Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 7 പേര്‍ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി 11ല്‍ സ്ഥാനമുറപ്പിച്ചു!! ശേഷിച്ച 4 പേര്‍ ആരൊക്കെ?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ഇനി ഒരേയൊരു മല്‍സരം മാത്രമാണ് പരമ്പരയില്‍ ബാക്കിയുള്ളത്. ഇതു ബുധനാഴ്ച പകലും രാത്രിയുമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലുമാണ്. ഈ പരമ്പരയ്ക്കു ശേഷം അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കായി 15ന് ഇന്ത്യന്‍ സംഘം യുഎഇയിലേക്കു പറക്കും.

ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യയെ സംബന്ധിച്ച് ചാംപ്യന്‍സ് ട്രോഫിക്കുള്ള പടയൊരുക്കം കൂടിയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരമാണ് ഈ പരമ്പര. ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെക്കുറിച്ച് ഏറെക്കുറെ ചിത്രം തെളിഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കും ചാംപ്യന്‍സ് ട്രോഫിക്കും ഏറെക്കുറെ ഒരേ സ്‌ക്വാഡിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യത്തെ രണ്ടു ഏകദിനങ്ങള്‍ക്കു ശേഷം ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇലവനില്‍ സ്ഥാനമുറപ്പാക്കിയിട്ടുള്ള ഏഴു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA SHUBMAN GILL

സ്ഥാനമുറപ്പാക്കിയത് ഇവര്‍

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളിക്കു ശേഷം ചാംപ്യന്‍സ് ട്രോഫി പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാക്കിയവരില്‍ കൂടുതല്‍ പേരും ബാറ്റര്‍മാരോ, ഓള്‍റൗണ്ടര്‍മാരോയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണിങ് പങ്കാളിയും വൈസ് ക്യാപ്റ്റനുായ ശുഭ്മന്‍ ഗില്‍, മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ചാംപ്യന്‍സ് ട്രോഫി ഇലവനില്‍ സ്ഥാനമുറപ്പുള്ളവര്‍.

ഇവരില്‍ കോലിയൊഴികെ ശേഷിച്ച ആറു പേരും ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിക്കു കാരണം ആദ്യ കളി നഷ്ടമായ അദ്ദേഹം രണ്ടാമങ്കത്തിലാണ് ഇലവനില്‍ തിരിച്ചെത്തിയത്. അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. എങ്കിലും ഇതിന്റെ പേരില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കോലിയെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. മൂന്നാം നമ്പറില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കാനിറങ്ങുക തന്നെ ചെയ്യും.

ഇവര്‍ക്കു സീറ്റുറപ്പില്ല

ഈ ഏഴു പേരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ സംഘത്തിലെ മറ്റാര്‍ക്കും തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ല. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍മാരായ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, പേസര്‍മാരായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഇനിയും സീറ്റുറപ്പിച്ചിട്ടില്ലാത്ത കളിക്കാര്‍.

വിക്കറ്റ് കീപ്പറായി രാഹുലിനെയാണ് രണ്ടു മല്‍സരത്തിലും ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല. അതുകൊണ്ടു തന്നെ അവസാന കളിയില്‍ റിഷഭിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അതിനു ശേഷമായിരിക്കും രണ്ടു പേരില്‍ ആരെ കളിപ്പിക്കുമെന്നതിനെക്കുറിച്ച് ഇന്ത്യ അന്തിമ തീരുമാനമെടുക്കുക.

KL RAHUL

പരിക്കില്‍ നിന്നും മുക്തനായിട്ടില്ലാത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ കളിക്കുന്നില്ല. എന്നാല്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയുടെ പ്ലെയിങ് ഇലവനിലേക്കു അദ്ദേഹം സ്വാഭാവികമായും വരികയും ചെയ്യും. ബുംറയെത്തിയാല്‍ അദ്ദേഹത്തിന്റെ പേസ് ബൗളിങിലെ പങ്കാളി ആരാവുമെന്നു ഇനിയും ചിത്രം തെളിഞ്ഞിട്ടില്ല.

ഷമിയാണ് ഈ റോളിലേക്കു ഫേവറിറ്റെങ്കിലും ഇംഗ്ലണ്ടിനെതിരേ ആദ്യ രണ്ടു കളിയിലെയും പ്രകടനം നിരാശാജനകമാണ്. ഹര്‍ഷിത്തിനെ ഇന്ത്യ പരീക്ഷിച്ചു നോക്കിയെങ്കിലും രണ്ടു കളിയിലും റണ്‍സ് വാരിക്കോരി നല്‍കി. മറ്റൊരാള്‍ അര്‍ഷ്ദീപാണ്. പക്ഷെ ആദ്യത്തെ രണ്ടു കളിയിലും അദ്ദേഹത്തെ ടീം പരീക്ഷിച്ചു നോക്കുകയും ചെയ്തിട്ടില്ല.

പരിക്ക് ഭേദമായെത്തിയ കുല്‍ദീപിനെ ആദ്യ മല്‍സരത്തിലാണ് ഇന്ത്യ കളിപ്പിച്ചത്. പക്ഷെ യഥാര്‍ഥ ഫോമിലേക്കു താരം ഇനിയും തിരിച്ചെത്തിയില്ലെന്നു ഈ മല്‍സരം കാണിച്ചുതന്നു. ഈ സാഹചര്യത്തില്‍ നേരത്തേ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ പുതുതായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കും.

Story first published: Monday, February 10, 2025, 12:58 [IST]
Other articles published on Feb 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+