For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിറാജും ജയ്‌സ്വാളുമല്ല, ഓവലിലെ രഹസ്യായുധം മറ്റൊന്ന് !! 5 ദിനവും മുടക്കിയില്ല, സംഭവമിങ്ങനെ

ഇംഗ്ലണ്ടിനെതിരേ ഓവലിലെ അവസാന ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ത്രില്ലിങ് വിജയത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ ആരാധകരുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. ഒരു ടി20യേക്കാള്‍ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്.

രണ്ടാന്നിങ്‌സില്‍ ഫൈറുമായി കസറിയ മുഹമ്മദ് സിറാജ് മുതല്‍ സെഞ്ച്വറി വീരനായ യശസ്വി ജയ്‌സ്വാള്‍, നൈറ്റ് വാച്ചാമാനായി എത്തി ഫിഫ്റ്റിയടിച്ച ആകാശ്ദീപ് വരെ ഒരുപാട് ഹീറോസ് ഇന്ത്യക്കുണ്ട്.

എന്നാല്‍ ഇവരൊന്നുമല്ല, ഒരു രഹസ്യായുധം കൂടി ഈ ടെസ്റ്റില്‍ ഇന്ത്യക്കുണ്ടായിരുന്നു എന്ന വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു ഭക്തിഗാനത്തില്‍ നിന്നും ലഭിച്ച അസാധാരണമായ ഊര്‍ജ്ജവും ടീമിനെ ഇത്രയും ഗംഭീരമായ പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എന്താണ് സംഭവമെന്നറിയാം.

india win

കരുത്തേകിയ ആ മന്ത്രം

പരമശിവനെ സ്തുതിക്കുന്ന രുദ്രാഷ്ടകം സ്തുതി ഓവല്‍ ടെസ്റ്റിന്റെ ആദ്യദിനം മുതല്‍ ടീമിന്റെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവെന്ന രാഘവേന്ദ്ര പ്ലേ ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദൈനിക് ജാഗ്രനാണ് (Dainik Jagran) ഈ വാര്‍ത്ത പുറത്തു വിട്ടത്.

ഈ ടെസ്റ്റിന്റെ അഞ്ചു ദിവസവും രുദ്രാഷ്ടകം സ്തുതി ഡ്രസിങ് റൂമില്‍ പ്ലേ ചെയ്തിരുന്നു. ഇതു കളിക്കാരെ കൂടുതല്‍ ശാന്തരാവാന്‍ സഹായിക്കുന്നതിനൊപ്പം ആത്മീയമായ ഒരു ഉണര്‍വും സമ്മാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രസിങ് റൂമില്‍ ഇതു എല്ലായ്‌പ്പോഴും വളരെ പോസിറ്റീവായ അന്തരീഷം സൃഷ്ടിക്കുന്നതിനൊപ്പം കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമാരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കി മാറ്റുകയും ചെയ്തു. കൂടാതെ വലിയ സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിച്ചുവെന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഒരാളെ ഉദ്ധരിച്ച് ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞങ്ങള്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്ന ഒരു കാര്യമായിരുന്നില്ല അത്. പക്ഷെ അതു ഒരു തവണ ആരംഭിച്ചപ്പോള്‍ പിന്നീട് ഞങ്ങളുടെ ടീം അന്തരീക്ഷത്തിലെ അവിഭാജ്യ ഘടകമായി അതു മാറി. ഇതു സമാധാനത്തിന്റെയും ഊര്‍ജത്തിന്റെയും അസാധാരണമായ ഒരു മിശ്രണം ടീമിലേക്കു കൊണ്ടുവരികയും ചെയ്തതായി ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നയാള്‍ വെളിപ്പെടുത്തി.

അദൃശ്യബന്ധം സൃഷ്ടിച്ചു

രുദ്രാഷ്ടകം സ്തുതി സ്ഥിരമായി പ്ലേ ചെയ്തിനു ശേഷം ഇന്ത്യന്‍ സംഘത്തിലെ കളിക്കാര്‍ക്കിടയില്‍ ഒരു അദൃശ്യ ബന്ധം രൂപപ്പെട്ടതായും ഇതു ഓവലില്‍ ടീമിനെ ഏറെ സഹായിച്ചുവെന്നും ടീമിലെ ഒരു താരവും തുറന്നു പറയുന്നു.

സെഷനുകള്‍ക്കു മുമ്പും ശേഷവുമെല്ലാം ഞങ്ങള്‍ സംഗീതം പ്ലേ ചെയ്യാറുണ്ട്. ചിലപ്പോള്‍ അതു വളരെ ഉല്‍സാഹം നല്‍കുന്നതോ, അല്ലെങ്കില്‍ ഭക്തിപരമായ എന്തെങ്കിലുമെങ്കിലുമാവാം. പരിശീലന സമയങ്ങളില്‍ ചിലപ്പോള്‍ ഹനുമാന്‍ ചാലീസയും പ്ലേ ചെയ്യിക്കാറുണ്ട്.

india win

പക്ഷെ ഓവല്‍ ടെസ്റ്റിന്റെ അഞ്ചു ദിവസവും തുടര്‍ച്ചയായി രുദ്രാഷ്ടകം സ്തുതി വച്ചത് തികച്ചും പുതിയ കാര്യമായിരുന്നു. അതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ ഓവല്‍ ടെസ്റ്റില്‍ വിജയിച്ചതെന്നു ഞാന്‍ പറയില്ല. പക്ഷെ ഒരു എനര്‍ജി ബൂസ്റ്റായി മാറിയിരുന്നുവെന്നും ഈ താരം പറയുന്നു.

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയമുറപ്പിച്ച് ഇംഗ്ലണ്ട് താരം ഗസ് അറ്റ്കിന്‍സണിന്റെ അവസാന വിക്കറ്റ് മുഹമ്മദ് സിറാജ് വീഴ്ത്തുമ്പോഴും ഡ്രസിങ് റൂമില്‍ രുദ്രാഷ്ടകം പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ചില കളിക്കാര്‍ തങ്ങളുടെ ദൈനംദിന ജീവിതത്തിലും ഇതു പാടാറുണ്ട്. ചിലര്‍ തങ്ങളുടെ കാറിലും ഇതു പ്ലേ ചെയ്യിക്കാറുണ്ട്.

ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ രുദ്രാഷ്ടകം പ്ലേ ചെയ്തതിലൂടെ വലിയ കോള്‍ തന്നൊണ് രഘു എടുത്തത്. അതു ടീമിന്റെ സ്പിരിറ്റുയര്‍ത്തുക മാത്രമല്ല, ഗ്രൂപ്പില്‍ അദൃശ്യമായ ഒരു ബന്ധം സൃഷ്ടിക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും വിനയത്തോടെ അതോടൊപ്പം ശ്രദ്ധയോടെ തുടരണമെന്നു ഇതു തങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തതായി ഒരു ടീമംഗം പറഞ്ഞു.

അതേസമയം, 16ാം നൂറ്റാണ്ടില്‍ കവിയും സന്യാസിയുമായ തുളസീദാസ് എഴുതിയ സംസ്‌കൃത ശ്ലോകമാണ് രുദ്രാഷ്ടകം. ഇതു ശിവനു സമര്‍പ്പിച്ചിരിക്കുകയാണ്. ആന്തരിക ശക്തി, മാനസികമായ വ്യക്തത, നെഗറ്റീവ് ശക്തികളില്‍ നിന്നുള്ള സംരക്ഷണം എന്നിവയ്ക്കായി പലപ്പോഴും ഇതു ജപിക്കപ്പെടാറുണ്ട്.

Story first published: Wednesday, August 13, 2025, 17:29 [IST]
Other articles published on Aug 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+