For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇഷാന്‍ തീര്‍ന്നു! പിന്നില്‍ ബിസിസിഐ ഈഗോ? കോലി ക്യാപ്റ്റനെങ്കില്‍ ഇതു നടക്കില്ല

യുവതാരം ഇഷാന്‍ കിഷന്റെ അന്താരാഷ്ട്ര കരിയര്‍ ഇനി പഴയതു പോലെയാവില്ലെന്നു സൂചന നല്‍കി വീണ്ടുമൊരു പരമ്പരയില്‍ കൂടി അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി തഴഞ്ഞിരിക്കുകയാണ്. ഇതിനെതിരേ വലിയ ആരാധകരോഷമാണ് ഉയരുന്നത്. ഇംഗ്ലണ്ടുമായി ഈ മാസം ആരംഭിക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇഷാന്‍ ഈ പരമ്പരയില്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും സെലക്ഷന്‍ കമ്മിറ്റി ഒരിക്കല്‍ക്കൂടി അവഗണിക്കുകയായിരുന്നു. പകരം സര്‍പ്രൈസ് വിക്കറ്റ് കീപ്പറായി പുതുമുഖം ധ്രുവ് ജുറേലിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.

ISHAN KISHAN

ഇഷാനെ തഴഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനമാണ് സെലക്ഷന്‍ കമ്മിറ്റിക്കും കോച്ച് രാഹുല്‍ ദ്രാവിഡിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അഫ്ഗാനിസ്താനെതിരേ ഇപ്പോള്‍ നടക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലും ഇഷാന്‍ ടീമിന്റെ ഭാഗമല്ല. പകരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ടീമിലേക്കു വന്നത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ തികച്ചും അപ്രതീക്ഷിതമായി ജുറേലിനും കരിയറിലാദ്യമായി ടീമിലേക്കു വിളിയെത്തിയിരിക്കുകയാണ്.

എന്തോ കാര്യമായ പ്രശ്‌നമുണ്ടെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇഷാന്‍ കിഷനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും തഴഞ്ഞത്? വിചിത്രമായ തീരുമാനം തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിയുടേത്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തോടെ ഇഷാന്റെ കരിയര്‍ തന്നെ ആകെ മാറിയിക്കുകയാണ്. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് ശരിക്കും കടുപ്പമായിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇഷാന്‍ കിഷന്‍ ഇപ്പോഴും കളിക്കാന്‍ തയ്യാറല്ലേ? അല്ലെങ്കില്‍ ഇന്ത്യയുടെ എല്ലാ ടീമുകളില്‍ നിന്നും ഒഴിവാക്കിയതാണോ? ആദ്യത്തേതാണ് ശരിയെങ്കില്‍ ഒന്നും ചര്‍ച്ച ചെയ്യാനില്ല. പക്ഷെ രണ്ടാമത്തേതാണ് സത്യമെങ്കില്‍ അതു വളരെ ഗൗരവകരമായ കാര്യം തന്നെയാണ്. കാരണം ടി20 ലോകകപ്പ് വരാനിരിക്കെ ഇതു ഒട്ടും ശുഭകരമായ സൂചനകളല്ല നല്‍കുന്നതെന്നും ആരാധകര്‍ പറയുന്നു.

ധ്രുവ് ജുറേല്‍ ടെസ്റ്റ് ടീമിലോ? ഇഷാന്‍ കിഷനോടു ചെയ്തത് കടുത്ത അനീതി തന്നെയാണ്. പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടിയിരുന്നത് ഇഷാനാണ്. ഈഗോ എങ്ങനെയാണ് പുറത്തെടുക്കേണ്ടതെന്നു ബിസിസിഐയെ കണ്ടുപഠിക്കണം. പ്രതിഭാശാലിയായ ഒരു ക്രിക്കറ്ററെയാണ് അവര്‍ തകര്‍ക്കുന്നതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഇഷാന്‍ കിഷന്റെ കാര്യം വളരെ ഗുരുതരമായാണ് കാണപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ മോശമല്ലാത്ത ടെസ്റ്റ് അരങ്ങേറ്റമായിരുന്നു ഇഷാന്റേത്. ഏഷ്യാ കപ്പിലും നല്ല പ്രകടനം നടത്തി. അതിനു ശേഷം അധികം അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. ഇപ്പോള്‍ ഇന്ത്യയുടെ എല്ലാ ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. എന്താണ് ഇതു കൊണ്ട് ബിസിസിഐ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും ഫാന്‍സ് ചോദിക്കുന്നു.

ഇഷാന്‍ കിഷന്റെ കാര്യത്തില്‍ വളരെയധികം ദുഖമുണ്ട്. അവസരം ലഭിക്കുമ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടും അദ്ദേഹത്തോടു എന്തുകൊണ്ടാണ് ഈ അവഗണന? ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കും ഇഷാന്റെ അഭാവം.

കാരണം തന്റെ കഴിവ് അന്താരാഷ്ട്ര വേദിയില്‍ തെളിയിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം. ദേശീയ ടീമില്‍ നിന്നും ഇഷാന്റെ വഴി പൂര്‍ണമായി അടയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണോ ധ്രുവ് ജുറേലിനെ ഇംഗ്ലണ്ടിനെതിരേ ടീമിലെടുത്തതെന്നു സംശയിക്കുന്നതായും ആരാധകര്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലിയെന്ന ക്യാപ്റ്റനെ ഇപ്പോള്‍ മിസ്സ് ചെയ്യുന്നു. അദ്ദേഹം നായകസ്ഥാനത്തുണ്ടായിരുന്നെങ്കില്‍ ഇഷാന്‍ കിഷന്‍ ഈ തരത്തില്‍ അവഗണിക്കപ്പെടില്ലായിരുന്നു. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ഇഷാന്റെ കരിയര്‍ പൂര്‍ണമായി ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഫാന്‍സ് തുറന്നടിക്കുന്നു.

ROHIT SHARMA

അതേസമയം, ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ജുറേലിനെക്കൂടാതെ കെഎല്‍ രാഹുലും കെഎസ് ഭരതുമാണ് മറ്റു വിക്കറ്റ് കീപ്പര്‍മാര്‍. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായിട്ടില്ലാത്ത പേസര്‍ മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തിയില്ല.

പരിചയ സമ്പന്നരായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ടീമിലേക്കു തിരിച്ചുവിളിച്ചേക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അതും സംഭവിച്ചില്ല. രണ്ടു പേരുടെയും ടെസ്റ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന സൂചന കൂടിയാണ് ഇതു നല്‍കുന്നത്. ഇഷാനു പകരം ജുറേല്‍ വന്നതൊഴിച്ചാല്‍ ടീമില്‍ കാര്യമായ സര്‍പ്രൈസുകളൊന്നുമില്ല.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ , അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

Story first published: Saturday, January 13, 2024, 6:19 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+