For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജുവിന് ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസോ? അസംബന്ധം!! ഇതാ തെളിവ്

രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ടി20യിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ ശരിക്കും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഇന്ത്യയുടെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍. ഇന്ത്യ 26 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ കളിയില്‍ ആറു ബോളില്‍ വെറും മൂന്നു റണ്‍സ് മാത്രമേ അദ്ദേഹത്തിനു കുറിക്കാനായുള്ളൂ. ഒരിക്കല്‍ക്കൂടി ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു സഞ്ജുവിന്റെ വിക്കറ്റ്.

ശരീരത്തിനു നേരെ വന്ന 140 പ്ലസ് വേഗതയുള്ള ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ആദില്‍ റഷീദ് സിംപിള്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളെയും അപേക്ഷിച്ച് പുറത്തായ ശേഷം വളരെ ക്ഷുഭിതനായാണ് സഞ്ജു ഇത്തവണ കാണപ്പെട്ടത്. വീണ്ടും ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണ അദ്ദേഹം രോഷത്തോടെ ആക്രോശിക്കുകയും ചെയ്തു.

ഇതോടെ ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിന്റെ വീക്ക്‌നെസാണെന്ന തരത്തില്‍ ഹേറ്റേഴ്‌സ് വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമല്ലെന്നതാണ് യാഥാര്‍ഥ്യം.

SANJU SAMSON

ഷോര്‍ട്ട് ബോളിനെതിരേ കിങ്!

ഷോര്‍ട്ട് ബോളുകളെ സഞ്ജു സാംസണിനു കളിക്കാന്‍ അറിയില്ലെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ സ്റ്റാറ്റസ് ഒന്നു പരിശോധിച്ചാല്‍ മാത്രം മതി. ഈ തരത്തിലുള്ള ബോളുകള്‍ക്കെതിരേ അദ്ദേഹം എത്ര മാത്രം അപകടകാരിയാണെന്നു ഇതില്‍ നിന്നും ബോധ്യമാവും. കഴിഞ്ഞ സീസണില്‍ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരം സഞ്ജുവാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞത് 20 ബോളുകളെങ്കിലും നേരിട്ടിട്ടുള്ള ബാറ്റര്‍മാരില്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സഞ്ജുവാണ് കിങെന്നു കണക്കുകള്‍ പറയുന്നു. 228.6 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റുമായിട്ടാണ് അദ്ദേഹം തലപ്പത്തുള്ളത്. സഞ്ജു കഴിഞ്ഞാല്‍ ഷോര്‍ട്ട് ബോളിനെതിരേ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ളയാള്‍ പഞ്ചാബ് കിങ്‌സിന്റെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം ശശാങ്ക് സിങാണ്. 210.7 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ടായിരുന്നു.

മൂന്നാമതുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരനുമാണ്. 204 സ്‌ട്രൈക്ക് റേറ്റാണ് ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹത്തിനുണ്ടായിരുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് (196.3), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസി (186.4) എന്നിവരായിരുന്നു നാലും അഞ്ചും സ്ഥാനങ്ങളില്‍.

സഞ്ജു സമ്മര്‍ദ്ദത്തില്‍

ഷോര്‍ട്ട് ബോളിനെതിരേയുള്ള ദൗര്‍ബല്യമല്ല, മറിച്ച് കളിക്കളത്തിനു പുറത്തു സമീപകാലത്തുണ്ടായ സംഭവങ്ങളായിരിക്കാം സഞ്ജു സാംസണിന്റെ മോശം പ്രകടനത്തിന്റെ പ്രധാനപ്പെട്ട കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള അദ്ദേഹത്തിന്റെ ഉരസല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കെസിഎയ്‌ക്കെതിരേ സഞ്ജു ഒന്നും തന്നെ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥിന്റെ വിമര്‍ശനങ്ങള്‍ ദേശീയ തലത്തില്‍ പോലും വലിയ വാര്‍ത്തയായി മാറി.

SANJU SAMSON

കെസിഎയിലെ ചില അംഗങ്ങള്‍ക്കു സഞ്ജുവിനോടും തന്റെ മൂത്ത മകനും ക്രിക്കറ്ററുമായിരുന്ന സാലിയോടും നേരത്തേ തന്നെ ഇഷ്ടക്കേടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുതര ആരോപണം. മാത്രമല്ല കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തിനു വേണ്ടി സഞ്ജുവിനെ കളിക്കാന്‍ ബിസിസിഐ സഹായിക്കണമെന്നും സാംസണ്‍ വിശ്വനാഥ് അഭ്യര്‍ഥിച്ചിരുന്നു.

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പട്ടിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ചില്ലെന്ന കാരണത്താലാണ് ഇതെന്നാണ് സൂചനകള്‍.

എന്നാല്‍ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള കേരളാ ടീമിന്റെ പരിശീല ക്യാംപില്‍ നിന്നും കാരണമറിയിക്കാതെ പിന്‍മാറിയെന്ന കാരണത്താല്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിച്ചിരുന്നില്ല. ക്യാംപില്‍ താനുണ്ടാണ്ടാവില്ലെന്നു ഇമെയില്‍ വഴി കെസിഎയെ അദ്ദേഹം അറിയിച്ചിരുന്നു. മാത്രമല്ല ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്നും മറ്റൊരു ഇമെയിലും താരം കെസിഎയ്ക്കു അയച്ചിരുന്നു.

എന്നാല്‍ കേരളാ ടീമിന്റെ ക്യാംപില്‍ പങ്കെടുത്ത വേറേയും കളിക്കാരുണ്ടെന്നും പക്ഷെ അവരെ പിന്നീട് വിജയ് ഹസാരെയില്‍ കളിപ്പിച്ചിരുന്നതായും സാംസണ്‍ വിശ്വനാഥ് തുറന്നടിച്ചു. സഞ്ജുവിനെ ടൂര്‍ണമെന്റില്‍ കളിപ്പിക്കേണ്ട എന്നത് കെസിഎ വളരെ നേരത്തേ തന്നെ എടുത്തിട്ടുള്ള തീരുമാനമാണെന്നു അദ്ദേഹം ആരോപിക്കുകയും ചെയ്തിരുന്നു.

ഈ തരത്തില്‍ കളിക്കളത്തിനു പുറത്തു നടന്നിട്ടുള്ള കാര്യങ്ങള്‍ ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് ആദ്യത്തെ മൂന്നു കളിയിലെ മോശം പ്രകടനങ്ങളും സൂചിപ്പിക്കുന്നത്.

Story first published: Wednesday, January 29, 2025, 6:19 [IST]
Other articles published on Jan 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+