Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പരിമിത ഓവര്‍ പരമ്പരയില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും

ചെന്നൈ: അമിത ജോലഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഇന്ത്യയുടെ ഒന്നാം നമ്പര്‍ പേസറായ ബുംറ തുടര്‍ച്ചയായി മത്സരം കളിക്കുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത വിലയിരുത്തിയാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ അവസാന രണ്ട് ടെസ്റ്റിലും ബൂംറ കളിച്ചേക്കും. മൂന്നാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ നിരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്.

യുഎഇയിലെ ഐപിഎല്ലില്‍ 18 മത്സരങ്ങള്‍ കളിച്ച ശേഷമാണ് ബുംറ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോയത്. അവിടെയും ഒട്ടുമിക്ക മത്സരങ്ങളും കളിച്ച അദ്ദേഹം അവസാന ടെസ്റ്റില്‍ മാത്രമാണ് പുറത്തിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും താരം കളിച്ചു.' 180 ഓവറിനടുത്ത് അവസാന നാല് ടെസ്റ്റില്‍ ബുംറ എറിഞ്ഞിട്ടുണ്ട്. മൊട്ടേറയില്‍ അവന്‍ ഇന്ത്യന്‍ നിരയില്‍ പ്രധാനപ്പെട്ട താരമാണ്. അതിന് ശേഷം വെള്ള ബോള്‍ മത്സരങ്ങളില്‍ ബുംറയ്ക്ക് വിശ്രമം അനിവാര്യമാണ്'-ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

jaspritbumrah

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് ടി20യുമാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ കളിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. നവദീപ് സൈനി,ടി നടരാജന്‍,മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യന്‍ നിരയിലേക്ക് മടങ്ങിയെത്തും. രാഹുല്‍ ചഹാറും ടി20 പേസ് നിരയിലേക്ക് എത്തിയേക്കും. അതിനാല്‍ ബുംറയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല.

ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ ബുംറയുടെ അഭാവത്തില്‍ ആര്‍ക്കാവും സാധിക്കുകയെന്നത് വലിയ പ്രശ്‌നമാണ്. ഏപ്രിലില്‍ ഐപിഎല്‍ നടക്കുകയാണ്. മുംബൈ ഇന്ത്യന്‍ നിരയില്‍ ഒട്ടുമിക്ക മത്സരങ്ങളിലും ബുംറ ഉണ്ടാവും. അതിനാല്‍ ആവിശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ ടി20 ലോകകപ്പിന് മുമ്പ് ബുംറയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തിയേക്കും. ഏറെനാളായി പരിക്കേറ്റ് പുറത്തുള്ള ഭുവി ഐപിഎല്ലില്‍ കളിച്ചെങ്കിലും ആദ്യ മത്സരത്തിന് പിന്നാലെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഭുവികൂടിയെത്തിയാല്‍ ഇന്ത്യന്‍ ടീമിന്റെ കരുത്ത് ഇരട്ടിക്കും. ടി20 ലോകകപ്പ് ബുംറ,ഭുവി,നടരാജന്‍ പേസ് കൂട്ടുകെട്ട് ഇറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള രവീന്ദ്ര ജഡേജ ടി20 പരമ്പര കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Wednesday, February 17, 2021, 13:08 [IST]
Other articles published on Feb 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+