For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി രണ്ടാമന്‍, പിന്നിലാക്കി ജോ റൂട്ട്- വമ്പന്‍ റെക്കോഡ്

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യുകയാണ്. ഭേദപ്പെട്ട തുടക്കം തന്നെ സന്ദര്‍ശകര്‍ക്ക് ലഭിച്ചിട്ടുണ്ട്. മത്സരത്തിന്റെ ലഞ്ച് ബ്രേക്കിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് റൂട്ട് സച്ചിനെ പിന്നിലാക്കിയത്.

2535 റണ്‍സായിരുന്നു സച്ചിന്റെ പേരിലുണ്ടായിരുന്നത്. ഇതിനെയാണ് റൂട്ട് മറികടന്നത്. 2483 റണ്‍സോടെ സുനില്‍ ഗവാസ്‌കര്‍ മൂന്നാം സ്ഥാനത്തും 2431 റണ്‍സോടെ അലെസ്റ്റര്‍ കുക്ക് നാലാം സ്ഥാനത്തുമാണുള്ളത്. വിരാട് കോലി 1991 റണ്‍സോടെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. അവസാന ഇന്ത്യന്‍ പര്യടനത്തിലും തകര്‍പ്പന്‍ പ്രകടനമാണ് റൂട്ട് കാഴ്ചവെച്ചത്. ഇത്തവണ 29 റണ്‍സോടെ റൂട്ട് മടങ്ങി. 60 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ നിലയുറപ്പിച്ച് വരികയായിരുന്ന റൂട്ടിനെ ജഡേജ ബുംറയുടെ കൈയിലെത്തിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ എത്രയും വേഗം റൂട്ടിനെ മടക്കുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒന്നാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായി. ബെന്‍ ഡക്കറ്റിനെ (35) പുറത്താക്കി ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിന്റെ കൂട്ടുകെട്ട് പൊളിച്ചത്. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും അശ്വിനെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറി. 91 വിക്കറ്റുള്ള ജസ്പ്രീത് ബുംറയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്.

55ന് 1 വിക്കറ്റ് എന്ന നിലയില്‍ നിന്ന് 60ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ഇന്ത്യക്കായി. ഭക്ഷണത്തിന് പിരിയുമ്പോള്‍ 3 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. 2 വിക്കറ്റ് അശ്വിനും 1 വിക്കറ്റ് ജഡേജയുമാണ് നേടിയത്. ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന കൂട്ടുകെട്ടായി ഇരുവരും മാറി. 501 വിക്കറ്റ് നേടിയ അനില്‍ കുബ്ലെ-ഹര്‍ഭജന്‍ സിങ് കൂട്ടുകെട്ടിനെയാണ് അശ്വിനും ജഡേജയും ചേര്‍ന്ന് മറികടന്നത്.

joe root

സഹീര്‍ ഖാന്‍-ഹര്‍ഭജന്‍ സിങ് കൂട്ടുകെട്ട് 474 വിക്കറ്റും ആര്‍ അശ്വിന്‍-ഉമേഷ് യാദവ് കൂട്ടുകെട്ട് 431 വിക്കറ്റും അനില്‍ കുംബ്ലെ ജവഗല്‍ ശ്രീനാഥ് കൂട്ടുകെട്ട് 412 വിക്കറ്റും നേടിയിട്ടുണ്ട്. ആദ്യ ദിനം തന്നെ ഇംഗ്ലണ്ടിനെ കൂടാരം കയറ്റാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഉച്ച ഭക്ഷണത്തിന് ശേഷം സ്പിന്നര്‍മാര്‍ക്ക് നല്ല ടേണ്‍ പിച്ചില്‍ ലഭിക്കുന്നുണ്ട്. ഇത് മുതലാക്കി പന്തെറിയാന്‍ ഇന്ത്യക്ക് സാധിക്കുകയും സന്ദര്‍ശകരെ വേഗത്തില്‍ ഓള്‍ഔട്ടാക്കുകയും ചെയ്യേണ്ടതായുണ്ട്.

ഇംഗ്ലണ്ടിന്റെ സ്പിന്‍ മികവും മോശമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയും കരുതിത്തന്നെയിറങ്ങണം. ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് പറഞ്ഞെങ്കിലും അത്തരമൊരു ആക്രമണോത്സകത കാട്ടാന്‍ അവര്‍ക്കായിട്ടില്ല. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ ആധിപത്യമാണ് ഹൈദരാബാദില്‍ കാണുന്നത്. ആര്‍ അശ്വിന്‍ വലിയൊരു റെക്കോഡുകൂടി കാത്തിരിക്കുന്നുണ്ട്. 9 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അശ്വിന് മാറാം.

ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ കൂടുതല്‍ സ്വീപ് ഷോട്ടുകളാണ് ഇംഗ്ലണ്ട് പരീക്ഷിച്ചത്. എന്നാല്‍ ഇത് പാളിയെന്നതാണ് വസ്തുത. ജോ റൂട്ട് പുറത്തായത് സ്വീപ് ഷോട്ടിന് ശ്രമിച്ചാണ്. ഇംഗ്ലണ്ട് നിരയില്‍ ആരും ക്ഷമകാട്ടിയില്ലെന്നതാണ് വസ്തുത. എന്തായാലും ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (c), ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്

Story first published: Thursday, January 25, 2024, 13:01 [IST]
Other articles published on Jan 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+