Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ദ്രാവിഡിന്റെ സീറ്റ് തെറിക്കുമോ? നോട്ടമിട്ട് റൂട്ട്!! വേണ്ടത് ഇത്ര മാത്രം

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ബെസ്‌റ്റെന്നു വിളിക്കാവുന്ന താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ജോ റൂട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. നാട്ടിലേതിനു സമാനമായ വേഗമേറിയ പിച്ചുകളില്‍ മാത്രമല്ല, ഏഷ്യയിലെ സ്ലോ, ടേണിങ് പിച്ചുകളിലും റണ്‍സ് വാരിക്കൂട്ടി മുന്നേറുകയാണ് റൂട്ട്.

ഇന്ത്യക്കെതിരേ ഈ മാസം 20ന് ആരംഭിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും തന്റെ റണ്‍വേട്ട തുടരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ പരമ്പരയിലെ ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റ് റൂട്ടിന്റേതു തന്നെയായിരിക്കും. അദ്ദേഹത്തെ കഴിയുന്നത്രയും വേഗത്തില്‍ പുറത്താക്കാനായെങ്കില്‍ മാത്രമേ ഇന്ത്യക്കു വിജയ പ്രതീക്ഷയുളളൂ.

RAHUL DRAVID

അതിനിടെ ഈ പരമ്പരയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് റൂട്ടിനെ കാത്തിരിക്കുകയാണ്. വന്‍മതിലെന്നു ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തിരുത്താനൊരുങ്ങുന്നത്. ഏതാണ് ഈ റെക്കോര്‍ഡെന്നു നമുക്കു പരിശോധിക്കാം.

ദ്രാവിഡിനെ മറികടക്കുമോ റൂട്ട്?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡ് ജോ റൂട്ട് അടുത്തിടെ സ്വന്തം പേരിലാക്കിയിരുന്നു. നിലവില്‍ 13,006 റണ്‍സോടെ ഓള്‍ടൈം സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം അഞ്ചാംസ്ഥാത്തമുണ്ട്. ഫോം തുടര്‍ന്നാല്‍ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ സ്‌കോററെന്ന അപൂര്‍വ്വ റെക്കോര്‍ഡും റൂട്ടിനെ കാത്തിരിക്കുകയാണ്.

50.80 ശരാശരിയിലാണ് അദ്ദേഹം ഇതിനകം 13,000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. 36 സെഞ്ച്വറികളും 65 ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി റൂട്ടിനു ഒരെണ്ണം കൂടി മതി. അതു മാത്രമല്ല, മറ്റൊരു ലിസ്റ്റിലും ഇന്ത്യന്‍ വന്‍മതിലിനെ പിന്തള്ളാന്‍ തയ്യാറെടുക്കുകയാണ് ഇംഗ്ലീഷ് സൂപ്പര്‍ താരം.

ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുത്ത ബാറ്റര്‍മാരുടെ ലിസ്റ്റില്‍ ദ്രാവിഡിനെ മറികടക്കാന്‍ ഇനി 283 റണ്‍സാണ് റൂട്ടിനു ആവശ്യം. ഇന്ത്യക്കെതിരായ പരമ്പരയില്‍ തന്നെ അദ്ദേഹം ഇതു നേടിയെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. 164 ടെസ്റ്റുകളില്‍ നിന്നും 13,288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. 52.31 എന്ന മികച്ച ശരാശരിയിലാണിത്. രണ്ടു ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി 10,000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ചെയ്ത രണ്ടു താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.

JOE ROOT

ദ്രാവിഡിനെ മാത്രമല്ല, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസിനെയും ടെസ്റ്റിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ഇന്ത്യക്കെതിരേ റൂട്ടിനു അവസരമുണ്ട്. 13,289 റണ്‍സാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ കാലിസ് നേടിയത്.

തലപ്പത്ത് സച്ചിന്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന ലോക റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറിനു സ്വന്തമാണ്. 200 ടെസ്റ്റുകളില്‍ നിന്നും മാസ്റ്റര്‍ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത് 15,921 റണ്‍സാണ്. 51 സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.

സച്ചിന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ റിക്കി പോണ്ടിങാണ്. 168 ടെസ്റ്റുകളില്‍ നിന്നും 13,378 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 41 സെഞ്ച്വറികളടക്കമാണിത്.

Story first published: Monday, June 9, 2025, 17:13 [IST]
Other articles published on Jun 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+