For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ച് ടി20 ലീഗ് കളിക്കൂ, ആ താരം നിര്‍ബന്ധിച്ചു!! ഞെട്ടിച്ച് കരുണ്‍, വില്ലനാര്?

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്നു എല്ലാവരും വിധിയെഴുതിയ ഇടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി എല്ലാവരെയും ഞെട്ടിച്ചയാളാണ് മറുനാടന്‍ മലയാളി കൂടിയായ കരുണ്‍ നായര്‍. ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് 33 കാരന്‍.

ക്രിക്കറ്റിനോടുള്ള അതിയായ പാഷനും കഠിനാധ്വാനവുമാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായമണിയാന്‍ കരുണിനു അവസരം നല്‍കിയത്. എന്നാല്‍ ദേശീയ ടീമിനു പുറത്തായിരുന്ന സമയത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരാള്‍ തന്നെ നിര്‍ഹബന്ധിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഡെയ്‌ലി മെയിലിനോടു സംസാരിക്കവെയാണ് കരുണ്‍ ഈ ഞെട്ടിക്കുന്ന തുറന്നുവ പറച്ചില്‍ നടത്തിയത്.

KARUN NAIR

ആ താരത്തിന്റെ വാക്കുകേട്ടില്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതു വളരെ എളുപ്പുമുള്ള കാര്യമായിരുന്നുവെന്നു അന്നു ആ ഉപദേശം താന്‍ കേട്ടിരുന്നെങ്കില്‍ സ്വയം പഴിക്കേണ്ടി വരുമായിരുന്നുവെന്നും കരുണ്‍ നായര്‍ വ്യക്തമാക്കി. അറിയപ്പെടുന്ന ഒരു ക്രിക്കറ്ററാണ് വിരമിച്ച ശേഷം ടി20 ലീഗുകളില്‍ ശ്രദ്ധിക്കാന്‍ തന്നെ ഉപദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അറിയപ്പെടുന്ന ഒരു ക്രിക്കറ്റര്‍ ഫോണില്‍ വിളിച്ച ശേഷം പണത്തിനു വേണ്ടി വിരമിക്കാന്‍ ആവശ്യപ്പെട്ട കാര്യം എനിക്കു ഇപ്പോഴും ഓര്‍മയുണ്ട്. വിവിധ ഫ്രാഞ്ചൈസി ലീഗകളില്‍ കളിച്ചാല്‍ സാമ്പത്തികമായി ഞാന്‍ സുരക്ഷിതമാവുമെന്നും അയാള്‍ പറഞ്ഞു.

അന്നു അതു കേള്‍ക്കുയെന്നതു എളുപ്പമായിരുന്നു. പക്ഷെ എത്ര തന്നെ പണം കിട്ടിയാലും വളരെ എളുപ്പത്തില്‍ എല്ലാം വേണ്ടെന്നു വച്ചതിനു ഞാന്‍ എന്നെത്തന്നെ സ്വയം കുറ്റപ്പെടുത്തുമെന്നും അറിയാമായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവമെന്നും കരുണ്‍ വെളിപ്പെടുത്തുന്നു.

ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിച്ചതിനു ശേഷമാണ് ആ സമയക്കു കരുണ്‍ ക്രിക്കറ്റിലേക്കു ശക്തമായി തിരിച്ചുവന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹോം ടീമായ കര്‍ണാടക വിട്ട് വിദര്‍ഭയിലേക്കു മാറാനുള്ള അദ്ദേഹത്തിന്റെ നീക്കവും പോസിറ്റീവ് ഇംപാക്ടുണ്ടാക്കി.

വിദര്‍ഭയിലെത്തിയതോടെ കരുണിന്റെ ഫോമിലും വലിയ കുതിപ്പാണ് സംഭവിച്ചതെന്നു കണക്കുകള്‍ പറയുന്നു. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലുമെല്ലാം വലിയ റണ്‍വേട്ടയാണ് കരുണ്‍ നടത്തിയത്.

KARUN NAIR

തിരിച്ചുവരാമെന്ന ആത്മവിശ്വാസം

ഇന്ത്യന്‍ ടീമിലേക്കു ഒരിക്കല്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായും ഇപ്പോള്‍ അതു യാഥാര്‍ഥ്യമായെന്നും കരുണ്‍ നായര്‍ വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി വീണ്ടും കളിക്കുകയെന്ന ആഗ്രഹം ഞാന്‍ ഒരിക്കലും ഉപേക്ഷിക്ഷിച്ചില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. ഇപ്പോള്‍ ഞാന്‍ എവിടെയാണ് ഉള്ളതെന്നു നോക്കൂ. ഇതു വളരെ അവിശ്വസനീയമായിരിക്കാം. പക്ഷെ എനിക്കു അതിനു സാധിക്കുമെന്നു അന്നു തന്നെ അറിയാമായിരുന്നതായും കരുണ്‍ കൂട്ടിച്ചേര്‍ത്തു.

എട്ടു വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2017ലായിരുന്നു കരുണ്‍ അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേയുള്ള അന്നത്തെ ടെസ്റ്റിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ പിന്നീടൊരിക്കലും തിരികെ വിളിച്ചതുമില്ല.

ഇന്ത്യക്കായി വെറും ആറു ടെസ്റ്റുകളില്‍ മാത്രമേ കരുണ്‍ കളിച്ചിട്ടുള്ളൂ. ബാറ്റ് ചെയ്തത് ഏഴിന്നിങ്‌സുകളിലുമാണ്. 62.33 എന്ന മികച്ച ശരാശരിയോടെ 374 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയടക്കമാണിത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ കൂടാതെ ടെസ്റ്റില്‍ ട്രിപ്പിളടിച്ച ഏക ഇന്ത്യന്‍ താരവും കരുണാണ്.

Story first published: Monday, June 16, 2025, 13:59 [IST]
Other articles published on Jun 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+