Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയെ ചതിച്ച് പുറത്താക്കി!! ബട്‌ലര്‍ അത് ചെയ്തത് മനപ്പൂര്‍വം? അടുത്ത ബോളില്‍ ഔട്ട്

കട്ടക്ക്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുമ്പോഴും ഒരു കാര്യത്തില്‍ അവര്‍ നിരാശരാണ്. ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു ഈ കളിയില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതാണ് ഇതിനു കാരണം. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹത്തിനു എട്ടു ബോളില്‍ അഞ്ചു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ.

സ്പിന്നര്‍ ആദില്‍ റഷീദിന്റെ ബൗളിങില്‍ എഡ്ജായ കോലിയെ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് പിടികൂടുകയായിരുനന്നു. എന്നാല്‍ കോലിയെ യഥാര്‍ഥത്തില്‍ ഇംഗ്ലണ്ട് ടീം ചതിയിലൂടെയാണ് പുറത്താക്കിയതെന്ന ആരോപണമാണ് ഉയരുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ ഒരു അനാവശ്യ പ്രവര്‍ത്തി കാരണം അദ്ദേഹത്തിന്റെ ഏകാഗ്രത നഷ്ടമായെന്നും ഇതാണ് തൊട്ടടുത്ത ബോളില്‍ പുറത്താവാന്‍ കാരണമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

JOS BUTTLER

ബട്‌ലര്‍ ചെയ്തതെന്ത്?

പരിക്കു കാരണം ആദ്യ ഏകദിനം നഷ്ടമായ വിരാട് കോലി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ മല്‍സരമായിരുന്നു ഇത്. ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം വലിയൊരു ഇന്നിങ്‌സുമായി ഇതു ആഘോഷിക്കുമെന്നും ആരാധകര്‍ ഉറപ്പിച്ചു.

17ാം ഓവറില്‍ ശുഭ്മന്‍ ഗില്ലിന്റെ പുറത്താവലിനു ശേഷം മൂന്നാമനായി ക്രീസിലെത്തിയ കോലി മികച്ച ഫോമിലായിരുന്നു കാണപ്പെട്ടത്. നേരിട്ട അഞ്ചാമത്തെ ബോളില്‍ ഗസ് അറ്റ്കിന്‍സണിനെതിരേ മിഡ് ഓണിലൂടെ മനോഹരമായ ഒരു ബൗണ്ടറി പായിച്ചാണ് അദ്ദേഹം അക്കൗണ്ട് തുറന്നത്. സ്‌റ്റേഡിയത്തിലെ കാണികള്‍ ആഹ്ലാദത്തിമര്‍പ്പിലായ നിമിഷം കൂടിയായിരുന്നു ഇത്.

പക്ഷെ അധികനേരം കോലിയെ ക്രീസല്‍ നില്‍ക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ അനുവദിച്ചില്ല. അദ്ദേഹത്തെ പൂട്ടുകയെന്ന ലക്ഷ്യത്തോടെ തന്റെ പ്രീമിയം സ്പിന്നറായ ആദില്‍ റഷീദിനെ 20ാം ഓവറില്‍ അദ്ദേഹം കൊണ്ടുവന്നു. ഓവറിലെ മൂന്നാമത്തെ ബോളില്‍ കോലി പുറത്താവുകയും ചെയ്തു.

തൊട്ടുമുമ്പത്തെ ബോളിനു ശേഷമുണ്ടായ ഒരു സംഭവമാണ് ഇതിനു പ്രധാന കാരണം. അതിനു ശേഷം കോലിയുടെ ഏകാഗ്രത നഷ്ടപ്പെടുകയും പിന്നാലെ വിക്കറ്റ് കൈവിടുകയുമായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് റഷീദെറിഞ്ഞ ബോളിനതിരേ കോലി ഡ്രൈവിനു ശ്രമിച്ചു. പക്ഷെ ഇതു ഈ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത ബട്‌ലറുടെ കൈകളിലേക്കാണ് വന്നത്.

അദ്ദേഹം ഇതു പിടിച്ചെടുത്ത് വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്കു പൊടുന്നനെ ത്രോ ചെയ്‌തെങ്കിലും കോലിയുടെ ദേഹത്താണ് കൊണ്ടത്. ഉടന്‍ തന്നെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ക്ഷമിക്കണമെന്നും കോലിയോടു ബട്‌ലര്‍ ചിരിയോടെ ആംഗ്യം കാണിക്കുകയും ചെയ്തു. കോലി ആദ്യം അല്‍പ്പം അസ്വസ്ഥനായി കാണപ്പെട്ടെങ്കിലും ബട്‌ലറുടെ ക്ഷമ സ്വീകരിക്കുകയായിരുന്നു.

VIRAT KOHLI

കോലിയുടെ പുറത്താവല്‍

വിരാട് കോലി വളരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ താളവും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഈ സംഭവമുണ്ടായത്. തൊട്ടടുത്ത ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു. കോലി ഫ്രണ്ട് ഫൂട്ടില്‍ ബോളിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പക്ഷെ പിച്ച് ചെയ്ത ബോള്‍ ടേണ്‍ ചെയ്ത് പുറത്തേക്കു പോവുകയും വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ കൈകളിലെത്തുകയും ചെയ്തു. പിന്നാലെ ഇംഗ്ലണ്ട് താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഇതു നല്‍കിയില്ല.

തുടര്‍ന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ റിവ്യു എടുക്കുകയും ചെയ്തു. അള്‍ട്രാ എഡ്ജില്‍ ചെറിയ സ്‌പൈക്ക് കാണിക്കുകയും ബാറ്റില്‍ എഡ്ജുണ്ടായിരുന്നെന്നു വ്യക്തമാവുകയും ചെയ്തതോടെ തേര്‍ഡ് അംപയര്‍ ഇതു ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ ഞെട്ടലോടെ, നിരാശനായാണ് കോലി ക്രീസ് വിട്ടത്,

Story first published: Monday, February 10, 2025, 11:30 [IST]
Other articles published on Feb 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+