For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇഷാനെ ടീം മാനേജ്‌മെന്റ് വിളിച്ചു! താരത്തിന്റെ പ്രതികരണം ഇങ്ങനെ, ജുറേലിന് നറുക്കും വീണു

ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ടീം മാനേജ്‌മെന്റിനു ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളില്‍ നിന്നും വളരെ പെട്ടെന്നാണ് അദ്ദേഹം വെറുക്കപ്പെട്ടവനായി മാറിയത്. ഈ കാരണത്താല്‍ തന്നെ ബിസിസഐയുടെ മുഖ്യ കരാറില്‍ നിന്നും ഇഷാന്‍ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ദേശീയ ടീമിനു വേണ്ടി കളിക്കാതിരുന്ന സമയത്തു രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നതാണ് താരത്തിനു വിനയായത്.

ബിസിസിഐ ആവശ്യപ്പെട്ടിട്ടും അനുകൂലമായൊരു നിലപാട് ഇഷാന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതാണ് ഇപ്പോള്‍ ബിസിസിഐ കരാറില്‍ നിന്നും അദ്ദേഹത്തിന്റെ പുറത്താക്കപ്പെടലിലേക്കു നയിച്ചത്. അതിനിടെ ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിനൊപ്പം ചേരാന്‍ ഇഷാനെ ടീം മാനേജ്‌മെന്റ് വിളിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതിനോടു ഇഷാന്റെ പ്രതികരണം എന്തായിരുന്നുവെന്നും വ്യക്തമായിരിക്കുകയാണ്.

ISHAN - ROHIT

ടെസ്റ്റ് പരമ്പരയ്ക്കിടെ ടീം മാനേജ്‌മെന്റ് വിളിച്ചപ്പോള്‍ താന്‍ ടെസ്റ്റില്‍ കളിക്കാന്‍ താന്‍ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു ഇഷാന്റെ പ്രതികരണമെന്നാണ് പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് ടീം മാനേജ്‌മെന്റ് റിസര്‍വ് വിക്കറ്റ് കീപ്പറായിരുന്ന യുവതാരം ധ്രുവ് ജുറേലിനു അരങ്ങേറ്റത്തിന് അവസരം നല്‍കാനും തീരുമാനിക്കുകയായിരുന്നു.

തനിക്കു ലഭിച്ച സുവര്‍ണാവസരം ശരിക്കും മുതലെടുത്ത ജുറേല്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇന്ത്യ അഞ്ചു വിക്കറ്റ് ജയം കൊയ്ത നാലാം ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു താരം. ജുറേലിന്റെ അപ്രതീക്ഷിത ഉദയത്തോടെ ഇഷാന്റെ സാധ്യതകള്‍ക്കു കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്.

നേരത്തേ ടീം മാനേജ്‌മെന്റിന്റെ കോളിനോടു അനുകൂലമായി പ്രതികരിക്കുകയും ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നെങ്കില്‍ ഇഷാനായിരുന്നു പ്ലെയിങ് ഇലവനിലേക്കു വരേണ്ടിയിരുന്നത്. പക്ഷെ താരത്തിന്റെ മോശം തീരുമാനം കാരണം ജുറേല്‍ ഇപ്പോള്‍ ഹീറോയായിരിക്കുകയാണ്.

ടെസ്റ്റ് ടീമിലേക്കു ഇഷാന് ഇനിയൊരു മടങ്ങിവരവ് കൂടുതല്‍ കടുപ്പമായിരിക്കും. കാരണം ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ടി20 ലോകകപ്പ് കഴിഞ്ഞ് ബംഗ്ലാദേശുമായിട്ടാണ്. അപ്പോഴേക്കും റിഷഭ് പന്ത് പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ റിഷഭും ജുറേലുമായിരിക്കും വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ സംഘത്തിലുണ്ടാവുക.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിനു വൈറ്റ് ബോള്‍ പരമ്പരകളില്‍ അവസരം കിട്ടിയില്ല. ജിതേഷ് ശര്‍മയും കെഎല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാരായി കളിച്ചത്.

DHRUV JUREL

ടെസ്റ്റ് പരമ്പരയില്‍ ഇഷാന്‍ ടീമിലുണ്ടായിരുന്നെങ്കിലും രാഹുലായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെട്ടത്. ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പാണ് മാനസികമായി തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാണിച്ച് ഇഷാന്‍ ടീം വിടുന്നത്. ടീമില്‍ മതിയായ അവസരം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ പിന്‍മാറ്റമെന്നാണ് പിന്നീട് പുറത്തുവന്ന സൂചനകള്‍.

സൗത്താഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ജനുവരിയില്‍ അഫ്ഗാനിസ്താനുമായി നാട്ടില്‍ ഇന്ത്യ ടി20 പരമ്പരയില്‍ കളിച്ചിരുന്നു. പക്ഷെ ഇഷാന്‍ ഈ പരമ്പരയ്ക്കു ലഭ്യമല്ലാത്തതു കാരണം മലയാളി താരം സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുകയായിരുന്നു. ദേശീയ ടീമിന്റെ ഭാഗമല്ലാതിരുന്ന ഇഷാന്‍ ഈ സമയത്തു രഞ്ജി ട്രോഫിയില്‍ കളിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹം അതിനു തയ്യാറായില്ല.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി കളിക്കേണ്ടത് പ്രധാനമാണെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നിട്ടും ഇഷാന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനമൊന്നുമുണ്ടായില്ല. അടുത്തിടെ ഡിവൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് ഇഷാന്‍ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

Story first published: Saturday, March 2, 2024, 5:59 [IST]
Other articles published on Mar 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+