For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ട് ഏകദിന പരമ്പര, ടീമില്‍ ഇവര്‍ക്ക് സീറ്റുറപ്പ്; വമ്പന്‍ തിരിച്ചുവരവ് കാണാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോല്‍വിയുടെ നിരാശയോടെയാണ് 2025ലേക്ക് കടക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിത്. മികച്ച നേട്ടങ്ങള്‍ 2024ല്‍ ഉണ്ടായെങ്കിലും ടീമിന്റെ നിലവിലെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലുള്ളതല്ല. ഇന്ത്യയുടെ അടുത്ത പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്.

ഇതില്‍ ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കാനിരിക്കെ ഇംഗ്ലണ്ട് ഏകദിനയില്‍ മിന്നേണ്ടത് താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ പ്രകടനത്തിന് സാധിക്കും. ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണിന് വിളിയെത്തിയേക്കും

റിഷഭ് പന്തിനെ മറ്റ് പരിശീലകര്‍ പിന്തുണച്ചിരുന്നതുപോലെ ഗൗതം ഗംഭീര്‍ പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ ഏകദിനത്തിലേക്ക് സഞ്ജു സാംസണിന്റെ തിരിച്ചുവരവ് പ്രയാസമായിരിക്കില്ല. ടി20യില്‍ ഓപ്പണര്‍ റോളിലേക്കെത്തിയ സഞ്ജു സാംസണ്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകളും മോശമല്ല.

56ന് മുകളില്‍ സഞ്ജുവിന് ഏകദിനത്തില്‍ ശരാശരിയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഏകദിനത്തിലും പിന്തുണക്കാന്‍ ഗംഭീര്‍ തയ്യാറായേക്കും. റിഷഭിനെക്കാള്‍ മികച്ച കണക്കുകള്‍ ഏകദിനത്തില്‍ സഞ്ജുവിന് അവകാശപ്പെടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍.

ശ്രേയസ് അയ്യരും മടങ്ങിയെത്തും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം മൂന്ന് ഫോര്‍മാറ്റിലും സജീവമായിരുന്ന താരമാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് താരമായ ശ്രേയസ് പിന്നീട് ഇന്ത്യന്‍ ടീമിന് പുറത്തായി. ടീം മാനേജ്‌മെന്റുമായി അഭിപ്രായ ഭിന്നതയുണ്ടായതോടെ ശ്രേയസ് അയ്യരെ ടീം തഴയുകയും ചെയ്തു. എന്നാല്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെക്കുന്നത്. മുംബൈ ടീമിനൊപ്പം ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും തിളങ്ങാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു.

അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. മധ്യനിരയില്‍ ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ശ്രേയസ് അയ്യര്‍. ഏകദിനത്തില്‍ വിരാട് കോലി വിരമിച്ചാല്‍ ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനെന്ന് വിലയിരുത്തപ്പെടുന്നത് ശ്രേയസ് അയ്യരാണ്. അതുകൊണ്ടുതന്നെ ശ്രേയസിനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമാണെന്ന് തന്നെ പറയാം.

Yashasvi Jaiswal

ജയ്‌സ്വാള്‍ അരങ്ങേറും

ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി മിന്നിക്കുന്ന ഇടം കൈയന്‍ ഓപ്പണര്‍ക്ക് പക്ഷെ ഏകദിനത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെ ജയ്‌സ്വാളിന് ഏകദിന അരങ്ങേറ്റം സാധ്യമായേക്കും. ജയ്‌സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറാന്‍ കഴിവുള്ളവനാണ്. ജയ്‌സ്വാളിന്റെ ഏകദിന അരങ്ങേറ്റം വൈകില്ലെന്നുറപ്പാണ്.

ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മുഹമ്മദ് ഷമിക്കും തിരിച്ചുവരവ് സാധ്യമായേക്കും. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ഷമിയുള്ളത്. എന്നാല്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഷമിക്ക് തിരിച്ചെത്താന്‍ അവസരം ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം.

നിലവിലെ സാഹചര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ തീരുമാനം നിര്‍ണ്ണായകമാവും. ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ നിന്ന് ഇവരെ തഴഞ്ഞാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇവര്‍ക്ക് സീറ്റുണ്ടാവില്ലെന്നുറപ്പാണ്. എന്തായാലും വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.

സാധ്യതാ ടീം

രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, മായങ്ക് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Story first published: Tuesday, December 31, 2024, 14:43 [IST]
Other articles published on Dec 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+