For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലിനെ എഴുതിത്തള്ളരുത്, തിരിച്ചുവരാന്‍ ഒരു വഴിയുണ്ട്- ഉപദേശവുമായി പീറ്റേഴ്‌സണ്‍

ഹൈദരാബാദ്: അടുത്ത വിരാട് കോലിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണര്‍ റോളില്‍ കളിച്ച് കസറിയിരുന്ന ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലം. അവസാന 10 ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് 30ലധികം സ്‌കോര്‍ നേടാന്‍ ഗില്ലിന് സാധിച്ചത്. ചേതേശ്വര്‍ പുജാരക്ക് ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 66 പന്തില്‍ 23 റണ്‍സ് നേടിയാണ് ശുബ്മാന്‍ ഗില്‍ പുറത്തായത്. നിലയുറപ്പിക്കാന്‍ താരത്തിനായെങ്കിലും ക്ഷമ നഷ്ടപ്പെട്ട് വലിയ ഷോട്ടിന് ശ്രമിച്ചതോടെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇന്ത്യയുടെ ഭാവി കോലിയില്‍ നിന്ന് ഇപ്പോള്‍ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് ഗില്‍ എത്തിയിരിക്കുകയാണ്. പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് വിളി കാത്തിരിക്കുകയാണ്.

ഈ അവസരത്തില്‍ ഗില്ലിന് കാര്യങ്ങള്‍ കടുപ്പമാണ്. ഇപ്പോഴിതാ ഗില്ലിനെ എഴുതിത്തള്ളാനായിട്ടില്ലെന്നും തിരിച്ചുവരാനുള്ള വഴിയും ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഗില്ലിന് ഫോമിലേക്കെത്താന്‍ രാഹുല്‍ ദ്രാവിഡിന്റെ സഹായമാണ് തേടേണ്ടതെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. 'ഇപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രകടനം മെച്ചപ്പെടുത്തേണ്ട താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് ഗില്ലിനോടൊപ്പം കൂടുതല്‍ സമയം ചിലവിടേണ്ടതാണ്.

അവന്‍ പുറത്തായ രീതി വളരെ നിരാശയുണ്ടാക്കുന്നതാണ്. പ്രതിഭയുണ്ടെങ്കിലും പല കാര്യത്തിലും അവന് ആ കഴിവിലേക്കെത്താനായിട്ടില്ല. അവന് ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ കൂടുതല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായുണ്ട്'- പീറ്റേഴ്‌സണ്‍ പറഞ്ഞു. നിലവില്‍ ഗില്‍ വളരെ സമ്മര്‍ദ്ദത്തിലാണെന്ന് പറയാം. തന്റെ സ്ഥാനം തെറിക്കുമോയെന്ന ആശങ്ക നിലവില്‍ ഗില്ലിനുണ്ട്. ഇത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനേയും ബാധിക്കുന്നു.

shubman gill

ഇപ്പോള്‍ ഗില്‍ കളിക്കുന്ന ബാറ്റിങ് പൊസിഷനവും പ്രശ്‌നമാണ്. മൂന്നാം നമ്പറില്‍ ഇന്ത്യ പൊതുവേ കളിപ്പിച്ചിരുന്നത് പ്രതിരോധിച്ച് കളിക്കുന്ന താരങ്ങളെയാണ്. ഒരു സമയത്ത് രാഹുല്‍ ദ്രാവിഡും പിന്നീട് ചേതേശ്വര്‍ പുജാരയും കളിച്ചിരുന്ന ബാറ്റിങ് പൊസിഷനിലാണ് ഇപ്പോള്‍ ശുബ്മാന്‍ ഗില്‍ കളിക്കുന്നത്. പ്രതിരോധിച്ച് പിടിച്ചുനില്‍ക്കാന്‍ വലിയ കഴിവില്ലാത്ത താരമാണ് ഗില്‍. ആക്രമണോത്സകത കാട്ടാന്‍ ഇടക്കിടെ ശ്രമിക്കുന്നതാണ് ഗില്ലിന്റെ പ്രശ്‌നം.

ഹൈദരാബാദില്‍ നിലയുറപ്പിച്ച് വരികെയാണ് ആക്രമണോത്സകതയിലേക്ക് ഗിയര്‍ മാറ്റിയത്. വലിയ ഷോട്ടിന് ശ്രമിച്ച് ടൈമിങ് പിഴച്ചതോടെ ഗില്‍ ക്യാച്ചിലൂടെ പുറത്താവുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ വിലയിരുത്തി. ചേതേശ്വര്‍ പുജാരയെപ്പോലെ പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് ഗില്ല് കാട്ടുന്ന പിഴവെന്നാണ് സഞ്ജയ് പറയുന്നത്. പതിയെ ബാറ്റ് ചെയ്യുമ്പോള്‍ മികവ് കാട്ടാന്‍ താരത്തിന് സാധിക്കാതെ പോകുന്നു.

'പ്രതിരോധിച്ച് റണ്‍സുയര്‍ത്താനുള്ള ശുബ്മാന്‍ ഗില്ലിന്റെ ശ്രമമാണ് അവന് തിരിച്ചിയായി മാറുന്നത്. അവന്‍ പുറത്തായ രീതി നോക്കുക. ഇന്‍ഫീല്‍ഡിന് മുകളിലൂടെ സിക്‌സര്‍ നേടാനാണ് അവന്‍ ശ്രമിച്ചത്. ഇത്തരമൊരു ആക്രമണ സ്വഭാവം അവന്റെ ശൈലിയിലുള്ളതാണ്. ബാക്ഫൂട്ട് ഷോട്ടുകളെക്കുറിച്ച് ഇതിന് മുമ്പ് നിരവധി തവണ ഞാന്‍ പറഞ്ഞതാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഗില്ലിന്റെ ബാക്ഫൂട്ട് ഷോട്ടുകള്‍ ശരിയാവുന്നില്ല' സഞ്ജയ് പറഞ്ഞു.

ശുബ്മാനെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റി നാലാം നമ്പറില്‍ കളിപ്പിക്കേണ്ടതാണ്. ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തുക നിലവില്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഗില്‍ മൂന്നാം നമ്പറില്‍ മികവ് കാട്ടാന്‍ നിര്‍ബന്ധിതനാവുന്നു. എന്തായാലും ഗില്ലിന് കാര്യങ്ങള്‍ പ്രയാസമാണ്. വരുന്ന മത്സരങ്ങളില്‍ മികവ് കാട്ടി തിരിച്ചുവരാന്‍ ഗില്ലിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Saturday, January 27, 2024, 8:08 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+