Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇനിയും കടിച്ചുതൂങ്ങേണ്ട, രോഹിത് ടെസ്റ്റ് മതിയാക്കൂ- ഫ്‌ളോപ്പ് ഷോയില്‍ വിമര്‍ശനം

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഒന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 2 വിക്കറ്റിന് 103 എന്ന മികച്ച നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് (51) ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. ശുബ്മാന്‍ ഗില്‍ 34 റണ്‍സില്‍ പുറത്തായപ്പോള്‍ രോഹിത് ശര്‍മയാണ് നിരാശപ്പെടുത്തിയത്. 41 പന്ത് നേരിട്ട രോഹിത് 14 റണ്‍സെടുത്താണ് പുറത്തായത്.

യുവതാരം ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. അവസാനം കളിച്ച ഏഴ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും രോഹിത് ശര്‍മക്ക് നേടാനായിട്ടില്ല. 14, 39, 24, 16*, 39, 0 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോര്‍. മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ രോഹിത് കടിച്ചുതൂങ്ങേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്തിന് ടെസ്റ്റില്‍ മികവ് കാട്ടാനാവാത്ത പക്ഷം വഴിമാറിക്കൊടുക്കണം.

രോഹിത് വിരമിച്ചാല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിന് തിരിച്ചെത്താനാവും. ഇതോടെ ശുബ്മാന്റെ കരിയര്‍ രക്ഷപെടും. നിലവില്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്താനാവാതെ ഗില്‍ നിരാശപ്പെടുത്തുകയാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കാന്‍ ഗില്ലിനാവുന്നില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ തിളങ്ങിയിരുന്ന ഗില്ലിന് ഇന്ന് കാണാനാവുന്നില്ല. ഗില്ലിന്റെ കരിയര്‍ തകര്‍ത്ത് വില്ലനാവുന്നത് നിലവില്‍ രോഹിത്താണ്.

ഗില്ലിനെ ഓപ്പണിങ്ങിലേക്കെത്തിക്കാന്‍ രോഹിത് വിരമിക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയെ വരുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി സര്‍ഫറാസ് ഖാനെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ഉത്തരവാദിത്തം കാട്ടുന്നില്ലെന്നും സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറുകയാണെന്നുമാണ് ആരാധക പക്ഷം. 'സഹോദരാ, രോഹിത്തേ നിങ്ങള്‍ എന്താണ് കാട്ടുന്നത്. സ്പിന്നിനെതിരേ പ്രതിരോധത്തിന് മുതിര്‍ന്ന് നിങ്ങള്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല.

england, test

മോശം പ്രകടനം നടത്തുമ്പോള്‍ പിച്ചിനെ കുറ്റം പറയുന്നത് തുടരുക' എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചിരിക്കുന്നത്. 'രോഹിത് ശര്‍മ വിരമിക്കുകയോ ടെസ്റ്റില്‍ നിന്ന് വിശ്രമമെടുക്കുകയോ ചെയ്യുക. നിലവില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ അവനാകുന്നില്ല' എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. രോഹിത് സ്വാഭാവിക ശൈലിയിലല്ല കളിച്ചത് എന്നതാണ് വാസ്തവം. അനാവശ്യമായി പ്രതിരോധത്തിലേക്കൊതുങ്ങിയതാണ് രോഹിത്തിന് തിരിച്ചടിയായത്.

ഇന്ത്യക്ക് ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സംഭവിച്ച പിഴവ് വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. 'രോഹിത്തിനെ വലിയ സമ്മര്‍ദ്ദം ബാധിച്ചിരിക്കുന്നു. അമിത പ്രതിരോധം കാട്ടിയത് അതുകൊണ്ടാണ്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത്തിന് ധൈര്യം തോന്നുന്നില്ല. രോഹിത്തില്‍ നിന്ന് വലുതായൊന്നും ഇപ്പോള്‍ പ്രതീക്ഷിക്കാനാവുന്നില്ല. സമീപകാലത്തെ അവന്റെ ബാറ്റിങ് പ്രകടനങ്ങളൊന്നും മികച്ചതല്ല. ടീമിന്റെ സാഹചര്യം മനസിലാക്കി ഉയരാന്‍ രോഹിത്തിന് സാധിക്കുന്നില്ല എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.

ഓപ്പണറായി ഇറങ്ങി പ്രധാന സ്പിന്നര്‍മാര്‍ വരുന്നതിന് മുമ്പ് അല്‍പ്പം റണ്‍സ് നേടാനാണ് രോഹിത് ശ്രമിച്ചത്. എന്നാല്‍ സ്‌റ്റോക്‌സ് രോഹിത്തിന്റെ പ്രതീക്ഷ തകര്‍ത്തുവെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചത്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുണ്ടെങ്കിലും വീരേന്ദര്‍ സെവാഗിനെപ്പോലെ ടെസ്റ്റില്‍ വലിയൊരു പ്രകടനം നടത്താന്‍ രോഹിത്തിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. രണ്ടാം ഇന്നിങ്‌സ് രോഹിത്തിന് നിര്‍ണ്ണായകമാണ്.

രണ്ടാം ടെസ്റ്റിലും തോറ്റാല്‍ നായകനെന്ന നിലയില്‍ രോഹിത്തിനത് വലിയ തിരിച്ചടിയാവുകയും ചെയ്യും. യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണിത്. വീണ്ടുമൊരു തോല്‍വി നേരിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടാവുമെന്നുറപ്പ്.

Story first published: Friday, February 2, 2024, 12:54 [IST]
Other articles published on Feb 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+