For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഡിആര്‍എസില്‍ വലിയ പിഴവ്! റൂട്ടിന്റേത് വിക്കറ്റ് തന്നെ-ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ വ്യക്തമായ മേല്‍കൈ നേടിയെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റി.

മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 119 റണ്‍സെന്ന ശക്തമായ നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാളും (76) ശുബ്മാന്‍ ഗില്ലും (14) ക്രീസില്‍ തുടരുകയാണ്.

രണ്ടാം ദിനം വലിയ ലീഡ് പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ പൂട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ഡിആര്‍എസുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ജോ റൂട്ടിന്റെ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള പിഴവാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ ജോ റൂട്ടിന്റെ എല്‍ബിക്കായി ഇന്ത്യ അപ്പീല്‍ ചെയ്തു. സ്വീപ് ഷോട്ടിന് ശ്രമിച്ച റൂട്ടിന് ടൈമിങ് പിഴച്ചപ്പോള്‍ പാഡില്‍ തട്ടിയെന്നാണ് ആദ്യം വ്യക്തമായത്.

ജഡേജ തന്റെ അപ്പീലില്‍ ഉറച്ച് നിന്നതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ റിവ്യൂവില്‍ അള്‍ട്രാ എഡ്ജില്‍ ചെറിയ സ്‌പൈക്ക് കാണിച്ചു. എന്നാല്‍ പന്തിന്റെ ദിശ നോക്കുമ്പോള്‍ ഈ എഡ്ജ് സംശയം ഉണ്ടാക്കുന്നതായിരുന്നു. ഇതോടെ റൂട്ടിന്റേത് ഔട്ടാണെന്നും നോട്ടൗട്ടാണെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയരുകയും ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ റൂട്ടിന്റേത് വിക്കറ്റാണെന്നും ഡിആര്‍എസില്‍ പിഴവ് സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് രവി ശാസ്ത്രി.

മുന്‍ ഇന്ത്യന്‍ താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി പറയുന്നത് ഇങ്ങനെയാണ്. 'അവന്‍ വിക്കറ്റില്‍ നിന്ന് രക്ഷപെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. പന്ത് ബാറ്റിലേക്കെത്തുന്നതിന് മുമ്പ് തന്നെ സ്‌പൈക്ക് കാട്ടുന്നുണ്ടായിരുന്നു' എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. തേര്‍ഡ് അംപയര്‍ക്കും ഈ വിക്കറ്റില്‍ തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന് അനുകൂലമായി തീരുമാനമെടുക്കാന്‍ തേര്‍ഡ് അംപയര്‍ തീരുമാനിക്കുകയായിരുന്നു.

ravindra jadeja

സമീപകാലത്തായി ഡിആര്‍എസിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്വാഭാവികമായി പോകേണ്ട ദിശയില്‍ നിന്ന് മാറി പന്ത് പോകുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഡിആര്‍എസില്‍ പന്തിനുണ്ടാകുന്ന ചലനത്തിന്റെ അളവ് പലപ്പോഴും കൂടുതലാകുന്നുവെന്നും പല തീരുമാനങ്ങളും ബാറ്റ്‌സ്മാന് അനുകൂലമാണെന്ന ആക്ഷേപവും ഉയരുന്നു. എന്തായാലും ഡിആര്‍എസിന്റെ പേരില്‍ വലിയ വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

എന്തായാലും റൂട്ടിന് വലിയ സ്‌കോര്‍ നേടാനായില്ല. 29 റണ്‍സില്‍ റൂട്ട് പുറത്തായി. 60 പന്ത് നേരിട്ട് 1 ബൗണ്ടറി മാത്രമാണ് റൂട്ടിന് നേടാനായത്. രവീന്ദ്ര ജഡേജയാണ് റൂട്ടിനെ മടക്കിയത്. സ്വീപ് ഷോട്ടിന് ശ്രമിച്ച റൂട്ടിന് പിഴച്ചപ്പോള്‍ ജസ്പ്രീത് ബുംറക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. റൂട്ട് അപകടകാരിയായ ബാറ്റ്‌സ്മാനാണ്. ഒരു ലൈഫ് ലഭിച്ചത് മുതലാക്കാന്‍ കഴിവുള്ളവനാണ് റൂട്ട്. എന്നാല്‍ ഭാഗ്യംകൊണ്ട് ഇന്ത്യക്ക് നേരത്തെ താരത്തെ പൂട്ടാന്‍ സാധിച്ചു.

ഇംഗ്ലണ്ടിനും ഡിആര്‍എസില്‍ വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ത്തന്നെ മൂന്ന് റിവ്യൂ അവസരങ്ങളും ഇംഗ്ലണ്ട് പാഴാക്കിയിരിക്കുകയാണ്. 13 ഓവറിനുള്ളില്‍ മൂന്ന് റിവ്യൂ ഉപയോഗിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന് ഒരു റിവ്യൂപോലും അനുകൂലമാക്കിയെടുക്കാനായില്ല. ശുബ്മാന്‍ ഗില്ലിന്റെ റിവ്യൂവില്‍ പന്ത് സ്റ്റംപിന് മുകളിലൂടെ പോകുന്നതായാണ് കാണാനായത്. എന്നാല്‍ അത്രയും ബൗണ്‍സ് പന്തിലുണ്ടോയെന്ന സംശയവും ആരാധകര്‍ ഉയര്‍ത്തുന്നു.

ഡിആര്‍എസ് സംവിധാനം ക്രിക്കറ്റില്‍ അത്യാവശ്യമാണെങ്കിലും ഇത്തരത്തില്‍ പിഴവുകള്‍ സംഭവിക്കുന്നത് വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. എന്തായാലും വരും ദിവസങ്ങളിലും ഡിആര്‍എസ് വലിയ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, January 26, 2024, 7:42 [IST]
Other articles published on Jan 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+