Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിന്റെ റൂട്ട് ക്ലിയറാക്കി ജോ റൂട്ട്, തകര്‍പ്പന്‍ സെഞ്ച്വറി, റെക്കോഡുകളറിയാം

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരിക്കുകയാണ്. ഇന്ത്യയുടെ 364 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് 391 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ പേസര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം തന്നെ നടത്തിയെങ്കിലും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ 180* റണ്‍സ് പ്രകടനമാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. 321 പന്തുകള്‍ നേരിട്ട് 18 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ് ഇന്നിങ്‌സ്.ആദ്യ മത്സരത്തിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് സാധിച്ചിരുന്നു. രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയതോടെ നിരവധി റെക്കോഡുകള്‍ റൂട്ട് സ്വന്തം പേരിലാക്കി. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യക്കെതിരേ അവസാനമായി ഇംഗ്ലണ്ടില്‍ കളിച്ച നാല് ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കാന്‍ റൂട്ടിനായി. മറ്റൊരു ഇംഗ്ലണ്ട് താരത്തിനുമില്ലാത്ത നേട്ടമാണിത്. ഇന്ത്യക്കെതിരേ റൂട്ട് നേടുന്ന ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇന്ത്യക്കെതിരേ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയവരില്‍ ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ഒമ്പത് സെഞ്ച്വറികളുമായി തലപ്പത്താണ്. ഒരു സെഞ്ച്വറിയകലെ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ അദ്ദേഹത്തിനാവും.

joeroot

2013ല്‍ ഇയാന്‍ ബെല്‍ തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ശേഷം ഇംഗ്ലണ്ടിനായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമാണ് ജോ റൂട്ട്. മറ്റ് ടീമുകളില്‍ അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവര്‍ മാത്രമാണ് ഇക്കാലയളവില്‍ തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയത്. വേഗത്തില്‍ 9000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ലിലേക്കെത്താനും റൂട്ടിനായി, 3167 ഇന്നിങ്‌സില്‍ നിന്നാണ് റൂട്ടിന്റെ നേട്ടം. അലെസ്റ്റര്‍ കുക്ക് 3381, 3662 രാഹുല്‍ ദ്രാവിഡ്, 4004 റിക്കി പോണ്ടിങ്, 4124 കുമാര്‍ സംഗക്കാര എന്നിവരാണ് ഈ േെറക്കാഡിലെ മുന്നിലുള്ള മറ്റുള്ളവര്‍.

22ാം ടെസ്റ്റ് സെഞ്ച്വറിയാണ് ജോ റൂട്ട് ലോര്‍ഡ്‌സില്‍ കുറിച്ചത്. ഇംഗ്ലണ്ട് താരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി ഉള്ളവരില്‍ കെവിന്‍ പീറ്റേഴ്‌സന്‍ (23), അലെസ്റ്റര്‍ കുക്ക് (33) എന്നിവര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. 9000 ടെസ്റ്റ് റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് റൂട്ട്. 30 വയസും 159 ദിവസവുമുള്ളപ്പോള്‍ ഈ നേട്ടത്തിലെത്തിയ അലെസ്റ്റര്‍ കുക്കാണ് തലപ്പത്ത്. 30 വയസും 227 ദിവസുമാണ് ജോ റൂട്ടിന്റെ പ്രായം. 30 വയസും 253 ദിവസവും പ്രായം ഉള്ളപ്പോഴാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തുന്നത്.

Story first published: Sunday, August 15, 2021, 18:36 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+