മുംബൈ: ഇംഗ്ലണ്ട് ടി20 നായകന്‍ ജോസ് ബട്‌ലറും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളുകളായി രാജസ്ഥാന്‍ റോയല്‍സിലെ സൂപ്പര്‍ കൂട്ടുകെട്ടാണ് ഇരുവരും. അതുകൊണ്ടുതന്നെ വളരെ വൈകാരികമായ ബന്ധം ഇരുവരും തമ്മിലുണ്ട്. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ കൈവിട്ടിരുന്നു. രാജസ്ഥാനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെക്കുന്നത്.
എന്നിട്ടും രാജസ്ഥാന്‍ ബട്‌ലറെ ഒഴിവാക്കിയെന്നതാണ് കൗതുകം. ഇതില്‍ ബട്‌ലറുടെ സന്തോഷവാനായിരുന്നില്ല. തന്നെ കൈവിട്ടതിന്റെ നിരാശ ബട്‌ലര്‍ തുറന്ന് പറയുകയും ചെയ്തതാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20ക്കിടെ സഞ്ജു സാംസണെ പൂര്‍ണ്ണമായും ജോസ് ബട്‌ലര്‍ അവഗണിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ ഒഴിവാക്കിയതിന്റെ നിരാശയാണ് ബട്‌ലര്‍ക്കുള്ളതെന്ന് നിസംശയം പറയാം. എന്തായാലും സഞ്ജുവിനെ ബട്‌ലര്‍ മൈന്റ് ചെയ്യാത്തതിന്റെ ചര്‍ച്ചകള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ബട്‌ലര്‍ക്ക് സഞ്ജുവിനോട് ദേഷ്യമോ?
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. അതുകൊണ്ടുതന്നെ ബട്‌ലറെ ഒഴിവാക്കിയതിന് പിന്നില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടെന്ന് വ്യക്തം. ഇത്രയും മികവ് കാട്ടിയിട്ടും ബട്‌ലറെ സഞ്ജു സാംസണ്‍ പിന്തുണക്കാത്തതിന്റെ പരിഭവം ഇംഗ്ലണ്ട് നായകനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബട്‌ലര്‍ ബാറ്റ് ചെയ്യുന്ന സമയത്ത് സഞ്ജു സാംസണ്‍ പരിചയം പുതുക്കുന്ന നിലയില്‍ ബട്‌ലറോട് സംസാരിച്ചെങ്കിലും യാതൊരു പ്രതികരണവും ബട്‌ലറുടെ ഭാഗത്ത് നിന്നുണ്ടായില്ല.
ഇതോടെയാണ് ഇരുവരും തമ്മില്‍ ഉടക്കിലാണെന്ന അഭ്യൂഹം പ്രചരിച്ചത്. ഇത്തവണ രാജസ്ഥാന്‍ കാട്ടിയ വലിയ മണ്ടത്തരങ്ങളിലൊന്നാണ് ബട്‌ലറെ കൈവിട്ടതെന്ന് പറയാം. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് എത്തിയ ശേഷമാണ് ബട്‌ലറെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പറയാം. എന്തായാലും വരുന്ന സീസണില്‍ ബട്‌ലറുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

സഞ്ജുവിനെ സാക്ഷിയാക്കി ബട്‌ലര്‍ മിന്നി
സഞ്ജു സാംസണെ സാക്ഷിയാക്കി ഒന്നാം ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ട് നായകന്‍ കാഴ്ചവെച്ചത്. ജോസ് ബട്‌ലര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ട് തോറ്റെങ്കിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. 44 പന്തില്‍ 68 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. എട്ട് ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. സഹതാരങ്ങളില്‍ ആരും മികച്ചത കൂട്ടുകെട്ട് ബട്‌ലര്‍ക്ക് നല്‍കിയില്ല.
അല്ലാത്ത പക്ഷം ബട്‌ലര്‍ സെഞ്ച്വറിയിലേക്കെത്താന്‍ സാധ്യത കൂടുതലായിരുന്നു. ഇപ്പോഴും തന്റെ ബാറ്റിങ് മികവ് ഗംഭീരമാണെന്ന് എടുത്തു കാട്ടുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി നില്‍ക്കെ ബട്‌ലര്‍ കാഴ്ചവെച്ചതെന്ന് പറയാം. വരുന്ന സീസണില്‍ രാജസ്ഥാനെതിരേ ബട്‌ലറുടെ തകര്‍പ്പന്‍ പ്രകടനം തന്നെ കാണാനായേക്കും. എന്തായാലും ബട്‌ലറെ കൈവിട്ടു കളഞ്ഞത് രാജസ്ഥാന് പറ്റിയ വലിയ പിഴവായിത്തന്നെ വിലയിരുത്താം.
തിരിച്ചുവരാന്‍ ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. ആദ്യ മത്സരത്തിലെ തോല്‍വിയോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0 ഇംഗ്ലണ്ട് പിന്നിലാണ്. തകര്‍പ്പന്‍ താരനിരയുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ ഫോമിലേക്കുയരാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഗംഭീരമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. ചെന്നൈയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കം മത്സരത്തിലുണ്ടാവും. ഇന്ത്യയുടെ സ്പിന്‍ നിര ശക്തമായതിനാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. എന്തായാലും മികച്ച പ്രകടനം രണ്ടാം മത്സരത്തില്‍ പ്രതീക്ഷിക്കാം.