Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഡു ഓര്‍ ഡൈ, ഫ്‌ളോപ്പായാല്‍ ഇവര്‍ ടീമില്‍ നിന്ന് തെറിക്കും!! മലയാളി താരവും

ലീഡ്‌സ്: ഒരു വലിയ ബ്രേക്കിനു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്കു കടക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു നാളെ (വെള്ളി) ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ തുടക്കമാവുകയാണ്. ടീം ഇന്ത്യയെ സംബന്ധിച്ച് പല പ്രത്യേകതകളുമുള്ളതാണ് ഈ പരമ്പരയെന്നു പറയാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ കന്നി ടെസ്റ്റ് പരമ്പയ്ക്കിറങ്ങുന്നുവെന്നതാണ്.

ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ വിരമിച്ചതിനു ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയും കൂടിയാണിത്. ബാറ്ററുടെ റോളില്‍ മാത്രമല്ല, ക്യാപ്റ്റന്‍സിയിലും ഗില്ലില്‍ നിന്നും ടീമിന്റെ പ്രതീക്ഷകള്‍ വാനോളമാണ്. അതിനൊത്ത് അദ്ദേഹതിനു ഉയരാന്‍ കഴിയുമോയെന്നതാണ് കാത്തിരുന്നു കാണേണ്ടത്.

ഇന്ത്യന്‍ സംഘത്തിലെ ചില താരങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അവര്‍ അതു ശരിക്കും മുതലാക്കുക തന്നെ വേണം. മറിച്ച് ഫ്‌ളോപ്പായാല്‍ ഇവര്‍ ടീമിനു പുറത്തായേക്കുകയും അടുത്ത പരമ്പരയില്‍ ഇടം കിട്ടാതെ വരികയും ചെയ്‌തേക്കും. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

KARUN NAIR

കരുണ്‍ നായര്‍

മറുനാടന്‍ മലയാളിയും മധ്യനിര ബാറ്ററുമായ കരുണ്‍ നായരാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. എട്ടു വര്‍ഷം നീണ്ട ഗ്യാപ്പിനു ശേഷമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു 33 കാരനായ താരം തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കരുണിനു കരിയറില്‍ രണ്ടാമതുമൊരു അവസരം ലഭിക്കാനുള്ള കാരണം.

പരമ്പരയില്‍ അവസരം ലഭിച്ചാല്‍ മികച്ച ഇന്നിങ്‌സുകളുമായി ഇതു മുതലാക്കാന്‍ അദ്ദേഹം ശ്രമിക്കണം. കാരണം 30 പ്ലസ് താരം കൂടിയായ കരുണിനെ വച്ച് കൂടുതല്‍ പരീക്ഷണത്തിനു ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കില്ല. ഇംഗ്ലണ്ടില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അദ്ദേഹത്തിനു ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാം.

മറിച്ചാണെങ്കില്‍ ഈ പരമ്പര കഴിഞ്ഞാല്‍ ടീമിനു പുറത്തു പോവേണ്ടിയും വരും. അങ്ങനെ വന്നാല്‍ പിന്നീടൊരു മടങ്ങിവരവ് കരുണിനു അസാധ്യം തന്നെയായിരിക്കും. കാരണം സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ തുടങ്ങി പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍ക്കുകയാണ്.

അഭിമന്യു ഈശ്വരന്‍

ഇന്ത്യന്‍ ടീമില്‍ സമീപകാലത്തു പല ടെസ്റ്റ് പരമ്പരകളിലും ബാക്കപ്പ് ഓപ്പണറായി ഇടം നേടിയിട്ടും ഇനിയും അരങ്ങേറാന്‍ സാധിച്ചിട്ടില്ലാത്തയാളാണ് അഭിമന്യു ഈശ്വരന്‍. ഇത്തവണ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും അദ്ദേഹത്തിനു അവസരം കിട്ടുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമായിരിക്കും പരമ്പരയില്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ അഭിമന്യുവിനു അവസരം കിട്ടാനിടയുള്ളൂ.

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തയാളാണ് അദ്ദേഹം. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തീര്‍ച്ചയായും അവസരവും താരം അര്‍ഹിക്കുന്നു. പക്ഷെ ഒരു ഓപ്ഷനുകളില്‍ ടീമിനു ഇപ്പോഴുള്ളതു കാരണം അഭിമന്യുവിന്റെ കാത്തിരിപ്പ് നീളുകയാണ്.

SHARDUL THAKUR

ശര്‍ദ്ദുല്‍ ടാക്കൂര്‍

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. കരുണ്‍ നായരെപ്പോലെ അദ്ദേഹത്തെയും സംബന്ധിച്ച് തിരിച്ചുവരവ് പരമ്പരയാണിത്. ഒരു വര്‍ഷത്തോളം പുറത്തിരുന്ന ശേഷമാണ് ശര്‍ദ്ദുല്‍ മടങ്ങിയെത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്. ഇനി ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും അവസരം ലഭിച്ചാല്‍ ശര്‍ദ്ദുല്‍ ഫോം തുടരേണ്ടതുണ്ട്. അനുഭവസമ്പത്ത് തീര്‍ച്ചയായും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.

യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ടെങ്കിലും ശര്‍ദ്ദുലിനാവും പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴുക. ഇതു ഏറ്റവും നന്നായി തന്നെ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയും വേണം. സാധിച്ചില്ലെങ്കില്‍ നിതീഷായിരിക്കും ഈ റോളില്‍ ടീമിലക്കു വരുന്നത്.

Story first published: Thursday, June 19, 2025, 6:37 [IST]
Other articles published on Jun 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+