Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിസ്മയിപ്പിച്ച സ്വിങ് ബൗളറാര്? അതൊരു ഇന്ത്യന്‍ താരം! വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസറാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. സ്വിങ് ബൗളിങ്ങിന്റെ മനോഹാരിതകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ആന്‍ഡേഴ്‌സന്‍ 41ാം വയസിലും ക്രിക്കറ്റില്‍ സജീവമായി തുടരുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ആന്‍ഡേഴ്‌സനും ഉള്‍പ്പെട്ടിട്ടുണ്ട്. ടെസ്റ്റില്‍ അസാധ്യ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആന്‍ഡേഴ്‌സന് ഇന്ത്യയിലും മികച്ച റെക്കോഡ് അവകാശപ്പെടാം. 16 ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ ഇന്ത്യയില്‍ വീഴ്ത്തിയത്.

സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന ആന്‍ഡേഴ്‌സന്‍ എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സ്വിങ് പേസര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സനെങ്കിലും തന്നെ ഞെട്ടിച്ച സ്വിങ് ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍. അത് സഹീര്‍ ഖാന്‍ ആണെന്നാണ് ആന്‍ഡേഴ്‌സന്‍ പറയുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായ സഹീര്‍ ഖാനില്‍ നിന്നും പലതും കണ്ട് പഠിച്ചിട്ടുണ്ടെന്നും ആന്‍ഡേഴ്‌സന്‍ പറയുന്നു.

'ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് കണ്ടതും കണ്ട് പഠിക്കാന്‍ ശ്രമിച്ചതുമായ ബൗളര്‍ സഹീര്‍ ഖാനാണ്. അവന്‍ റിവേഴ്‌സ് സ്വിങ് എറിയുന്നത് വളരെ മനോഹരമായാണ്. പന്ത് പൂര്‍ണ്ണമായും തന്റെ കൈയില്‍ ഒതുക്കിയാണ് സഹീര്‍ പന്തെറിയുന്നത്. പന്തെറിയാന്‍ ഓടി വരുമ്പോള്‍ ബാറ്റ്‌സ്മാന് ഏത് തരം പന്തായിരിക്കുമെന്ന് യാതൊരു അറിവും സഹീര്‍ നല്‍കിയിരുന്നില്ല. അത് ഞാന്‍ പഠിക്കാനാഗ്രഹിച്ചിരുന്നു' ആന്‍ഡേഴ്‌സന്‍ പറഞ്ഞു. ഇടം കൈയന്‍ പേസറായിരുന്നു സഹീര്‍.

അദ്ദേഹം വലത് കൈയില്‍ പന്ത് പിടിച്ച് റണ്ണിങ് ആരംഭിക്കുകയും ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് പന്ത് ഇടത് കൈയിലേക്ക് മാറ്റുന്നതുമായിരുന്നു രീതി. ഇത് ബാറ്റ്‌സ്മാന് പന്തിന്റെ ദിശ മനസിലാക്കുന്നതില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. വായുവില്‍ പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളായിരുന്നു സഹീര്‍ ഖാന്‍. അദ്ദേഹത്തിന്റെ മിന്നല്‍ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കും ഉത്തരമില്ലായിരുന്നു.

zaheer khan, jasprit bumrah

അതിവേഗത്തില്‍ എത്തുന്ന പന്തുകളായിരുന്നില്ല സഹീറിന്റെ സവിശേഷത. മറിച്ച് കൃത്യമായി സ്റ്റംപിലേക്കെത്തുന്ന മികച്ച ലൈനും ലെങ്തുമുള്ള പന്തുകളായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. സഹീര്‍ ഖാന്‍ ഇന്ത്യയിലും വിദേശത്തും ഒരുപോലെ തിളങ്ങിയിരുന്ന ബൗളര്‍മാരിലൊരാളാണ്. 38 ടെസ്റ്റില്‍ നിന്ന് 104 വിക്കറ്റുകളാണ് അദ്ദേഹം ഇന്ത്യയില്‍ വീഴ്ത്തിയത്. 311 വിക്കറ്റുകളാണ് സഹീറിന്റെ ടെസ്റ്റിലെ സമ്പാദ്യം. സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷന് പോലും പ്രത്യേക ആരാധക പിന്തുണ ഉണ്ടായിരുന്നുവെന്നതാണ് വസ്തുത.

സഹീര്‍ ഖാന്റെ വിടവ് നികത്താന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. മികച്ചൊരു ഇടം കൈയന്‍ പേസര്‍ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്. നിലവില്‍ അര്‍ഷ്ദീപ് സിങ് മാത്രമാണ് ഇന്ത്യക്ക് പറയാന്‍ സാധിക്കുന്ന ഇടം കൈയന്‍ പേസറായുള്ളത്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാവുന്ന പേസറാണ് അര്‍ദീപെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ മികച്ച ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്.

2011ലെ ഏകദിന ലോകകപ്പില്‍ സഹീര്‍ ഖാന്റെ ബൗളിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു. 2013ന് ശേഷം ഇന്ത്യക്ക് ഐസിസി ട്രോഫി നേടാനാവാത്തതിന് കാരണം സഹീറിനെപ്പോലെ സ്ഥിരതയോടെ കളിക്കുന്ന പേസര്‍മാരുടെ അഭാവമാണെന്ന് പറയാം. ഇന്ത്യക്ക് സഹീറിനെപ്പോലൊരു പേസറെ ഇനി ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തോടൊപ്പമാണ് സഹീറുള്ളത്.

ആന്‍ഡേഴ്‌സന്‍ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യന്‍ പരമ്പര അവസാനിക്കുന്നതിലൂടെ ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ആന്‍ഡേഴ്‌സന്റെ ടെസ്റ്റിലെ വിക്കറ്റ് വേട്ട 700ലേക്കെത്താന്‍ 2 വിക്കറ്റാണ് അദ്ദേഹത്തിന് ആവശ്യം. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിലൂടെ ഈ നേട്ടത്തിലെത്തി ആന്‍ഡേഴ്‌സന്‍ വിരമിക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

Story first published: Thursday, February 29, 2024, 14:42 [IST]
Other articles published on Feb 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+