Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നിലവിലെ പേസര്‍മാരില്‍ കൂടുതല്‍ മത്സരം കളിക്കുക ജസ്പ്രീത് ബുംറ- ഇഷാന്ത് ശര്‍മ

അഹമ്മദാബാദ്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഏത് മൈതാനത്തും ഒരുപോലെ തിളങ്ങുന്ന ബുംറയുടെ മിന്നല്‍ യോര്‍ക്കറുകള്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ്. മികച്ച വേഗവും ലെങ്തും കൈമുതലായുള്ള ബുംറ ടെസ്റ്റിലും ടി20 ഫോര്‍മാറ്റിലുമാണ് കൂടുതല്‍ ശോഭിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായകതാരമായി മാറാനും ബുംറക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നിലവിലെ പേസര്‍മാരില്‍ ഇന്ത്യക്കുവേണ്ടി കൂടുതല്‍ മത്സരം കളിക്കുന്ന ബൗളര്‍ ബുംറയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. 'നിലവിലെ പേസ് ബൗളിങ് നിരയില്‍ കൂടുതല്‍ മത്സരം കളിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് ജസ്പ്രീത് ബുംറയ്ക്കായിരിക്കും.യുവതാരങ്ങള്‍ക്കായി വഴി നയിക്കുന്നവനാണ് അവന്‍. ബുംറ വളര്‍ന്നുവന്ന വഴി മറ്റ് പേസര്‍മാര്‍ പ്രാധാന്യത്തോടെ കാണണം.

bumrahandishantsharma

എല്ലാ ബൗളര്‍മാര്‍ക്കും വ്യത്യസ്തമായ ഉത്തരവാദിത്തമാണ് ടീമിലുള്ളത്. സൈനിയോട് ഒരു സ്ഥലത്ത് മാത്രം പന്തെറിയാനും സിറാജിനോട് തുടര്‍ച്ചയായി 140 കിലോമീറ്റര്‍ വേഗത്തിലും പന്തെറിയാന്‍ പറയുന്നത് അവരുടെ കഴിവിനോടുള്ള നീതിയായിരിക്കില്ല. അതിനാല്‍ ഓരോ ബൗളര്‍മാരെയും ശക്തി മനസിലാക്കി അത് ആവിശ്യത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്'-ഇഷാന്ത് ശര്‍മ പറഞ്ഞു.

27കാരനായ ബുംറ തുടര്‍ച്ചയായ മത്സരങ്ങള്‍ ഇന്ത്യക്കുവേണ്ടി കളിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും കൂടാതെ ഐപിഎല്ലിലും വിശ്രമം ഇല്ലാതെ ബുംറയ്ക്ക് കളിക്കേണ്ടി വരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കിയിട്ടുണ്ട്. നിലവില്‍ 18 ടെസ്റ്റും 67 ഏകദിനവും 49 ടി20യും മാത്രമാണ് ബുംറ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ളത്. 83,108,59 എന്നിങ്ങനെ വിക്കറ്റും ബുംറയുടെ അക്കൗണ്ടിലുണ്ട്.

എന്നാല്‍ പല പ്രമുഖരും വിലയിരുത്തപ്പെടുന്നത് ബുംറയ്ക്ക് കൂടുതല്‍ മത്സരം കളിക്കാന്‍ സാധിക്കില്ലെന്നാണ്. കാരണം സാധാരണബൗളര്‍മാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള താരമാണ് ബുംറ. തോളിന് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള ആക്ഷനാണ് അദ്ദേഹത്തിന്റേത്. അതിനാല്‍ത്തന്നെ പരിക്കേറ്റാല്‍ അത് അദ്ദേഹത്തിന്റെ ബൗളിങ്ങിനെ നന്നായി ബാധിക്കുകയും തിരിച്ചുവരവ് പ്രയാസമാക്കുകയും ചെയ്യും.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ 100 ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഇഷാന്ത് ശര്‍മ. ഈ നേട്ടത്തിലെത്തുന്ന 12ാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാവും ഇഷാന്തിന് ലഭിക്കുക. വിദേശ മൈതാനത്തിലും നാട്ടിലും ഇന്ത്യയുടെ പ്രധാന ടെസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ്.

Story first published: Monday, February 22, 2021, 20:35 [IST]
Other articles published on Feb 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+