For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സെഞ്ച്വറിയോടെ റൂട്ടുറച്ചു, ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍- മിന്നിച്ച് ആകാശ്

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 302 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 5ന് 112 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.

സെഞ്ച്വറിയോടെ പട നയിച്ച ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ജോ റൂട്ടും (106*) ഒലി റോബിന്‍സും (31*) ക്രീസില്‍ തുടരുകയാണ്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണയും തീരെ മോശമല്ലാത്ത തുടക്കം നല്‍കാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായി. സാക്ക് ക്രോളി കടന്നാക്രമിച്ചപ്പോള്‍ ബെന്‍ ഡക്കെറ്റ് അല്‍പ്പം പ്രതിരോധിച്ചാണ് കളിച്ചത്. സ്‌കോര്‍ബോര്‍ഡ് 47ല്‍ നില്‍ക്കവെ ഡക്കെറ്റിനെ (11) പുറത്താക്കി ആകാശ് ദീപാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹാരം നല്‍കിയത്.

മികച്ച ലൈനിലെത്തിയ പന്ത് ഡക്കെറ്റിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേലിന്റെ കൈയില്‍. മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ വിറപ്പിച്ച താരമാണ് ഡക്കെറ്റ്. മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പിനെ രണ്ടാം പന്തില്‍ത്തന്നെ ആകാശ് മടക്കി. സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തിയ ആകാശ് ദീപിന്റെ പന്തില്‍ പോപ്പിന് ഉത്തരമില്ലാതെ വന്നപ്പോള്‍ ഡെക്കിന് മടങ്ങേണ്ടി വന്നു. അംപയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും ഡിആര്‍എസിലൂടെ ഇന്ത്യ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.

ഒരു വശത്ത് സാക്ക് ക്രോളി അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 42 പന്തില്‍ 42 റണ്‍സ് നേടിയ ക്രോളിയെ ആകാശ് ദീപ് ക്ലീന്‍ബൗള്‍ഡാക്കി. തുടക്കത്തിലെ ക്രോളിയെ ആകാശ് ക്ലീന്‍ബൗള്‍ഡാക്കിയെങ്കിലും ഇത് നോബോളായി. ഭാഗ്യം ആദ്യം ക്രോളിക്കൊപ്പം നിന്നെങ്കിലും രണ്ടാം വട്ടം അതുണ്ടായില്ല. ജോണി ബെയര്‍സ്‌റ്റോയും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 35 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയെ ആര്‍ അശ്വിന്‍ പുറത്താക്കി.

ആര്‍ അശ്വിന്റെ ഫുള്‍ ലെങ്ത് പന്തില്‍ ബെയര്‍‌സ്റ്റോ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ നായകന്‍ ബെന്‍ സ്‌റ്റോക്‌സിലേക്ക് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളുമെത്തി. പക്ഷെ സ്റ്റോക്‌സിന്റെ വില്ലനായി ജഡേജയെത്തി. 6 പന്തില്‍ 3 റണ്‍സെടുത്ത സ്റ്റോക്‌സിനെ ജഡേജ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇത് ആറാം തവണയാണ് ടെസ്റ്റില്‍ ജഡേജ സ്‌റ്റോക്‌സിനെ പുറത്താക്കുന്നത്. സ്റ്റോക്‌സ് പുറത്താവുമ്പോള്‍ 112 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

india, cricket

വന്‍ തകര്‍ച്ചയെ ഇംഗ്ലണ്ട് മുന്നില്‍ക്കണ്ടെങ്കിലും ജോ റൂട്ടും ബെന്‍ ഫോക്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ശ്രമിച്ചു. പതിയെ നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കാന്‍ ശ്രമിച്ച ബെന്‍ ഫോക്‌സിനെ മുഹമ്മദ് സിറാജ് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. 126 പന്ത് നേരിട്ട് 47 റണ്‍സെടുത്ത ഫോക്‌സ് രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് റൂട്ടിനൊപ്പം ഫോക്‌സ് ആറാം വിക്കറ്റില്‍ സൃഷ്ടിച്ചത്. ഈ കൂട്ടടുകെട്ട് പൊളിഞ്ഞതോടെ ഇംഗ്ലണ്ട് വീണ്ടും പതറി.

ടോം ഹാര്‍ട്ട്‌ലി 26 പന്ത് നേരിട്ട് 13 റണ്‍സുമായി അല്‍പ്പനേരം പൊരുതി. ഒരു സിക്‌സും ഫോറും നേടിയ താരത്തെ മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഒലി റോബിന്‍സന്‍ എല്‍ബിയില്‍ കുടുങ്ങേണ്ടതായിരുന്നെങ്കിലും അംപയറുടെ തെറ്റായ തീരുമാനത്തില്‍ ലൈഫ് ലഭിച്ചു. ജഡേജയുടെ പന്ത് സ്റ്റംപിലേക്കായിരുന്നെങ്കിലും അംപയര്‍ കുമാര്‍ ധര്‍മസേന അത് ഔട്ട് വിളിച്ചില്ല. ഇന്ത്യയുടെ റിവ്യൂ അവസാനിച്ചിരുന്നതിനാല്‍ തീരുമാനം പുനപരിശോധിക്കാനും സാധിച്ചില്ല.

ഒരുവശത്ത് പൊരുതിയ റൂട്ട് സെഞ്ച്വറി നേടി. 219 പന്ത് നേരിട്ട് 9 ബൗണ്ടറി ഉള്‍പ്പെടെയാണ് റൂട്ടിന്റെ സെഞ്ച്വറി പ്രകടനം. ആദ്യത്തെ മൂന്ന് മത്സരത്തിലും മോശം ഫോമിലായിരുന്ന റൂട്ടിന്റെ തിരിച്ചുവരവായിരുന്നു ഇത്. റൂട്ടിന്റെ 31ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

പ്ലേയിങ് 11: ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (c), ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ഒലി റോബിന്‍സന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഷൊയ്ബ് ബഷീര്‍

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ദ്രുവ് ജുറേല്‍, ആര്‍ അശിന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

Story first published: Friday, February 23, 2024, 7:19 [IST]
Other articles published on Feb 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+