Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയെ പൊട്ടിക്കാന്‍ ഇതിലൊരാള്‍ മതി!! തനിച്ച് ഇംഗ്ലണ്ടിനെ ജയിപ്പിക്കും, ആരൊക്കെ?

ടി20യിലെ പോരാട്ടച്ചൂടിനു ശേഷം ഇന്ത്യയും ഇംഗ്ലണ്ടും അടുത്ത അങ്കത്തിന് കച്ചമുറുക്കുകയാണ്. ഏകദിന പരമ്പരയിലാണ് രോഹിത് ശര്‍മയും ജോസ് ബട്‌ലറും ഇനി പോരടിക്കുക. ആദ്യ പോരാട്ടം നാളെ (വ്യാഴം) ഉച്ചയ്ക്കു 1.30 മുതല്‍ നാഗ്പൂരിലാണ് നടക്കുന്നത്. വിജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.

നേരത്തേ നടന്ന ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ അടിമുടി മാറ്റങ്ങളോടെയാണ് ഏകദിനത്തില്‍ ഇന്ത്യയിറങ്ങുക. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ചില താരങ്ങള്‍ ടീമിലേക്കു വന്നതൊഴിച്ചാല്‍ ടി20യിലെ ഏറെക്കുറെ അതേ സ്‌ക്വാഡാണ് അവര്‍ക്കുള്ളത്. ടി20 പരമ്പരയിലേറ്റ 4-1ന്റെ വന്‍ തോല്‍വിക്കു ഏകദിനത്തില്‍ കണക്കുതീര്‍ക്കുകയാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

ചില മാച്ച് വിന്നര്‍മാരായ മികച്ച കളിക്കാര്‍ ഇംഗ്ലണ്ട് ടീമിലുണ്ട്. നാഗ്പൂരിലെ ആദ്യ കളിയില്‍ ഏറെക്കുറെ തനിച്ച് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ ഏകദിനത്തില്‍ തനിച്ച് ഇന്ത്യയുടെ കഥ കഴിക്കാന്‍ ശേഷിയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

LIAM LIVINGSTONE

ലിയാം ലിവിങ്‌സ്റ്റണ്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ലിയാം ലിവിങ്‌സ്റ്റാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഈ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക താരങ്ങളിലൊരാളായിരിക്കും ഈ മധ്യനിര ബാറ്റര്‍. അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ മാത്രമല്ല, വിക്കറ്റുകളെടുത്ത് ബൗളിങിലും ടീമിന്റെ ഹീറോയായി മാറാന്‍ ലിവിങ്‌സ്റ്റണിനു സാധിക്കും.

സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും പതറുന്ന പ്രവണത ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കുണ്ട്. ലെഗ് സ്പിന്നറായ ലിവിങ്സ്റ്റണിനു ഇന്ത്യന്‍ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ സാധിക്കും.

ഇന്ത്യയുടെ ടോപ്പ് സിക്‌സില്‍ കൂടുതലും വലംകൈയന്‍ ബാറ്റര്‍മാരാണുള്ളത്. ഇതു ലിവിങ്സ്റ്റണിനു മുതല്‍ക്കൂട്ടായി മാറിയേക്കുകയും ചെയ്യും. പ്രത്യേകിച്ചും മധ്യ ഓവറുകളില്‍ താരത്തിന്റെ ബൗളിങിനെ ഇന്ത്യ സൂക്ഷിക്കണം. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി 33 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ലിവിങ്‌സ്റ്റണ്‍ 844 റണ്‍സ് നേടുന്നതിനൊപ്പം 21 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ജേ റൂട്ട്

സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ജോ റൂട്ടാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ തനിച്ചു തീര്‍ക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ താരം. ഇന്ത്യക്കെതിരേ ഗംഭീര റെക്കോര്‍ഡുള്ള വിദേശ താരങ്ങളിലൊരാളാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട താരമാണ് റൂട്ടെന്നു ഉറപ്പിച്ച് പറയാം. ടെസ്റ്റില്‍ ഇതിഹാസമാണെങ്കിലും ഏകദിനത്തില്‍ 22 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

43 ശരാശരിയില്‍ 739 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ടെസ്റ്റില്‍ സ്വപ്‌നതുല്യമായ ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ഇനി ഏകദിനത്തിലും ഫോം ആവര്‍ത്തിച്ചാല്‍ ഇന്ത്യ അവതാളത്തിലാവും.

JOE ROOT

ഇന്ത്യന്‍ ബൗളിങ് നിരയെ ടെസ്റ്റില്‍ പല തവണ വെള്ളം കുടിപ്പിച്ചിട്ടുള്ള ബാറ്ററും കൂടിയാണ് റൂട്ട്. ലോകോത്തര ബാറ്റര്‍ മാത്രമല്ല, വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള തന്ത്രശാലിയായ സ്ലോ ബൗളറുമാണ് അദ്ദേഹം.

ബ്രൈഡന്‍ കാര്‍സ്

ഇംഗ്ലണ്ട് ക്രിക്കറ്റിലെ പുതിയ താരോദയമാണ് ഫാസ്റ്റ് ബൗളര്‍ ബ്രൈഡന്‍ കാര്‍സ്. അടുത്തിടെ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യക്കെതിരേ ബൗളിങിലും ബാറ്റിങിലും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിരുന്നു. താനൊരു സ്‌പെഷ്യല്‍ ടാലന്റ് തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു കാര്‍സിന്റെ പ്രകടനം.

ടി20 പരമ്പരയിലെ പല മല്‍സരങ്ങളിലും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പ്രശ്‌നങ്ങള്‍ സൃഷടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. മികച്ച വേഗതയ്‌ക്കൊപ്പം ലൈനിലും ലെങ്ത്തിലും കൃത്യത പുലര്‍ത്തുന്ന ബൗളറാണ് കാര്‍സ്. ഏകദിനത്തില്‍ 19 മല്‍സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 23 വിക്കറ്റുകളെടുക്കുകയും ചെയ്തു.

Story first published: Wednesday, February 5, 2025, 22:35 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+