Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തിലകിനും ഇഷാനും എത്ര വേണേലും ഫ്‌ളോപ്പാവാം!! സഞ്ജുവിന് പറ്റില്ല, ഇതെങ്ങനെ?

ബ്രിസ്റ്റള്‍: ടീം ഇന്ത്യയിലെ വന്‍ ഫ്‌ളോപ്പുകളായി മാറിയിരിക്കുന്ന ഇഷാന്‍ കിഷനും തിലക് വര്‍മയും ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ദുരന്തമായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേയുള്ള നാലമങ്കത്തിലാണ് രണ്ടു പേരും നനഞ്ഞ പടക്കമായി മാറിയത്.

ഇന്ത്യയെ സംബന്ധിച്ച ഡു ഓര്‍ ഡൈ ആയിരുന്ന മാച്ചില്‍ രണ്ടു പേരില്‍ നിന്നും മികച്ച ഇന്നിങ്‌സുകളില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ യാതൊരു ഇംപാക്ടുമുണ്ടാക്കാതെ ഇഷാനും തിലകും ക്രീസ് വിടുകയായിരുന്നു. ആറു ബോളില്‍ വെറും നാലു റണ്‍സാണ് ഇഷാന് നേടാനായത്.

TILAK VARMA

തിലകാവട്ടെ എട്ടു ബോളില്‍ 11 റണ്‍സുമെടുത്ത് മടങ്ങുകയും ചെയ്തു. ഇവക്കു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതു പോലെ സഞ്ജു സാംസണിനു അവസരം നല്‍കാന്‍ തയ്യാറവാത്തത് എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

രണ്ടു നിയമമോ?

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനും ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിര്‍ക്കു മറ്റൊരു നിയമവുമാണോയെന്നാണ് സോഷ്യന്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍.

'ഇഷാന്‍ കിഷന്‍ അവസാനത്തെ 6 ഇന്നിങ്‌സ്
7 (6), 13 (10), 49 (40), 0 (3), 12 (11), 1 (2)
അഭിഷേക് ശര്‍മ അവസാന 6 ഇന്നിങ്‌സ്
15 (14), 10 (7), 43 (22), 59 (32), 49 (28)
തിലക് വര്‍മ അവസാന 6 ഇന്നിങ്‌സ്
3 (11), 24 (11), 13 (13), 55 (46), 19 (21), 22 (19).

പക്ഷെ വെറും മൂന്ന് ടി20 ഇന്നിങ്‌സുകളില്‍ തിളങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടി ഗൗതം ഗംഭീറും ശ്രേയസ്് അയ്യരും ചേര്‍ന്ന് ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന സഞ്ജു സഞ്ജു സാംസണിനെ പുറത്താക്കി.

ഫ്രോഡുകളായ ഇഷാന്‍ കിഷനും തിലക് വര്‍മയും അവസാന ആറിന്നിങ്‌സുകളിലും ഫ്‌ളോപ്പായിട്ടും അവരെ കോച്ച് ഗൗതം ഗംഭീര്‍ പിന്തുണച്ചു കൊണ്ടിരിക്കുകയാണ്'.

'ഇഷാന്‍ കിഷന്‍ ഒരിക്കല്‍ക്കൂടി സീമിങ് സാഹചര്യങ്ങളില്‍ തുറന്നു കാണിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ റണ്‍മഴ പെയിച്ച ശേഷം ഇംഗ്ലണ്ടില്‍ ഓരോ റണ്‍സിനായും അദ്ദേഹം പതറുകയാണ്. ഇംഗ്ലണ്ടില്‍ നാലു കളിയിലായി ഇഷാന്റെ ആകെ സമ്പാദ്യം 66 റണ്‍സാണ്. 0, 48, 13,, 4 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

ഷോക്കിങ്... സഞ്ജുവിന് അടുത്ത പണി വരുന്നു!! ഏഷ്യന്‍ ഗെയിംസിലും തെറിച്ചേക്കും? നീക്കങ്ങളിങ്ങനെ

ഷോക്കിങ്... സഞ്ജുവിന് അടുത്ത പണി വരുന്നു!! ഏഷ്യന്‍ ഗെയിംസിലും തെറിച്ചേക്കും? നീക്കങ്ങളിങ്ങനെ

'സെന രാജങ്ങളില്‍ തിങ്ങാനുള്ള ശേഷി ഇഷാന്‍ കിഷന് ഒരിക്കലുമുണ്ടായിട്ടില്ല. അവസാനമായി സൗത്താഫ്രിക്കയില്‍ പര്യടനം നടത്തവെ ടീമിവു പുറത്താക്കപ്പെട്ടയാളാണ് അദ്ദേഹം. പകരം കെഎല്‍ രാഹുലിനെ ടീമിലെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ദേഷ്യം കാരണം ടീം വിട്ടയാളാണ് ഇഷാന്‍. അന്നു അതു വന്‍ വിവാദമാവുകയും ചെയ്തു'.

ISHAN KISHAN

'തിലക് വര്‍മ വെറും വേസ്റ്റ് പ്ലെയറാണ്. ഇന്ത്യക്കു വേണ്ടി കൡക്കാന്‍ പോലും യോഗ്യതയില്ലാത്ത താരത്തെയാണ് വൈസ് ക്യാപ്റ്റന്‍സി കൂടി ഏല്‍പ്പിച്ചിരിക്കുന്നത്. ഏകദിത്തില്‍ ടെസ്റ്റും ടി20യില്‍ ഏകദിനവും കളിക്കുന്നയാളാണ് തിലക്. അദ്ദേഹത്തെ എത്രയും വേഗം പുറത്താക്കിയാല്‍ മാത്രമേ ഈ ടീം രക്ഷപ്പെടുകയുള്ളൂ'.

'ടി20യില്‍ തിലക് വര്‍മയുടെ അവസാന 6 ഇന്നിങ്‌സുകള്‍-
ആറു മല്‍സരങ്ങളില്‍ നിന്നും 25 ശരാശരിയില്‍ 113.63 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 125 റണ്‍സ് മാത്രം. 11 (8), 3 (11), 24 (11), 13 (13), 55 (46), 19 (21) എന്നിങ്ങനെയാണ് തിലകിന്റെ സ്‌കോറുകള്‍. ഇങ്ങനെയൊരാള്‍ ഇന്ത്യന്‍ ടീമില്‍ വേണോ?'-എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Friday, July 10, 2026, 7:00 [IST]
Other articles published on Jul 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+