For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്കു പുറത്ത് എത്ര റണ്ണെടുത്തു? ഗില്ലിനോട് ആന്‍ഡേഴ്സന്‍! അന്ന് സംഭവിച്ചത് ഇതാണ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിനിടെ യുവതാരം ശുഭ്മന്‍ ഗില്ലും ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലുള്ള വാക്‌പോര് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു സംഭവമെങ്കിലും ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിനിടെയും ഇതു ചൂടേറിയ വാക്‌പോരിനു വഴിയൊരുക്കിയിരുന്നു. യഥാര്‍ഥത്തില്‍ എന്തായിരുന്നു ഗില്ലുമായുള്ള പ്രശ്‌നം? ഇതേക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍.

ബിബിസി ടെയ്ല്‍എന്‍ഡേഴ്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ധരംശാല ടെസ്റ്റില്‍ ഗില്ലുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഗില്‍ കിടിലന്‍ സെഞ്ച്വറി കുറിച്ചിരുന്നു. 150 ബോളില്‍ 12 ഫോറും അഞ്ചു സിക്‌സറുമടക്കം 110 റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷെ സെഞ്ച്വറിക്കു പിന്നാലെ ഗില്ലിനെ ആന്‍ഡേഴ്‌സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

JAMES ANDERSON

ഗില്ലിനെ ആന്‍ഡേഴ്‌സന്‍ സ്ലെഡ്ജ് ചെയ്‌തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇന്ത്യക്കു പുറത്ത് നീ റണ്‍സൊക്കെ നേടിയിട്ടുണ്ടോ? ഇങ്ങനെ എന്തോ ആയിരുന്നു ഗില്ലിനോടു താന്‍ പറഞ്ഞതെന്നാണ് ആന്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍. ഇതിനു ഗില്‍ പ്രതികരിക്കുകയും ചെയ്തു. നിങ്ങള്‍ക്കു വിരമിക്കാന്‍ സമയമായില്ലേ എന്നായിരുന്നു ഗില്ലിന്റെ വാക്കുകള്‍. രണ്ടു ബോളുകള്‍ക്കു ശേഷം ഗില്ലിനെ താന്‍ പുറത്താക്കുകയും ചെയ്തതായും ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.

ഗില്ലും ആന്‍ഡേഴ്‌സനും തമ്മിലുള്ള ഈ ഉടക്കിനെക്കുറിച്ച് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിനിടെ ജോണി ബെയര്‍സ്‌റ്റോ ചോദിച്ചത് മറ്റൊരു വാക്‌പോരിനും തിരികൊളുത്തിയിരുന്നു. ഗില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു ബെയര്‍‌സ്റ്റോ ഇതേക്കുറിച്ച് സംസാരിച്ചത്. ഗില്‍ മാത്രമല്ല സ്ലിപ്പിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനും ബെയര്‍‌സ്റ്റോയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു.

ആദ്യം കുറച്ച് റണ്ണെടുക്കാന്‍ നോക്കൂന്നായിരുന്നു ഹിന്ദിയില്‍ ബെയര്‍സ്‌റ്റോയെ കളിയാക്കിയുള്ള സര്‍ഫറാസിന്റെ വാക്കുകള്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. രണ്ടു ദിവസം ബാക്കിനില്‍ക്കെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-1നു കൈക്കലാക്കുകയും ചെയ്തിരുന്നു.

ഹൈദരാബാദിലെ ഒന്നാം ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയ രോഹിത് ശര്‍മയും സംഘവും അടുത്ത നാലു ടെസ്റ്റുകളിലും ജയിച്ച് ഇംഗ്ലണ്ടിനെ വാരിക്കളഞ്ഞത്. ടെസ്റ്റില്‍ ബാസ് ബോള്‍ ശൈലി സ്വീകരിച്ച ശേഷം ഇംഗ്ലണ്ട് പരാജയപ്പെട്ട ആദ്യത്തെ പരമ്പര കൂടിയാണിത്.

SHUBMAN GILL

അഞ്ചാം ടെസ്റ്റിനിടെ വമ്പന്‍ നാഴികക്കല്ല് ആന്‍ഡേഴ്‌സന്‍ പൂര്‍ത്തിയാക്കിയിരുന്നു. റെഡ ബോള്‍ ഫോര്‍മാറ്റില്‍ 700 വിക്കറ്റുകളെന്ന അവിശ്വസനീയ നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. ടെസ്റ്റില്‍ ഈ നാഴികക്കല്ല് പിന്നിട്ട ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായും 41കാരനായ ആന്‍ഡേഴ്‌സന്‍ മാറിയിരുന്നു. പ്രായം 42ലേക്കു കടക്കുകയാണെങ്കിലും ആന്‍ഡേഴ്‌സനു ഉടനെയൊന്നും വിരമിക്കാനുള്ള പ്ലാനില്ല.

അടുത്ത സീസണിലും ദേശീയ ടീമിനായി കളിക്കാന്‍ പോവുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിനു വേണ്ടി തുടര്‍ന്നും കളിക്കുന്നതിന്‍റെ ആവേശത്തിലാണ്. നന്നായി കളിക്കുന്നുണ്ടെന്നും ടീമിലെ സ്ഥാനം അതിലൂടെ തന്നെ നേടിയെടുത്തതാണെന്നു ഉറപ്പ് വരുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. മുമ്പത്തേതു പോലെ ഇപ്പോഴും നല്ല ഷേപ്പില്‍ തന്നൊയാണ് ഞാനുള്ളത്.

എന്റെ ഗെയിം ഇപ്പോള്‍ എവിടെയാണോ എത്തിയിട്ടുള്ളത് അതില്‍ സന്തോഷവാനാണ്. ഓരോ ദിവസവും എനിക്കു ഇപ്പോഴും അതേ ആഹ്ലാദം തന്നെയാണുള്ളത്. നെറ്റ്‌സില്‍ സ്വയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ടീമിലെ സ്ഥാനം എനിക്ക് ആരും നല്‍കിയതല്ല. ഈ സ്ഥാനത്തിനു അര്‍ഹതയുണ്ടെന്നു തെളിയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതായും ആന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 13, 2024, 10:11 [IST]
Other articles published on Mar 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+