
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. 15 മത്സരത്തില്‍ നിന്ന് 756 റണ്‍സാണ് അദ്ദേഹം നേടിയത്. 29.07 ശരാശരി മാത്രമുള്ള കോലി ഒരു സെഞ്ച്വറി പോലും ഇക്കാലയളവില്‍ നേടിയിട്ടില്ല. കഴിഞ്ഞ 76 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആറ് ടെസ്റ്റ് കളിച്ചപ്പോള്‍ 49.10 ശരാശരിയില്‍ നേടിയത് 291 റണ്‍സാണ്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് റൂട്ട് കടന്നുപോകുന്നതെന്ന് പറയാം. നിലവിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള താരമെന്ന റെക്കോഡും റൂട്ട് സ്വന്തം പേരിലാക്കി. 28 സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 27 സെഞ്ച്വറിയുള്ള വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. 24 സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണുമാണ് മൂന്നാം സ്ഥാനത്തുള്ളത്.
നിലവിലെ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറിയുള്ള താരമെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 70 സെഞ്ച്വറിയുമായി വിരാട് കോലി ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍ക്കും ജോ റൂട്ടിനും 43 സെഞ്ച്വറികള്‍ വീതമാണുള്ളത്. ഏകദിന, ടി20 ടീമില്‍ റൂട്ട് വലിയ സജീവമല്ല. ടെസ്റ്റിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങുന്നത്.
'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

ഇന്ത്യക്കെതിരേ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡില്‍ ഇതിഹാസങ്ങളെയടക്കം കടത്തിവെട്ടി റൂട്ട് തലപ്പത്തേക്കെത്തി. 9 സെഞ്ച്വറിയാണ് റൂട്ടിന്റെ പേരിലുള്ളത്. ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ എട്ട് സെഞ്ച്വറികള്‍ വീതവും നേടിയിട്ടുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണ് റൂട്ട് കാഴ്ചവെച്ചിട്ടുള്ളത്.

121 ടെസ്റ്റില്‍ നിന്ന് 10445 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. 28 സെഞ്ച്വറിക്ക് പുറമെ അഞ്ച് ഇരട്ട സെഞ്ച്വറിയും 54 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 254 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 152 ഏകദിനത്തില്‍ നിന്ന് 6109 റണ്‍സും റൂട്ടിന്റെ പേരിലുണ്ട്. 16 സെഞ്ച്വറിയും 35 ഫിഫ്റ്റിയുമാണ് അദ്ദേഹം നേടിയത്. 32 ടി20യില്‍ നിന്ന് 893 റണ്‍സാണ് റൂട്ട് നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റിലെ റണ്‍സ് റെക്കോഡിനെ ഭേദിക്കാന്‍ റൂട്ടിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്‍ നേടിയത്. 51 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 68 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോഡ് മറികടക്കുക റൂട്ടിനെ സംബന്ധിച്ച് പ്രയാസമാണ്. എന്നാല്‍ മറ്റെല്ലാം റെക്കോഡുകളും റൂട്ട് തകര്‍ക്കാനുള്ള സാധ്യതയുണ്ട്. 31കാരനായ റൂട്ടിന് മുന്നില്‍ ഇനിയും കരിയര്‍ ഏറെ ബാക്കിയുണ്ട്. നാല് വര്‍ഷം അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചാല്‍ പോലും സച്ചിന്റെ റെക്കോഡുകളെ മറികടന്നേക്കും.


Click it and Unblock the Notifications












