Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി വന്നാല്‍ ആര് പുറത്താവും? ജയിച്ച ടീമില്‍ 3 മാറ്റവുമായി ഇന്ത്യ!! രണ്ടാമങ്കത്തിലെ 11

കട്ടക്ക്: ടി20ക്കു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞായറാഴ്ച കട്ടക്കില്‍ നടക്കാനിരിക്കുന്ന രണ്ടാമങ്കത്തിനു ഇന്ത്യ കച്ചമുറുക്കുക. ബരാബതി സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് അടുത്ത മല്‍സരം നടക്കാനിരിക്കുന്നത്. നാഗ്പൂരിലെ ആദ്യ കളിയില്‍ നാലു ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണമേറ്റെടുത്ത രോഹിത് ശര്‍മയും സംഘവും എതിരാളികളെ വരിഞ്ഞുകെട്ടി ഉജ്ജ്വല ജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഈ മല്‍സരത്തിലെ അതേ ടീമിനെ അടുത്ത കളിയിലും ഇന്ത്യ നിലനിര്‍ത്തില്ല. ചില മാറ്റങ്ങളുമായിട്ടാവും കട്ടക്കില്‍ ഇന്ത്യയിറങ്ങുക. രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ROHIT GILL

ഓപ്പണിങില്‍ മാറ്റം

ആദ്യ ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ജയ്‌സ്വാളിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. പക്ഷെ ഏകദിനത്തിലെ കന്നി മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ താരത്തിനായില്ല. 22 ബോളില്‍ മൂന്നു ഫോറടക്കം 15 റണ്‍സെടുത്ത് താരം മടങ്ങുകയായിരുന്നു.

പരിക്കു കാരണം വിരാട് കോലിക്കു പുറത്തിരിക്കേണ്ടി വന്നതാണ് ഈ മല്‍സരത്തില്‍ ജയ്‌സ്വാളിനെയും ഇലവനിലേക്കു കൊണ്ടുവരാന്‍ ഇന്ത്യയെ സഹായിച്ചത്. കോലിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പൊസിഷനായ മൂന്നാം നമ്പറിലേക്കു ശുഭ്മന്‍ ഗില്‍ മാറുകയും ചെയ്തു. ഓപ്പണിങില്‍ നിന്നു മുന്നിലെത്തിയപ്പോഴും ഗില്‍ നിരാശപ്പെടുത്തിയില്ല. 87 റണ്‍സുമായി ടോപ്‌സ്‌കോററായ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാമായി മാറി.

എന്നാല്‍ കോലി അടുത്ത കളിയില്‍ തിരിച്ചെത്തിയാല്‍ ഗില്ലിനു മൂന്നാം നമ്പര്‍ ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും. ജയ്‌സ്വാളിനു പകരം തിരികെ ഓപ്പണിങ്ങിലേക്കു ഗില്‍ മടങ്ങിയെത്തുകയും ചെയ്യും. ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരും രോഹിത്- ഗില്‍ ജോടി തന്നെയാണ്.

മധ്യനിരയില്‍ ആരെല്ലാം

മൂന്നാം നമ്പറിലേക്കു വിരാട് കോലി മടങ്ങിയെത്തുമ്പോള്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യ മാറ്റമൊന്നും വരുത്തില്ല. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും തന്നെയായിരിക്കും ഈ റോളുകള്‍ നിര്‍വഹിക്കുക. കഴിഞ്ഞ കളിയില്‍ നാലാമനായി അഗ്രസീവ് ഫിഫ്റ്റി കുറിച്ചതോടെ ശ്രേയസിനെ ഒഴിവാക്കുക അസാധ്യമായിരിക്കുകയാണ്. 36 ബോളില്‍ 59 റണ്‍സ് അടിച്ചെടുത്താണ് താരം കഴിഞ്ഞ കളിയില്‍ കസറിയത്.

രാഹുല്‍ തന്നെയായിരിക്കും രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. ഇതോടെ റിഷഭ് പന്തിനു ഒരിക്കല്‍ക്കൂടി പുറത്തിരിക്കേണ്ടി വരികയും ചെയ്യും. അവസാന കളിയില്‍ മാത്രമേ റിഷഭിനെ ഇന്ത്യ പരീക്ഷിക്കാനിടയുള്ളൂ.

രാഹുലിനു ശേഷം ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും ഇലവനിലെ മറ്റു ഓള്‍റൗണ്ടര്‍മാര്‍.

VARUN CHAKRAVARTHY

ബൗളിങ് നിര

ബൗളിങ് നിരയില്‍ ഇന്ത്യ ചില പ്രധാനപ്പെട്ട അഴിച്ചു പണികള്‍ രണ്ടാം ഏകദിനത്തില്‍ നടത്തിയേക്കുമെന്നാണ് സൂചനകള്‍. കുല്‍ദീപ് യാദവായിരുന്നു കഴിഞ്ഞ കളിയില്‍ ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. 9.4 ഓവറില്‍ 53 റണ്‍സിനു ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂ.

കുല്‍ദീപിനു പകരം വരുണ്‍ ചക്രവര്‍ത്തി അടുത്ത മല്‍സരത്തില്‍ ഇന്ത്യക്കായി അരങ്ങേറിയേക്കും. കഴിഞ്ഞ ടി20 പരമ്പരയില്‍ 14 വിക്കറ്റുകള്‍ പിഴുത താരമാണ് വരുണ്‍. പേസ് നിരയിലും ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ഹര്‍ഷിത് റാണയ്ക്കു പകരം അര്‍ഷ്ദീപ് സിങിനെ ടീമിലേക്കു തിരിച്ചുവിളിക്കാനിടയുണ്ട്. മുഹമ്മദ് ഷമിയായിരിക്കും മറ്റൊരു ഫാസ്റ്റ് ബൗളര്‍.

രണ്ടാം ഏകദിനത്തിലെ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

Story first published: Friday, February 7, 2025, 11:52 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+