Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടീം ഇന്ത്യക്കു ഹെഡിങ്‌ലേയില്‍ കൂവല്‍!! ചെയ്തത് ഈ കാര്യം, വന്‍ നാണക്കേട്

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങില്‍ സന്തോഷിക്കാന്‍ വകയുണ്ടെങ്കിലും ബാറ്റിങിലെയും ഫീല്‍ഡിങിലെയും പ്രകടനം തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നു. ബൗളിങിലും ഫീല്‍ഡിങിലും ഇന്ത്യയുടെ പ്രകടനം ശരാശരി മാത്രമായിരുന്നുവെന്നു കാണാം. അതിനിടെ ഹെഡിങ്‌ലേയുടെ കാണികളുടെ ഭാഗത്തു നിന്നും കൂവലും ടീമിനു നേരിടേണ്ടി വന്നിരിക്കുകയാണ്.

അഞ്ചാംദിനം ആദ്യത്തെ സെഷനിലാണ് ഇംഗ്ലീഷ് ടീമിന്റെ ആരാധകരുടെ ഭാഗത്തു നിന്നും പരിഹാസം ഇന്ത്യക്കു നേരിടേണ്ടി വന്നത്. ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാതെ ഇന്ത്യന്‍ ടീം വലഞ്ഞ സീസണ്‍ കൂടിയായിരുന്നു.

ഇതു നായകന്‍ ശുഭ്മന്‍ ഗില്ലിനെയും ബൗളര്‍മാരെയുമെല്ലാം ഒരുപോലെ സമ്മര്‍ദ്ദത്തിലും പരിഭ്രമത്തിലുമാക്കുകയും ചെയ്തിരുന്നു. ഇതു കാരണം നടത്തിയ ചില നീക്കങ്ങളാണ് ടീം കൂവി വിളിച്ച് പരിഹസിക്കപ്പെടാനും കാരണമായത്.

SIRAJ GILL

കളിക്കാന്‍ കാരണമെന്ത്?

ലീഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിനം ആദ്യയ സെഷനില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം ഇന്ത്യന്‍ ബൗളിങ് നിരയിലെ ആര്‍ക്കും ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബോളിന്റെ മോശം അവസ്ഥയും ഇതിനു വലിയൊരു കാരണമായിരുന്നു. ബോളില്‍ നിന്നു കാര്യമായ മൂവ്‌മെന്റോ, സ്വിങോ ലഭിക്കാതിരുന്നതോടെ ബൗളര്‍മാര്‍ തീര്‍ത്തും നിരാശരായി.

ഇതേ തുടര്‍ന്ന് ബോള്‍ മാറ്റണമെന്നും പുതിയ ബോള്‍ കൊണ്ടു വരണമെന്നും ഇന്ത്യന്‍ താരങ്ങള്‍ അംപയറോടു മാറി മാറി ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പേസര്‍ മുഹമ്മദ് സിറാജാണ് ആദ്യമായി ബോളിന്റെ അവസ്ഥയെ കുറിച്ച് ഓണ്‍ഫീല്‍ഡ് അഞ്ചം ദിനം ആദ്യമായി പരാതിപ്പെട്ടത്. പക്ഷെ ഗേജ് ടെസ്റ്റില്‍ ബോള്‍ പരിശോധിച്ച ശേഷം കുഴപ്പമില്ലെന്നു അംപയര്‍ വ്യക്തമാക്കുകയായിരുന്നു.

സിറാജിനു ശേഷം ശര്‍ദ്ദുല്‍ ടാക്കൂര്‍, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരും ബോളിനെക്കുറിച്ച് അംപയറോടു ധരിപ്പിക്കുകയും മാറ്റാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പക്ഷെ അവര്‍ക്കു മുന്നില്‍ നിന്ന് ഗേജ് ടെസ്റ്റ് നടത്തിയ ശേഷം ബോളിനു ഒരു കുഴപ്പവുമില്ലെന്നു തന്നെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇതു ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ക്ഷുഭിതരും നിരാശരുമാക്കി തീര്‍ക്കുകയാണ് ചെയ്തത്.

ബോളിനെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും വീണ്ടും പരാതിപ്പെടുന്നതു തുടരുന്നത് കണ്ടാണ് സ്‌റ്റേഡിയത്തിലെ ഇംഗ്ലീഷ് ഫാന്‍സ് പരിഹാസവുമായി രംഗത്തു വന്നത്. ഗില്ലിനെയും സംഘത്തെയും അവര്‍ പല തവണ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ നിരന്തരമുള്ള പരാതിക്കു ഒടുവില്‍ ഏറെ കഴിഞ്ഞ് ഫലം കാണുകയും ചെയ്തു.

ആദ്യ സെഷന്റെ അവസാന മിനിറ്റുകളിലാണ് ബോള്‍ മാറ്റാനുള്ള തീരുമാനം ഓണ്‍ഫീല്‍ഡ് അംപയര്‍മാരെടുത്തത്. ഇതു ഇന്ത്യന്‍ താരങ്ങളെയും ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു. ബോള്‍ മാറ്റിയ ശേഷം ആദ്യ ഓവര്‍ എറിയാനെത്തിയത് രവീന്ദ്ര ജഡേജയായിരുന്നു.

ഓണ്‍ഫീല്‍ഡ് അംപയറുടെ മുഖത്തേക്കു നോക്കി തമാശരൂപേണ ആഹ്ലാദം പ്രകടിപ്പിച്ചാണ് ബോള്‍ മാറ്റിയതിനോടു പ്രതികരിച്ചത്. അംപയറും ഇതു തമാശയായി തന്നെ എടുക്കുകയും ചെയ്തു.

INDIAN TEAM

ബോള്‍ മാറ്റണമെന്ന് ഇന്ത്യന്‍ ടീം ആവശ്യപ്പെടുന്നത് നേരത്തേ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിലും കണ്ടിരുന്നു. മൂന്നാം ദിനവും സമാനമായ ആവശ്യം ഇന്ത്യന്‍ താരങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു മുട്ടന്‍ പണിയും കിട്ടിയിരുന്നു.

ബോള്‍ മാറ്റണമെന്ന തന്റെ അഭ്യര്‍ഥന അംപയര്‍ തള്ളിയത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. തുടര്‍ന്ന് രോഷത്തോടെ ഇതു വലിച്ചെറിയുകയുമായിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് റിഷഭിനെ ഐസിസി ശാസിക്കുകയും ഒരു ഡിമെറിറ്റ് പോയിന്റ് താരത്തിന്റെ അച്ചടക്ക രേഖയിലേക്കു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Tuesday, June 24, 2025, 22:21 [IST]
Other articles published on Jun 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+