്. ജെയിംസ് ആന്‍ഡേഴ്‌സണെ വലിയ ഷോട്ടിന് ശ്രമിച്ചാണ് ജയ്‌സ്വാള്‍ പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ആന്‍ഡേഴ്‌സണിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്തായത്. ഇപ്പോഴിതാ ജയ്‌സ്വാള്‍ പ്രതിഭയാണെങ്കിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കെവിന്‍ പീറ്റേഴ്‌സണ്‍.

മികച്ച ബൗളര്‍മാരെ നേരിടുമ്പോള്‍ ജയ്‌സ്വാള്‍ അല്‍പ്പം കൂടി ക്ഷമകാട്ടണമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ പറയുന്നത്. 'സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള കഴിവ് ജയ്‌സ്വാളിനുണ്ട്. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സനെപ്പോലെയുള്ള വലിയ ബൗളര്‍മാരെ നേരിടുമ്പോള്‍ ശ്രദ്ധിക്കണം. അല്‍പ്പം കൂടി ക്ഷമകാട്ടണം. സ്പിന്നര്‍മാര്‍ക്കെതിരേ എല്ലാ പന്തും സിക്‌സര്‍ പറത്താനാനാണ് അവന്‍ ശ്രമിക്കുന്നത്. ജയ്‌സ്വാളിനെ സംബന്ധിച്ച് വിശാഖപട്ടണത്തെ പിച്ച് വളരെ വലുതല്ല.

സ്പിന്നര്‍മാര്‍ക്കെതിരേ സിക്‌സര്‍ പറത്തുമ്പോഴും പൂര്‍ണ്ണമായ കണക്ഷന്‍ ലഭിക്കുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ അല്‍പ്പം കൂടി ക്ഷമയോടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകണമായിരുന്നു'- പീറ്റേഴ്‌സന്‍ പറഞ്ഞു. ജയ്‌സ്വാള്‍ 22 വയസ് മാത്രം പ്രായമുള്ള താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26 ഇന്നിങ്‌സിന്റെ അനുഭവസമ്പത്താണ് താരത്തിനുള്ളത്. അതുകൊണ്ടുതന്നെ സീനിയര്‍ ബൗളര്‍മാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.

Yashasvi Jaiswal

രണ്ടാം ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ ജയ്‌സ്വാളിന്റെ വിക്കറ്റ് നേടിയത് ഇതിന് ഉദാഹരണമാണ്. ഓഫ് സ്റ്റംപില്‍ നിന്ന് ഔട്ട് സ്വിങ്ങാവുന്ന പന്തില്‍ കട്ട് ഷോട്ടിന് കളിച്ചാണ് ജയ്‌സ്വാള്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായത്. കൗശലക്കാരനായ ബൗളറാണ് ആന്‍ഡേഴ്‌സന്‍. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെപ്പോലൊരു യുവതാരം കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു. ഇത് അദ്ദേഹത്തിന്റെ അനുഭവസമ്പത്തിന്റെ കുറവുകൊണ്ടാണ്. ഭാവിയില്‍ ജയ്‌സ്വാള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നുറപ്പ്.

ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. താരത്തിന് അതിനുള്ള സ്വാതന്ത്ര്യം ടീം മാനേജ്‌മെന്റും നല്‍കിയിട്ടുണ്ട്. മത്സരത്തില്‍ പെട്ടെന്ന് മാറ്റം സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ഇടം കൈയന്‍ ഓപ്പണര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. ജയ്‌സ്വാള്‍ സെവാഗിനെപ്പോലെ പെട്ടെന്ന് മത്സരഫലത്തില്‍ മാറ്റം സൃഷ്ടിക്കുന്ന ഓപ്പണറാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും കഴിവുണ്ട്.

ഭയമില്ലാത്ത ബാറ്റ്‌സ്മാനായ ജയ്‌സ്വാള്‍ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി മാറിക്കഴിഞ്ഞു. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖമായി മാറാന്‍ കഴിവുള്ളവനാണ് ജയ്‌സ്വാളെന്ന് നിസംശയം പറയാം. ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജയ്‌സ്വാളിന് മികവ് കാട്ടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജയ്‌സ്വാള്‍.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണുള്ളത്. ലീഡ് 300 പിന്നിട്ട ഇന്ത്യക്ക് ജയം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും 28 റണ്‍സിന് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നും ഉറപ്പാണ്.

Story first published: Sunday, February 4, 2024, 13:31 [IST]
Other articles published on Feb 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+