IND vs ENG: ഇഷാന് ഇവിടെ കളിക്കാനറിയില്ല!! സഞ്ജു വേണമെന്നു ഹുസൈന്‍, യോജിക്കാതെ ഡിക്കെ
കാര്‍ഡിഫ്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ ഇഷാന്‍ കിഷന്‍. അസുഖത്തെ തുടര്‍ന്ന് കെഎല്‍ രാഹുലിനു വിശ്രമം നല്‍കിയതോടെ പകരം ടീമിലെത്തിയ അദ്ദേഹത്തിനു പക്ഷെ ഈ വസരം മുതലാക്കാനായില്ല.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ഇഷാന്‍ എട്ടു ബോളില്‍ നേടിയത് ഒരേയൊരു റണ്‍സ് മാത്രം. സാം കറെന്റെ വേഗത കുറഞ്ഞ ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിനു പിഴച്ചു.
ഒരു അനായാസ റിട്ടേണ്‍ ക്യാച്ചിലൂടെ കറെന്‍ ഇഷാനെ മടക്കുകയും ചെയ്തു. വളരെ മോശം ഇന്നിങ്‌സ് കളിച്ച് മടങ്ങിയ ഇഷാനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

ബൗണ്‍സി പിച്ചുകളില്‍ കളിക്കാനറിയാത്ത അദ്ദേഹത്തെ സൗത്താഫ്രിക്ക വേദിയാവുന്ന 2027ലെ ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമാക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. ഫാന്‍സ് മാത്രമല്ല, കമന്ററിക്കിടെ ഓണ്‍ എയറില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനും ഇഷാന്റെ ഇന്നിങ്‌സിനെ വിമര്‍ശിരിക്കുകയാണ്.
സഞ്ജുവിനെ പിന്തുണച്ച് ഹുസൈന്‍
കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിന മല്‍സരത്തിനിടെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം കമന്ററി പറയവെയാണ് ഇഷാന്‍ കിഷന്റെ പ്രകടനത്തെ നാസര്‍ ഹുസൈന്‍ കുറ്റപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ കളിക്കാനറിയില്ലെന്നു പരിഹസിക്കുകയും ചെയ്തു.
'ഷോര്‍ട്ട് ബോള്‍, ഇഷാന്‍ കിഷന്‍ പുറത്ത്. ഇംഗ്ലണ്ടില്‍ കളിക്കാന്‍ അദ്ദേഹത്തിനറിയില്ല. ഇന്ത്യക്കു പുറത്ത് ഇഷാന്‍ റണ്‍സടിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല'-ഹുസൈന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
എന്നാല്‍ ഇഷാനെ പിന്തുണച്ച് കൊണ്ടായിരുന്നു കാര്‍ത്തിക് സംസാരിച്ചത്. 'സാം കറെനില്‍ നിന്നും അതൊരു സര്‍പ്രൈസ് ഷോര്‍ട്ട് ബോളായിരുന്നു. അതുകൊണ്ടാണ് ഇഷാന്‍ കിഷന്‍ ഔട്ടായത്. നാസര്‍, അവന്‍ ഐപില്ലില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്‌ഴതുമാണ്'- ഡിക്കെ വ്യക്തമാക്കി.

പക്ഷെ ഹുസൈന്‍ വിട്ടുകൊടുത്തില്ല.'അതു തന്നെയാണ് ഞാന്‍ പറഞ്ഞത്. ഇഷാന് ഇന്ത്യയില്‍ മാത്രമേ കളിക്കാന്‍ സാധിക്കുകയുള്ളൂ. സഞ്ജു സാംസണിനെയോ, റുതുരാജ് ഗെയ്ക്വാദിനെയോ പോലെയുള്ള സാങ്കേതിക മികവുള്ള ബാറ്റര്‍മാരെയാണ് നിങ്ങള്‍ക്കു യുകെയില്‍ ആവശ്യം'- മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.
പക്ഷെ ഇതിനോടു പൂര്‍ണമായി യോജിക്കാന്‍ കാര്‍ത്തിക് തയ്യാറായതുമില്ല. 'എനിക്കു അങ്ങനെ തോന്നുന്നില്ല. ഇഷാന്‍ കിഷന്‍ വളരെ നല്ല പ്ലെയറാണ്. ഇപ്പോള്‍ ഫോമൗട്ടാണെന്നതേയുള്ളൂ'-അദ്ദേഹം പറഞ്ഞു നിര്‍ത്തി.
അതേസമയം, ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പയിലൂടെ രണ്ടാം വരവ് നടത്തിയ ശേഷം ഗംഭീര ഫോമലായിരുന്ന ഇഷാന്‍ പക്ഷെ ഈ യുകെ പര്യടനത്തില്‍ ശരിക്കും പതറുകയാണ്. ഇവിടുത്ത പേസും സ്വിങും ബൗണ്‍സുുള്ള പിച്ചുകളില്‍ അദ്ദേഹത്തിനു തിളങ്ങാന്‍ സാധിക്കുന്നില്ല.
അയര്‍ലാന്‍ഡിലും ഇംഗ്ലണ്ടിലുമായി കളിച്ച ടി20 പരമ്പരയിലേതടക്കം അവസാനത്തെ ആറിന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇഷാനു കുറിക്കാനായിട്ടുള്ളൂ. 1 (8 ബോള്‍), 54 (45), 4 (6), 13 (9), 49 (40), 0 (2) എന്നിങ്ങനെയാണ് ഇവയില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ആഞ്ഞടിച്ച് ആരാധകര്‍
'ഇംഗ്ലണ്ടിലെയും അയര്‍ലാന്‍ഡിലെയും പിച്ചുകളില്‍ ഇഷാന്‍ കിഷന്‍ ശരിക്കും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. സൗത്താഫ്രിക്ക വേദിയാവുന്ന 2027ലെ ലോകകപ്പിലേക്കാണ് അദ്ദേഹത്തെ ഇന്ത്യ വളര്‍ത്തുന്നത്. പക്ഷെ ആഫ്രിക്കയിലെ സാഹചര്യങ്ങള്‍ക്കു അനുയോജ്യനായ ബാറ്ററല്ല ഇഷാന്‍. അണ്ടര്‍റേറ്റഡ് ഫ്ള്ളാറ്റ് ട്രാക്ക് ബുള്ളി മാത്രമാണ്'.
'ഷോര്‍ട്ട് ബോള്‍ ബണ്ണി ക്ലബ്ബിലെ പുതിയ അംഗമായിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ഷോര്‍ട്ട് ബോള്‍ പ്ലാന്‍ അദ്ദേഹത്തിനെതിരേ ശരിക്കും വര്‍ക്കാവുന്നുണ്ട്. അടുത്ത ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇഷാനെ എടുക്കുന്നത് മണ്ടത്തരമായിരിക്കും. പകരം സഞ്ജു സാംസണാണ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്നയാള്‍'.
'SENA ടീമുകള്‍ക്കെതിരേ ഇഷാന്‍ കിഷന്റെ 11 ഇന്നിങ്‌സുകളെടുത്താല്‍ എട്ടിലും 20ല്‍ താഴെ റണ്‍സില്‍ ഔട്ടായിട്ടുണ്ട്. ഇങ്ങനെയൊരാളെ അടുത്ത ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കുന്നത് മണ്ടത്തരമായിരിക്കും'- ആരാധകര്‍ തുറന്നടിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


