For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലി കളിക്കാത്തത് നാണക്കേട്, വലിയ പ്രതീക്ഷയായിരുന്നു- ആന്‍ഡേഴ്‌സന്‍ പറയുന്നു

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം 7 മുതല്‍ 11വരെ ധരംശാലയില്‍ നടക്കാന്‍ പോവുകയാണ്. 3-1ന് ഇതിനോടകം പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി മടക്കി അയക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തിലെ ജയം അവസാന മത്സരത്തിലും ആവര്‍ത്തിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇംഗ്ലണ്ടുള്ളത്.

സന്ദര്‍ശകരായ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ ഇന്ത്യ പൊളിച്ചടുക്കിയെന്നതാണ് വസ്തുത. സീനിയര്‍ താരങ്ങളായ വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരുടെയെല്ലാം അഭാവത്തിലും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസറായ ജെയിംസ് ആന്‍ഡേഴ്‌സന്‍ ചരിത്ര നേട്ടത്തിന് തൊട്ടടുത്താണ്. രണ്ട് വിക്കറ്റ് നേടിയാല്‍ 700 വിക്കറ്റ് ക്ലബ്ബിലേക്കെത്താന്‍ ആന്‍ഡേഴ്‌സനാവും.

എന്നാല്‍ വമ്പന്‍ നേട്ടത്തിന് അരികിലെത്തിയപ്പോഴും വിരാട് കോലിയുടെ അഭാവം നിരാശയുണ്ടാക്കുന്നുവെന്നും നാണക്കേടായി തോന്നുന്നുവെന്നും പറഞ്ഞിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍. 'എപ്പോഴും മികച്ച താരങ്ങള്‍ക്കെതിരേ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വിരാട് കോലിയുടെ അഭാവം വലിയ നാണക്കേടായി തോന്നുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മികച്ച പോരാട്ടങ്ങള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്.

എനിക്ക് മാത്രമല്ല ഇംഗ്ലണ്ട് ടീമിലെ എല്ലാവരും വിരാട് കോലിയെപ്പോലെ മികച്ച താരങ്ങള്‍ക്കെതിരേ കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോലിയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ നന്ദി പറയുന്നുണ്ടാവും. കാരണം അത്രത്തോളം പ്രതിഭയുള്ളവനാണ് കോലി. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങളെ സംബന്ധിച്ച് മികച്ച താരങ്ങള്‍ക്കെതിരേ തങ്ങളുടെ കരുത്ത് പരീക്ഷിക്കേണ്ടതായുണ്ട്. ഇക്കാലയളവില്‍ ഞാന്‍ പന്തെറിയാന്‍ പ്രയാസപ്പെട്ട മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലി.

james anderson virat kohli

അതുകൊണ്ടുതന്നെ അവന്റെ അഭാവം വലിയ നാണക്കേടുണ്ടാക്കുന്നു' ആന്‍ഡേഴ്‌സന്‍ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്കായി കോലി തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കോലി വീട്ടിലേക്ക് മടങ്ങിയത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് കോലി ഇടവേളയെടുത്തത്. അഞ്ചാം ടെസ്റ്റിലൂടെ കോലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോലി ഇനി ഐപിഎല്ലിലേ കളിക്കുകയുള്ളൂ.

ഇംഗ്ലണ്ട് പരമ്പര ഇന്ത്യ നേടിയപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോലി അഭിനന്ദനം നേര്‍ന്നിരുന്നു. യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ പരമ്പര നേടിയത്. യശ്വസി ജയ്‌സ്വാളും സര്‍ഫറാസ് ഖാനും ദ്രുവ് ജുറേലും ശുബ്മാന്‍ ഗില്ലുമെല്ലാം ഇന്ത്യയുടെ ഹീറോയായി മാറുന്നതാണ് പരമ്പരയിലൂടെ കണ്ടത്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യക്ക് ഇംഗ്ലണ്ടിനെപ്പോലെ ശക്തമായൊരു ടീമിനെ തോല്‍പ്പിക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യയുടെ യുവ താരനിര അവസരത്തിനൊത്ത് ഉയരുന്നത് ടീമിന്റെ ഭാവിക്കും പ്രതീക്ഷ നല്‍കുന്നതാണ്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ടീം കരുത്തുയര്‍ത്തിയാവും ഇറങ്ങുക. നാലാം ടെസ്റ്റില്‍ നിന്ന് വിശ്രമമെടുത്ത ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റ് കളിക്കും. വിരാട് കോലിക്ക് പകരം ടീമിലിടം പിടിച്ചത് രജത് പാട്ടീധാറായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റില്‍ രജത്തിനെ ഇന്ത്യ പുറത്തിരുത്തിയേക്കും.

പകരം ദേവ്ദത്ത് പടിക്കലിന് അരങ്ങേറാന്‍ അവസരം നല്‍കിയേക്കും. അതേ സമയം ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റ് അഭിമാന പ്രശ്‌നമാണ്. അഞ്ചാം ടെസ്റ്റിലൂടെ ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ വലിയ ജയം നേടിയെടുക്കേണ്ടത് ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം അവര്‍ കാഴ്ചവെക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും വാശിയേറിയ പോരാട്ടം അഞ്ചാം ടെസ്റ്റില്‍ പ്രതീക്ഷിക്കാം.

Story first published: Saturday, March 2, 2024, 15:02 [IST]
Other articles published on Mar 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+