Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കരുണ്‍ വെറും ഫ്രോഡ്!! ആ ട്രിപ്പിളല്ലാതെ എന്തുണ്ട് ? സായിയെ വളര്‍ത്തൂ, ഫാന്‍സ് രംഗത്ത്

എഡ്ബാസ്റ്റണ്‍: ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍. ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. 46 ബോൡ 26 റണ്‍സെടുത്ത് കരുണ്‍ ക്രീസ് വിടുകയായിരുന്നു.

മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോറാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും രംഗത്തു വന്നിരിക്കുകയാണ്. കരുണിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കരുതെന്നും പകരം മൂന്നാമനായി സായ് സുദര്‍ശനെ ഇന്ത്യ വളര്‍ത്തിയെടുക്കൂയെന്നുമാണ് ആരാധകരുടെ ആവശ്യം.

KARUN NAIR

കരുണിന്റെ പ്രകടനം

ഇംഗ്ലണ്ടുമായുള്ള ഈ ടെസ്റ്റ് പരമ്പരയില്‍ നാലു ഇന്നിങ്‌സുകള്‍ കളിച്ചു കഴിഞ്ഞെങ്കിലും ഒരു 35 പ്ലസ് റണ്‍സ് പോലും കരുണ്‍ നായര്‍ക്കു നേടാനായിട്ടില്ലെന്നു കാണാം. ഒരിന്നിങ്‌സില്‍ മാത്രമാണ് അദ്ദേഹം 30ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണ് കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും കരുണ്‍ ഉയിര്‍ത്തെഴുന്നേറ്റത്.

പക്ഷെ ഏഴു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം ആഗ്രഹിച്ചതു പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. ലീഡ്‌സിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഡെക്കുമായാണ് കരുണിന്റെ തുടക്കം. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം തിരിച്ചുവരുമെന്നു കരുതിയെങ്കിലും 54 ബോളില്‍ 20 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ആദ്യ ടെസ്റ്റില്‍ റിഷഭ് പന്തിനു ശേഷം ആറാമനായാണ് കരുണിനെ ബാറ്റിങില്‍ പരീക്ഷിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനായ മൂന്ന് നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതിനായി നേരത്തേ ഈ റോളില്‍ കളിച്ച സായ് സുദര്‍ശനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു.

പക്ഷെ ആറില്‍ നിന്നും മൂന്നിലേക്കു വന്നെങ്കിലും കരുണിന്റെ പ്രകടനത്തില്‍ വലിയ മെച്ചമൊന്നുമില്ല. ആദ്യ ഇന്നിങ്‌സില്‍ 50 ബോളില്‍ 31 റണ്‍സെടുത്ത് നനിന്നായി തുടങ്ങിയ ശേഷം അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞു. ഇപ്പോള്‍ രണ്ടാമിന്നിങ്‌സിലും സംഭവിച്ചിരിക്കുന്നത് ഇതു തന്നെയാണ്. ഇതോടെ ശേഷിച്ച ടെസ്റ്റുകളില്‍ കരുണിനെ ഇനി കളിപ്പിക്കുമോയെന്നത് കാത്തിരുന്നു തന്നെ കാണണം.

വന്‍ വിമര്‍ശനം

ഇന്ത്യന്‍ കുപ്പായത്തിലുള്ള മടങ്ങിവരവില്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ കരുണ്‍ നായര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കരുണ്‍ വെറും ഫ്രോഡാണെന്നും വീണ്ടും വിശ്വസിച്ച് ഇന്ത്യ അബദ്ധം കാണിക്കരുതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

KARUN NAIR

ബാറ്റിങിന് ഇത്രയുമേറെ അനുകൂലമായ പിച്ചില്‍ പോലും കരുണ്‍ നായര്‍ക്കു തിളങ്ങാന്‍ കഴിയുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ ശരാശരി ബൗളമാര്‍ക്കെതിരേ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹത്തെ വിശ്വസിച്ചതാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാണിച്ച മണ്ടത്തരം. ഇനിയെങ്കിലും ഈ പിഴവ് തിരുത്തിയേ തീരൂ.

കരുണ്‍ നായര്‍ വെറും ഫ്രോഡാണ്. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിനെതിരേ ചെന്നൈ ടെസ്റ്റില്‍ നേടിയ 303 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു നല്ല ഇന്നിങ്‌സ് പോലും കരുണ്‍ നായര്‍ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതു വെറുമൊരു വണ്‍ മാച്ച് വണ്ടറായിരുന്നുവെന്നു ഉറപ്പിച്ച് പറയാം. കരുണിനെ വച്ച് പരീക്ഷണം തുടരാതെ സായ് സുദര്‍ശന് മൂന്നാം നമ്പറില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കൂ. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Saturday, July 5, 2025, 17:08 [IST]
Other articles published on Jul 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+