Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എന്തൊരു ബോള്‍? രോഹിത്തിന്റെ കുറ്റി പറപ്പിച്ച ആന്‍ഡേഴ്‌സന്‍! കുറിച്ചത് ചരിത്രം, ഇതാദ്യം

വിശാഖപട്ടണം: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു ഒരു റണ്ണിനിടെ രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഓപ്പണിങ് പങ്കാളിയും ആദ്യ ഇന്നിങ്‌സിലെ ഡബിള്‍ സെഞ്ച്വറി വീരനുമായ യശസ്വി ജയ്‌സ്വാളിനെയുമാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്.

രോഹിത്ത് 13ഉം ജയ്‌സ്വാള്‍ 17ഉം റണ്ണെടുത്ത് മടങ്ങുകയായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇരുവരെയും മടക്കിയത്. രോഹിത്തിനെ ആന്‍ഡേഴ്‌സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഒരു വമ്പന്‍ റെക്കോര്‍ഡും 41 കാരനായ ഫാസ്റ്റ് ബൗളറെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടു തവണ രോഹിത്തിനെ ബൗള്‍ഡാക്കിയ ഫാസ്റ്റ് ബൗളറെന്ന അപൂര്‍വ്വ നേട്ടമാണ് ആന്‍ഡേഴ്‌സനെ തേടിയെത്തിയത്.

ROHIT SHARMA OUT

മൂന്നാം ദിനമായ ഇന്ന് കളി തുടങ്ങി രണ്ടാമത്തെ ഓവറില്‍ തന്നെയാണ് ഹിറ്റ്മാനെ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. ജയ്‌സ്വാളാണ് ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത്. പക്ഷെ റണ്ണൊന്നുമില്ല. അടുത്തത് ഗുഡ് ലെങ്ത്ത് ബോളായിരുന്നു. ഫൈന്‍ ലെഗിലേക്കു കളിച്ച് ജയ്‌സ്വാള്‍ സിംഗിളെടുത്തു.

മൂന്നാമത്തേത് ഒരു ഔട്ട്‌സ്വിങറായിരുന്നു. രോഹിത് ഇതു മിഡ് വിക്കറ്റിലേക്കു കളിച്ചെങ്കിലും റണ്ണൊന്നുമില്ല. പക്ഷെ അടുത്ത ബോളില്‍ രോഹിത്തിന്റെ ഓഫ്സ്റ്റംപ് വായുവില്‍ പറക്കുന്നതാണ് കണ്ടത്. ഫുള്ളര്‍ ലെങ്ത്ത് ബോളായിരുന്നു ഇത്. വീണ്ടുമൊരു ഔട്ട് സ്വിങറാണ് രോഹിത് പ്രതീക്ഷിച്ചത്.

അദ്ദേഹം ഫ്രണ്ട് ഫൂട്ടില്‍ അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കണക്കുകൂട്ടല്‍ അമ്പെ പാളി. മനോഹരമായ ഒരു ഇന്‍സ്വിങറാണ് ആന്‍ഡേഴ്‌സന്‍ പരീക്ഷിച്ചത്. പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ രോഹിത് ബാറ്റ് താഴേക്കു കൊണ്ടു വരും മുമ്പ് ഓഫ്സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. ഞെട്ടലോടെ നിന്ന അദ്ദേഹം നിരാശനായി ക്രീസ് വിടുകയും ചെയ്തു.

JAMES ANDERSON

ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ ഏറ്റവുമധികം തവണ പുറത്താക്കിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഒമ്പതു തവണയാണ് അദ്ദേഹം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ചീട്ട് കീറിയിട്ടുള്ളത്. സച്ചിന്‍ കഴിഞ്ഞാല്‍ ലിസ്റ്റിലെ രണ്ടാമന്‍ മുന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ റണ്‍മെഷീനുമായ വിരാട് കോലിയാണ്. ഏഴു തവണ റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ആന്‍ഡേഴ്‌സനായിട്ടുണ്ട്. മൂന്നാമതുള്ളത് യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ്. അഞ്ചു തവണയാണ് ഗില്ലിനെ വെറ്ററന്‍ പേസര്‍ മടക്കിയത്.

രോഹിത്തിനെ സംബന്ധിച്ച് ടെസ്റ്റില്‍ കഷ്ടകാലം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരേ ഈ പരമ്പരയില്‍ കളിച്ച നാലു ഇന്നിങ്‌സുകളിലും ഹിറ്റ്മാന്‍ ബാറ്റിങില്‍ ക്ലിക്കായിട്ടില്ല. ഹൈദരാബാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 27 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 24 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ജാക്ക് ലീച്ചിന്റെ ബൗളിങില്‍ ബെന്‍ സ്‌റ്റോക്‌സാണ് അദ്ദേഹത്തെ പിടികൂടിയത്.

രണ്ടാമിന്നിങ്‌സിലും മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും രോഹിത്തിനു ഇതു വലിയ സ്‌കോറാക്കി മാറ്റാനായില്ല. 58 ബോളില്‍ ഏഴു ഫോറടക്കം 39 റണ്‍സെടുത്ത് അദ്ദേഹം വിക്കറ്റ് കൈവിട്ടു. ടോം ഹാര്‍ട്‌ലി ഇന്ത്യന്‍ നായകനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ രോഹിത്തിനെ പുറത്താക്കിയത് അരങ്ങേറ്റ മല്‍സരം കളിച്ച യുവ സ്പിന്നര്‍ ഷുഐബ് ബഷീറാണ്. 41 ബോളില്‍ 14 റണ്‍സ് മാത്രമേ ഹിറ്റ്മാന്‍ നേടിയുള്ളൂ.

Story first published: Sunday, February 4, 2024, 11:06 [IST]
Other articles published on Feb 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+