Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ ജയിക്കാന്‍ അവന്‍ കസറണം!! അതു സിറാജല്ല; തുറുപ്പുചീട്ടിനെപ്പറ്റി ഇര്‍ഫാന്‍

ഓവല്‍: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള ബൗള്‍ ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. 374 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ഒരു വിക്കറ്റിനു 50 റണ്‍സെടുത്ത് ഇംഗ്ലണ്ട് മൂന്നാംദിനത്തിലെ കളി അവസാനിപ്പിക്കുകയും ചെയ്തു.

എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനിയും 324 റണ്‍സ് ആവശ്യമാണ്. ഓവലിലെ ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ ഒരു ടീമും 265ന് മുകളില്‍ സ്‌കോര്‍ ഇവിടെ ചേസ് ചെയ്തു ജയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാലാം ദിനം ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വിജയം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ശുഭ്മന്‍ ഗില്ലും സംഘവും.

AKASHDEEP

അവന്‍ തുറുപ്പുചീട്ട്

നാലാംദിനം ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറുക മുഹമ്മദ് സിറാജോ, പ്രസിദ്ധ് കൃഷ്ണയോ ആവില്ല, മറിച്ച് ആകാശ്ദീപായിരിക്കുമെന്നാണ് ഇര്‍ഫാന്‍ പഠാന്റെ നിരീക്ഷണം. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ആകാശ്ദീപായിരിക്കും ഇന്നു (നാലാംദിനം) രാവിലെ വളരെ നിര്‍ണായകമായി മാറുകയെന്നു ഞാന്‍ വിശ്വസിക്കുന്നു. ഡിഎസ്പി സിറാജ് ഒരു വിക്കറ്റെടുത്തുവെന്നതും തുടര്‍ന്നും തന്റെ ജോലി ഉജ്ജ്വലമായി തന്നെ നിര്‍വഹിക്കുമെന്നതും ശരിയാണ്.

19 വിക്കറ്റുകള്‍ അദ്ദേഹം പരമ്പരയില്‍ നേടിക്കഴിഞ്ഞു. വിക്കറ്റ് വേട്ടക്കാരില്‍ ജോഷ് ടങിനൊപ്പം നില്‍ക്കുകയാണ് സിറാജ്. ഇംഗ്ലീഷ് പേസറെ അദ്ദേഹം മറികടന്നേക്കുകയും ചെയ്യുമെന്നും എനിക്കു നല്ല ആത്മവിശ്വാസവുമുണ്ട്.

പക്ഷെ ഈ മല്‍സരത്തിലേതു പോലെ അവസാന ഇന്നിങ്‌സേലക്കു വരുമ്പോള്‍ ആകാശ്ദീപ വളരെ പ്രധാനപ്പെട്ട താരമായി മാറുമെന്നു ഞാന്‍ കരുതുന്നു. ആകാശ്ദീപിന്റെ ചില ബോളുകള്‍ ഇംഗ്ലീഷ് ബാറ്റര്‍മാരുടെ കൈകളില്‍ പതിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.

സാക്ക് ക്രോളിയുടെ കൈയില്‍ കൊണ്ടിരുന്നു. കൂടാതെ ബെന്‍ ഡക്കെറ്റിന്റെയും. ഒരു ബോള്‍ ഡക്കെറ്റിന്റെ തലയ്ക്ക മുകളിലൂടെയും പറന്നു. ഈ പിച്ചില്‍ നിന്നും കൂടുതല്‍ ആനുകൂല്യം ലഭിക്കുക ആകാശ്ദീപിനായിരിക്കുമെന്നും ഞാന്‍ കരുതുന്നു. അതൊരു വലിയ ഘടകം തന്നെയാവുമെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ഗില്‍ എന്തുകൊണ്ട് ചെയ്തില്ല?

ഇംഗ്ലണ്ടിന്റെ റണ്‍ചേസില്‍ ഇന്ത്യക്കു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത് ആകാശ്ദീപും പ്രസിദ്ധ് കൃഷ്ണയുമായിരുന്നു. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ന്യൂബോള്‍ ഏല്‍പ്പിക്കേണ്ടിയിരുന്നത് മുഹമ്മദ് സിറാജിനെ ആയിരുന്നുവെന്നാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം.

MOHAMMED SIRAJ

മുഹമ്മദ് സിറാജ് ന്യൂബോള്‍ എറിയേണ്ടിയിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ ടീം മാനേജ്‌മെന്റ് വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത്. അവര്‍ക്കു ഫലവും ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും എത്ര നന്നായിട്ടാണ് ഈ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ പ്രസിദ്ധ് കൃഷ്ണ ബൗള്‍ ചെയ്തതെന്നു നമ്മള്‍ കണ്ടതാണ്.

അതു നല്‍കിയ ആത്മവിശ്വാസം കൊണ്ടാവാം പ്രസിദ്ധിനെ ന്യൂബോളില്‍ പരീക്ഷിച്ചത്. മാത്രമല്ല, മുഹമ്മദ് സിറാജ് ഇപ്പോള്‍ അനുഭവസമ്പത്തുള്ള താരമായതിനാല്‍ വ്യത്യസ്്ത റോളുകളില്‍ കളിക്കാനും സാധിക്കും. അതായിരിക്കാം ടീം മാനേജ്‌മെന്റും ചിന്തിച്ചതെന്നും ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ സാധ്യത

ഓവലില്‍ ഇതുവരെ ഒരു ടീമും ഇത്ര വലിയൊരു സ്‌കോര്‍ (374) ചേസ് ചെയ്തു ജയിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിനെ പൂര്‍ണമായി തള്ളികളയാന്‍ പാടില്ലെന്ന അഭിപ്രായമാണ് ഇര്‍ഫാന്‍ പഠാനുള്ളത്. ഇതു പോലെയുള്ള ടോട്ടലുകള്‍ ചേസ് ചെയ്യാന്‍ കഴിയുമെന്ന് ഏതെങ്കിലുമൊരു ടീമിനു ആത്മവിശ്വാമുണ്ടെങ്കില്‍ അതു ഇംഗ്ലണ്ടിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ടെസ്റ്റില്‍ ശേഷിച്ച 324 റണ്‍സ് പിന്തുടര്‍ന്നു ജയിക്കാനാവുമെന്ന ഒരു മനോഭാവം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതു ഈ ഇംഗ്ലീഷ് ടീമിനു മാത്രമാണ്. അവര്‍ നേരത്തേ ചെയ്തിട്ടുമുണ്ട്. പക്ഷെ ഇത്തവണ സാഹചര്യങ്ങള്‍ മൊത്തത്തില്‍ വ്യത്യസ്തമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

നേരത്തേ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ മൂന്നോ, നാലോ പ്രധാന ബൗളര്‍മാര്‍ മാത്രമേ എതിരേയുണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ത്യക്കു അഞ്ചു മികച്ച ബൗളിങ് ഓപ്ഷനുകളുണ്ടെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 3, 2025, 13:40 [IST]
Other articles published on Aug 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+